വിവാഹത്തിന് ശേഷം മെലിഞ്ഞ ശോഷിച്ചു.. ഇപ്പോൾ അസുഖം കാരണം മുഖം ഒക്കെ വീർത്തു.. പക്ഷേ സിനിമയിലേക്ക് തിരിച്ചു വരണം

in News 703 views

മലയാളികളുടെ പഴയ നടിമാരെ ഒന്നും തന്നെ മലയാളികൾ മറക്കാറില്ല. ആ നടിമാരൊക്കെ തന്നെയും, മലയാള സിനിമയിൽ വാഴുന്നതും, മലയാള സിനിമാ ഇൻഡസ്ട്രി നിൽക്കുന്നത് പോലും അവരെ ബാധിക്കുന്നില്ല. പഴയ കാല നടിമാർ ഇപ്പോൾ വിവാഹം കഴിഞ്ഞ് സജീവമല്ലെങ്കിൽ കൂടി അവരുടെ വിശേഷങ്ങളോ, ചെറിയ കാര്യങ്ങളോ അറിയാൻ മലയാളികൾക്ക് വലിയ ഇഷ്ടമാണ്. അത്തരത്തിൽ ഒരാൾ തന്നെയാണ് കനക. കനക ഏതാനും ചില സിനിമകളിൽ അഭിനയിച്ച് പണ്ട് ഒരു വളരെ സുപരിചിതയായ താരമായി മാറിയിരുന്നു. ഇപ്പോഴും ആ താരം അങ്ങനെ തന്നെ നിൽക്കുന്നു.

കനക എന്ന പേരിനേക്കാൾ ഉപരി താരത്തിൻ്റെ മുഖം കാണുമ്പോൾ തന്നെ മലയാളികൾക്ക് വളരെയധികം സുപരിചിതയായി തോന്നുന്നു. ലാലേട്ടൻ, ജയറാം, മുകേഷ് തുടങ്ങി നിരവധി പേരുടെ കൂടെ ഒരു താരമായി അഭിനയിക്കാനും, സഹോദരിയും ഭാര്യയും കാമുകിയുമായൊക്കെ തന്നെ പെയർ ചെയ്യാനും ,നല്ല നല്ല സിനിമകളിലെ ഹിറ്റിൻ്റെ ഭാഗമാകാനും ഒക്കെ തന്നെ കനകയ്ക്ക് കഴിഞ്ഞതാണ് മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ കനക നേടിയ ഒരു ഭാഗ്യവും. എന്നാൽ ഇപ്പോൾ ഈ കനക എവിടെയാണെന്നുള്ള ചോദ്യവും മലയാളികൾക്കുണ്ട്. വെറും 15 ദിവസം മാത്രം നീണ്ടുനിന്ന ദാമ്പത്യം ആയിരുന്നു കനകയുടേത്.

സംസാരം, അച്ഛൻ്റെ മനോരോഗിയാക്കാനുള്ള ശ്രമവും, അമ്മയുടെ ആത്മാവുമായുള്ള അവരുടെ സംസാരവുമൊക്കെ,ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി തിളങ്ങിയ കനകയുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഞെട്ടിക്കുന്നത് തന്നെയായിരുന്നു. ഇടക്കാലത്ത് വച്ച് താരത്തിൻ്റെ ഒരു വീഡിയോ വൈറൽ ആയിട്ടുണ്ടായിരുന്നു. ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നായികയായിരുന്ന താരം ഇങ്ങനെ ഒരു വീഡിയോയുമായി വന്നപ്പോൾ എല്ലാവരും വലിയ നെട്ടല്ലോടെ തന്നെയാണ് നിന്നത്. ഗോഡ്ഫാദർ എന്ന ചിത്രത്തിൽ അൽപം വില്ലത്തരം ഉള്ള നായികയും, വിയറ്റ്നാം കോളനിയിലെ കുറുമ്പിയായ പെൺകുട്ടിയുമൊന്നും, മലയാളികൾ ഇന്നും മറക്കാതെ ഇരിക്കുന്നുണ്ട്.

