ട്വിസ്റ്റ് പുറത്ത് വന്നപ്പോൾ യുവാവിന്റെ മുഖം നോക്കി ഒരെണ്ണം കൊടുത്ത് പോലീസുകാർ

in News 3,058 views

രാത്രി വഴിയിൽ നിന്ന അജ്ഞാത ആയ വയോധികയെന്നു പോലീസിനെ തെറ്റിദ്ധരിപ്പിച്ചു സ്വന്തം അമ്മയെ മകൻ അഗതി മന്ദിരത്തിലാക്കി.അടൂരിൽ വാടകക്ക് കഴിഞ്ഞിരുന്ന വട്ടപ്പാറ സ്വദേശി 71 വയസ്സ് ഉള്ള അജിത് കുമാർ ആണ് അമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.അടൂർ മഹാത്മാ ജന സേവന കേന്ദ്രത്തിന്റെ പരാതിയിൽ ഇയാൾക്ക് എതിരെ പോലീസ് കേസ് എടുത്തു.പതിനാലാം തിയതി രാത്രിയോടെ അജിത് കുമാർ അമ്മയെ മിത്രപുരം ഭാഗത്തു വഴിയിൽ കൊണ്ട് നിർത്തി.അത് വഴി വന്ന പോലീസ് വാഹനത്തിനു കൈ കാണിച്ചു തൻ്റെ പേര് ബിജു ആണെന്നും അജ്ഞാത ആയ വയോധികയെ വഴി അരികിൽ കണ്ടത് ആന്നെനും പോലീസിൽ മൊഴി നൽകി.

തുടർന്ന് പോലീസ് വയോധികയെ മഹാത്മാ ജന സേവന കേന്ദ്രത്തിൽ എത്തിച്ചു.പതിനാറിന് അമ്മയുടെ ഫോണിലേക്ക് കോൾ വന്നു.വയോധികയെ ജന സേവന കേന്ദ്രത്തിലേക്ക് എത്തിക്കാൻ സഹായിച്ചത് ബിജു ആന്നെനും അവരെ ഒന്ന് കാണണം എന്നും പറഞ്ഞു അനുവാദം വാങ്ങി .തുടർന്ന് കേന്ദ്രത്തിൽ മദ്യപിച്ചു എത്തിയ ഇയാൾ വയോധികയുടെ കയ്യിൽ ഉള്ള രേഖ കൈവശപ്പെടുത്താൻ ഉള്ള ശ്രമം നടത്തി.ഇതിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ബിജു എന്ന് പറഞ്ഞു വന്ന ആൾ വയോധികയുടെ മകൻ ആണെന്നും ഇയാളുടെ യാതാർത്ഥ പേര് അജിത് കുമാർ ആണെന്നും അഗതി മന്ദിരം നടത്തിപ്പുകാർ തിരിച്ചറിഞ്ഞത്.തുടർന്ന് പോലീസിൽ പരാതി നല്കുകയായിരുന്നു.അജികുമാറിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

Share this on...