മൂന്നാം മാസത്തിൽ അഭിനയ ലോകത്തേയ്ക്ക് എത്തിയ പാറുകുട്ടിയുടെ ആദ്യ ശമ്പളം.

in News 2,199 views

മലയാള മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു കുഞ്ഞു താരം ഉണ്ട്. കുട്ടി കുറുമ്പു കൊണ്ടും, സ്നേഹം കൊണ്ടും വാൽസല്യം തോന്നുന്ന കുഞ്ഞു പാറുകുട്ടി. ആളെ മനസ്സിലായില്ലേ. നമ്മുടെ പാറുക്കുട്ടി തന്നെ. ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകിലെ ബാലുവിൻ്റെയും നീലുവുവിൻ്റെയും മകൾ പാറുക്കുട്ടി. മൂന്നാം മാസത്തിലാണ് പാറുക്കുട്ടി സീരിയൽ മേഖലയിലേക്ക് എത്തുന്നത്. സീരിയലിൽ വന്ന അന്ന് തൊട്ട് ആരാധകർ കുറ്റമ്പത്തി കുട്ടിയെ സ്വീകരിച്ചു കഴിഞ്ഞു. കുറുമ്പുകാട്ടിയും, പിണക്കം കാട്ടിയുമൊക്കെയാണ് പ്രേക്ഷകരുടെ മനം കവർന്ന പാറുക്കുട്ടി മുന്നോട്ടുപോകുന്നത്. നിരവധി ആരാധകരാണ് പാറുകുട്ടിക്ക് സീരിയലിലൂടെ ലഭിച്ചത്. ജനിച്ച് മൂന്നാം മാസത്തിൽ അഭിനയ മേഖലയിലേക്ക് എത്തുന്ന ലോകത്തിലെ ആദ്യത്തെ കുട്ടി എന്ന ടാഗും പാറുക്കുട്ടിക്ക് ഉണ്ട്. ‘ഉപ്പും മുളകും’ എന്ന സീരിയലിനും മികച്ച പിന്തുണയാണ് അപേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സീരിയൽ വിരോധികളെ പോലും ഈ പരമ്പരയുടെ സ്ഥിരം പ്രേക്ഷകരാക്കി മാറ്റാൻ ഉപ്പും മുളകിനും സാധിച്ചിട്ടുണ്ട്.

ടിവി ചാനലിൽ സീരിയൽ സംപ്രേക്ഷണം ചെയ്ത ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്യുന്ന സീരിയലിൻ്റെ ഫുൾ വീഡിയോ പ്രൊമോയൊക്കെ വളരെ വേഗമാണ് ട്രെൻഡിങ്ങിൽ എത്തുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് ഈ സീരിയലിനുള്ളത്. 1200 എപ്പിസോഡ് പൂർത്തിയാക്കി ഒരു സുപ്രഭാതത്തിൽ സീരിയൽ നിർത്തിയതോടെ സീരിയലിൻ്റെ സ്ഥിരം പ്രേക്ഷകർ നിരാശയിലായിരുന്നു. എന്നാൽ പിന്നീട് പ്രേക്ഷകരെ ആവേശത്തിലാക്കി പരമ്പരയുടെ രണ്ടാം ഭാഗം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സീരിയലിലെ ബാലു, നീലു, മുടിയൻ, കേശു, ശിവാനി, പാറുക്കുട്ടിയുമൊക്കെ സ്വന്തം വീട്ടിലെ ആളുകളെ പോലെയാണ് കാണുന്നത്. സീരിയലിലെ ഒന്നാം ഭാഗത്തിൽ വളരെ കുഞ്ഞു കുട്ടിയായി എത്തിയ പാറുക്കുട്ടി, ഇപ്പോൾ വളർന്നു കുറുമ്പൊക്കെ കൂടി പ്രേക്ഷകരുടെ മനം കവരുകയാണ്.

വളരെ മുൻപ് തന്നെ ആളുകൾക്ക് അറിയാനുള്ള ആഗ്രഹം ആയിരുന്നു പാറുകുട്ടിയുടെ അഭിനയത്തിന് ശമ്പളം എത്രയാണ്. ഇപ്പോൾ ഉത്തരം കിട്ടി ഇരിക്കുകയാണ്. ഒരു ദിവസത്തെ പാറുകുട്ടിയുടെ അഭിനയത്തിന് 2000 രൂപയാണ് ലഭിച്ചിരിക്കുന്നത്. ശ്രീകണ്ഠൻ നായരുടെ ഷോയായ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിലൂടെയാണ് ശ്രീകണ്ഠൻ നായർ പാറുക്കുട്ടിയുടെ ശമ്പളം എത്ര എന്ന് പറഞ്ഞത്.നടി മിയ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രീകണ്ംൻ നായർ ഇക്കാര്യം പറഞ്ഞത്. മിയ അഭിനയം തുടങ്ങിയ സമയത്ത് ആദ്യമായി പതിനായിരം രൂപ ലഭിച്ച കാര്യവും താരം പറഞ്ഞു. അത് ഇന്നും ചെലവാക്കാതെ സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്നും താരം പരിപാടിയിലൂടെ പറഞ്ഞിരുന്നു. ഉപ്പും മുളകിൻ്റെ രണ്ടാം സീസൺ ജൂൺ 13നാണ് ആരംഭിച്ചത്. ടിവി പ്രേക്ഷകരരേക്കാൾ കൂടുതൽ പേർ സമൂഹമാധ്യമങ്ങളിലൂടെയാണ് കാണുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളൾ അതുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതുകൊണ്ടുതന്നെയാണ് ഉപ്പും മുളകും ഇത്രയുമധികം പ്രേക്ഷക പിന്തുണയുള്ളത്. ഉപ്പുമുളകിൻ്റെ രണ്ടാമത്തെ സീസണിൽ മികച്ച പ്രക്ഷ പിന്തുണയുള്ള ബിഗ് ബോസ് താരം ഡോക്ടർ റോബിൻ എത്തുന്നുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതിൻ്റെ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന വീടിലെത്തി ബാലുവിനും, നീലുവിനും ഒപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നതോടെയാണ് റോബിനും സീരിയലിൻ്റെ ഭാഗമായി എത്തുന്നുണ്ട് എന്ന വാർത്ത പുറത്ത് വന്നത്. പരമ്പരയിൽ ലച്ചുവിൻ്റെ ഭർത്താവായാണോ റോബിൻ എത്തുന്നത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.നിലവിൽ ലച്ചുവിൻ്റെ ഭർത്താവ് ഗൾഫിലാണ്. വരുന്ന എപ്പിസോഡിലൂടെ അറിയാം റോബിൻ്റെ വരവിനെ കുറിച്ച്.
All rights reserved News Lovers.

Share this on...