ബിഗ്ബോസ് മലയാളം സീരിയൽ ഫോർ അവസാനിച്ചു. 100 ദിവസത്തെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ആഘോഷത്തിനാണ് കൊടിയിറങ്ങിയത്.20 മത്സരാർത്ഥികളാണ് ബിഗ്ബോസ് ഹൗസിൽ മത്സരിക്കാൻ നാലാം സീസണിൽ എത്തിയത്. അവരിൽ നിന്നും ഫിനാലെയിൽ പങ്കെടുത്ത ആറു മത്സരാർത്ഥികളിൽ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, ബ്ലെസ്ലി, ദിൽഷ എന്നിവരാണ് ഉണ്ടായിരുന്നത്. അതിൽ ആറാം സ്ഥാനം സൂരജിനും, അഞ്ചാംസ്ഥാനം ധന്യയ്ക്കും, നാലാം സ്ഥാനം ലക്ഷമിപ്രിയയ്ക്കുമാണ് ലഭിച്ചത്. മൂന്നാംസ്ഥാനം റിയാസിനായിരുന്നു. ഒന്നും, രണ്ടും സ്ഥാനങ്ങളിൽ ദിൽഷയും, ബ്ലെസ്ലിയും എത്തി.എല്ലാവരും ബ്ലെസ്ലി വിജയിക്കും എന്ന പ്രതീക്ഷയിലായിരുന്നു. കാരണം അത്രത്തോളം പ്രേക്ഷക പിന്തുണ ബ്ലെസ്ലിക്കുണ്ടായിരുന്നു. ബിഗ്ബോസിൽ ടോപ്പ് ടോയിൽ എത്തി നേട്ടം കൊയ്ത ബ്ലെസ്ലിക്ക് സോഷ്യൽ മീഡിയയിൽ ആശംസാ പ്രവാഹമാണ്.
100 ദിവസങ്ങൾക്ക് ശേഷം തിരികെ നാട്ടിലെത്തിയ ബ്ലെസ്ലിക്ക് ഗംഭീര സ്വീകരണമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ആരാധകരും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നൽകിയിരിക്കുന്നത്.ദിൽഷയ്ക്ക് ഒന്നാം സ്ഥാനം കിട്ടിയെങ്കിലും ദിൽഷ ഈ പദ്ധതിക്ക് അംഗീകാരം ഉള്ളവളല്ല എന്നായിരുന്നു കൂടുതൽ പ്രേക്ഷകരും പറഞ്ഞത്. ബ്ലെസ്ലി അല്ലെങ്കിൽ റിയാസ് ആയിരുന്നു ഈ സ്ഥാനത്തിന് അർഹൻ. എന്നാൽ അത് നേടിയെടുക്കാൻ ബ്ലെസ്ലിക്കോ ക്കറിയാസിനോ കഴിഞ്ഞില്ല. ബ്ലെസ്ലിയും, ദിൽഷയും തമ്മിൽ വലിയ വോട്ടുകളുടെ വ്യത്യാസം ഉണ്ടായിരുന്നില്ല. ദിൽഷയ്ക്ക് ഈ പറയത്തക്ക ആരാധകരും ഉണ്ടായിരുന്നില്ല. എന്നാൽ ഡോക്ടർ റോബിൻ്റെ ആരാധകർ മിക്കവാറും പേർ ദിൽഷയ്ക്കാണ് വോട്ട് ചെയ്യുന്നത്.
അത് കാരണം മാത്രമാണ് ദിൽഷ വിജയിച്ചത് എന്നാണ് ഒരു കൂട്ടം പ്രേക്ഷകർ പറയുന്നത്. ബിഗ്ബോസിൽ നിന്നും വൈറലായ ആപ്പിൾ കടിച്ചുള്ള മാസ്സീൻ വിമാനത്താവളത്തിൽ ആരാധകർക്ക് വേണ്ടി ബ്ലെസ്ലി റീക്രിയേറ്റ് ചെയ്തു.ബ്ലെസ്ലിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് സഹോദരി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. അവൻ്റെ ഉയർച്ചയിൽ അതിയായ സന്തോഷം ഉണ്ട്. അവനെ ശരിക്കൊന്ന് കാണാൻ പോലും ഇതുവരെ കിട്ടിയില്ല. ഇത്രയേറെ ആരാധകർ അവനെ സ്വീകരിക്കാൻ വരുമെന്ന് കരുതിയിരുന്നതുമില്ല. അവൻ വിജയിയാകാതിരുന്നതിൽ വിഷമമൊന്നും ഇപ്പോൾ തോന്നുന്നില്ല. വിന്നർ ദിൽഷയാണ്.ടി വി യിൽ ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഡെയ്സി ചേച്ചി വഴി അറിഞ്ഞിരുന്നു.
വളരെ സയലൻ്റ് കാരക്ടറായിരുന്നു ബ്ലെസ്ലിയുടേത്. ഹൗസിൽ വച്ച് എല്ലാവരോടും തുറന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. സഹോദരി പറഞ്ഞു. ഈ സീസണിലെ മറ്റ് മത്സരാർത്ഥികൾ നിന്നും പലകാരണങ്ങളാൽ വേറിട്ട് നിന്ന വ്യക്തിത്വം കൂടിയാണ് മുഹമ്മദ്ഡിലിജൻ്റ് ബ്ലെസ്ലി എന്ന ബ്ലെസ്ലിയുടേത്. ബ്ലെസ്ലി എയർ പോർട്ടിൽ എത്തിയപ്പോൾ കൂടുതൽ പേരും ചോദിച്ചത് റോബിൻ ബ്ലെസ്ലിക്കെതിരെ ചെയ്ത വീഡിയോ കണ്ടിരുന്നോ എന്നാണ്. എന്നാൽ താൻ അത്തരത്തിലുള്ള വീഡിയോകൾ ഒന്നും തന്നെ കണ്ടിട്ടില്ല എന്നും, അതുകൊണ്ട് ഇപ്പോൾ അതിനെ പറ്റി മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല എന്നും, അത്തരം കഥകൾ താൻ കേട്ടിരുന്നു പക്ഷേ, അതൊന്നും വിശ്വസിക്കാൻ പോലും തനിക്ക് തോന്നിയില്ല എന്നുമാണ് ബ്ലെസ്ലി മറുപടി നൽകിയത്.
All rights reserved News Lovers.