കുട്ടിത്തം തുളുമ്പുന്ന മുഖവും, വിടർന്ന കണ്ണുകളും,ഏതുവേഷവും ഇണങ്ങുന്ന രൂപഭംഗിയും, എല്ലാം ചേർന്ന് മലയാളികളുടെ സൗന്ദര്യസങ്കൽപ്പത്തിനോട് ചേർന്ന് നിൽക്കുന്ന നായികയായി കനക. അഭിനയ ജീവിതത്തിൽ നിന്നും മാറിനിന്ന സമയങ്ങളിൽ നിരവധി വിവാദങ്ങൾ നടിയെ ചുറ്റിപ്പറ്റി ഉടലെടുത്തിരുന്നു. ക്യാൻസർ രോഗത്തിന് ചികിത്സയിലാണെന്നും, മരണപ്പെട്ടുവെന്നും വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു.ഇവയ്ക്കൊന്നും തന്നെ മറുപടി നൽകാൻ കനക സാമൂഹ്യ മാധ്യമങ്ങളിൽ പോലും അന്ന് പ്രത്യക്ഷപ്പെട്ടിരുന്നില്ല.

പിന്നീട് ഏറെ നാളുകൾക്കു ശേഷമാണ് കനക സമൂഹത്തിനു മുന്നിലേക്ക് എത്തിയത്. കനകയും, പിതാവും തമ്മിൽ സ്വത്തുതർക്കം ഉണ്ടായിരുന്നു. ഈ തർക്കങ്ങളുടെ ഭാഗമായി അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നതായും, അമ്മയും തന്നെ അകറ്റാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും കനക പറയുന്നു. വെറും 15 ദിവസം മാത്രം നീണ്ടുനിന്ന ഒരു ദാമ്പത്യം എന്നും, അമ്മയുടെ ആത്മാവുമായി സംസാരം ഉണ്ടെന്നും,അച്ഛൻ മനോരോഗിയാക്കാൻ ശ്രമിച്ചു എന്നൊക്കെ വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

എന്നാൽ പിന്നീട് എന്താണ് കനകയുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോൾ വീണ്ടും ഒരു വീഡിയോ ഇടയ്ക്ക് വൈറലായിരുന്നു. തനിക്കിപ്പോൾ അമ്പതു വയസ്സിനടുത്ത് പ്രായം ഉണ്ടെന്നും, അഭിനയിക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷം കഴിഞ്ഞെന്നും, സിനിമയിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടെന്നും, എന്നാൽ കാലം ഒരുപാട് മാറിയതുകൊണ്ടുതന്നെ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നുവെന്നും, കനക പറയുന്ന ഒരു വീഡിയോയുണ്ട് ഇടയ്ക്കുവെച്ച് വൈറലായത്. തൻ്റെ രീതികളെല്ലാം തന്നെ പഴഞ്ചനായി പോയെന്നും സംശയമുണ്ടെന്നും, പണ്ടത്തെ പോലെ തന്നെ അഭിനയം തുടർന്നാൽ പഴഞ്ചനായിപ്പോയെന്ന് പുതിയ തലമുറ പറഞ്ഞേക്കാമെന്നും, കനക വീഡിയോയിൽ തന്നെ പറയുന്നുണ്ട്.

ഈ വീഡിയോ കാണുമ്പോൾ പോലും കനക യാണെന്ന് തിരിച്ചറിയാൻ നമുക്ക് കുറച്ചു സമയമെടുത്തു. കനകയുടെ ആ സൗന്ദര്യവും, വലിയ കണ്ണുകളും എപ്പോഴും ചിരിക്കുന്ന മുഖവും ഒക്കെ നമുക്ക് വളരെയധികം പ്രസരിപ്പോടെ ഓർമ്മയുണ്ട്. വിവാഹത്തിനുശേഷം അല്ലെങ്കിൽ വിവാഹ സമയത്ത് കനകയെ കണ്ടാൽ ഒട്ടുമേ മനസ്സിലാകില്ലായിരുന്നു. മെലിഞ്ഞ് ചുക്കി ചുരുങ്ങി യായിരുന്നു. എന്നാൽ ഇപ്പോൾ വളരെയധികം വണ്ണം വെച്ച്, വീർത്ത്, പുരികമൊക്കെ കട്ടി വച്ചാണ് ഇപ്പോൾ കനക ഇരിക്കുന്നത്. എന്തായാലും കനകയെ കുറിച്ചുള്ള വിശേഷങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
All rights reserved News Lovers.

Share this on...