പാപ്പുവിന് ഇപ്പോൾ അമ്മയെക്കാൾ ഇഷ്ടം ഗോപി അച്ഛനെ – പാപ്പുവിനെ സ്നേഹം കൊണ്ട് മൂടി ഗോപി സുന്ദർ

in News 123 views

സമൂഹമാധ്യമങ്ങളിൽ എപ്പോഴും ചർച്ചചെയ്യപ്പെടുകയും വലിയ രീതിയിൽ വിമർശനത്തിന് വിധേയമാവുകയും ചെയ്യുന്ന താരദമ്പതികൾ ആണ് ഗോപി സുന്ദറും അമൃതയും. എന്നാൽ ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ ഇരുവരും എന്ത് വിശേഷം പങ്കുവെച്ച് കഴിഞ്ഞാലും വളരെ വേഗത്തിൽ തന്നെ അത് ആരാധകർ ഏറ്റെടുക്കുകയും, വയറലായി മാറുകയും ചെയ്യാറുണ്ട്. ഞങ്ങൾ രണ്ടുപേരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അമൃതയും ഗോപിസുന്ദറും രംഗത്തെത്തിയതിന് പിന്നാലെ ഇവരെ ചുറ്റി പറ്റിയാണ് കൂടുതൽ വാർത്ത കൊടുത്തകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ ഇഷ്ടപ്പെടുന്ന ആരാധകരോട് നന്ദി പറഞ്ഞുകൊണ്ട് അമൃത ലൈവിൽ വന്നിരുന്നു. അമൃതയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് വൺ മില്യൺ എത്തിയതിന് പിന്നാലെയാണ് ആരാധകരോട് അമൃത നന്ദി അറിയിച്ചത്. തന്നെ സ്നേഹിക്കുന്ന ആളുകളുടെ പിന്തുണയാണ് ഇതുവഴി പ്രകടമാകുന്നത് എന്നായിരുന്നു അമൃത പറഞ്ഞത്. ഗോപി സുന്ദറും അമൃതയും തമ്മിലുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇരുവരെയും പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഗോപി സുന്ദറും അമൃതയും ചർച്ച ചെയ്യപ്പെടുമ്പോൾ അമൃതയെ സ്നേഹിക്കുന്നവർ മകൾ പാപ്പുവിനെ കുറിച്ചും തിരിക്കാറുണ്ട്. അമൃതയുടെയും ബാലയുടെയും മകളാണ് പാപ്പു. പാപ്പു ആൻറ് ഗ്രാൻമ എന്ന ഒരു യുട്യൂബ് ചാനൽ തന്നെ മകൾക്ക് സ്വന്തമായിട്ടുണ്ട്.

തൻ്റെ വിശേഷങ്ങളെല്ലാം പാപ്പു ഇതുവഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തൻ്റെ യുട്യൂബ് ചാനലിലൂടെ പാപ്പു പങ്കുവെച്ച തൻ്റെ പുതിയ വീഡിയോ ആണ് ശ്രദ്ധനേടുന്നത്. തന്നെ സ്കൂൾ ബാഗിനെ കുറിച്ച് പാപ്പു പറയുന്ന ഒരു വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. മകളെ സഹായിക്കുന്നതിനായി ക്യാമറയ്ക്ക് പിറകിലായി അമ്മ അമൃതയും ഉണ്ട്. പറയുന്ന ഓരോ കാര്യങ്ങളും വളരെ വൃത്തിയായി ഷൂട്ട് ചെയ്യുന്നത് ഗോപി സുന്ദറാണ്. വീഡിയോ എടുക്കുമ്പോൾ പറയുന്ന കാര്യങ്ങൾ പലതവണയായി പാപ്പു ആവർത്തിക്കുന്നുണ്ട്, എങ്കിലും ക്ഷമാപൂർവ്വം അതെല്ലാം കട്ട് ചെയ്ത് വീഡിയോ എടുക്കുന്നത് ഗോപീസുന്ദറാണ്. വളരെ സന്തോഷവതിയായി ചിരിച്ചുകൊണ്ടാണ് പാപ്പു ഈ വീഡിയോയിൽ ഉള്ളത്. അമൃതയും ബാലയുമായി വേർപിരിഞ്ഞു കഴിയുകയാണെങ്കിലും മകളെ പൊന്നുപോലെയാണ് അമൃത നോക്കുന്നത്.

ഞാൻ ജീവിക്കുന്നത് പോലും അവൾക്കു വേണ്ടിയാണ് എന്ന് അമൃത മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. അമൃത ഗോപി സുന്ദറുമായി പ്രണയം വെളിപ്പെടുത്തുമ്പോൾ പോലും മകളോട് ഇതേ കുറിച്ച് സംസാരിച്ചിരുന്നത് ആയും അവൾ ഓക്കെ പറഞ്ഞതുകൊണ്ടാണ് താൻ ആ തീരുമാനമെടുത്തതെന്നും അമൃത പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മയ്ക്ക് മാത്രമല്ല തനിക്കും ലഭിച്ചിരിക്കുന്നത് നല്ലൊരു കൂട്ടാണ് എന്നും മനസ്സിലാക്കി തരികയാണ് പാപ്പു.പാപ്പു പങ്കുവെച്ച വീഡിയോ അൽപ്പസമയത്തിനുള്ളിൽ തന്നെ വൈറലായി കഴിഞ്ഞു.

നിരവധി ആളുകളാണ് പാപ്പുവിനെയും ഗോപിസുന്ദറിനെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. നിങ്ങൾക്കിടയിലെ ഈ സ്നേഹവും കരുതലും കൂടുതൽ ഊഷ്മളത ഉള്ളതായി മാറട്ടെ എന്നും, നല്ല സുഹൃത്തുക്കൾ ആകട്ടെ പാപ്പുവും ഗോപിസുന്ദറും എന്നുമാണ് ഇരുവരുടെയും ആരാധകർ പറയുന്നത്.സന്തോഷവതിയായി പാപ്പുവിനെ കാണുമ്പോൾ അമൃത എടുത്ത തീരുമാനം ശരിയാണെന്ന നിലക്കും, മകൾക്കൊപ്പം സന്തോഷകരമായി ജീവിക്കൂ എന്നാണ് പ്രേക്ഷകരും പറയുന്നത്.

Share this on...