ചെരുപ്പൂരി അടിച്ച് നടനായ ഭര്‍ത്താവിനോട് അരിശം തീര്‍ത്ത് ഭാര്യ;

in News 5,999 views

പ്രമുഖ നടൻ നരേഷിനെയും നടി പവിത്ര ലോകേഷിനെയും ഹോട്ടൽ മുറിയിൽ നിന്നും നരേഷിന്റെ ഭാര്യ രമ്യ രഘുപതി കയ്യോടെ പിടിച്ച വാർത്തയുടെ ഞെട്ടലിലാണ് തെലുങ്ക് സിനിമ ലോകം.മൈസൂരിലെ ഒരു ഹോട്ടലിൽ വെച്ച് കൊണ്ടാണ് സംഭവം നടന്നത്.നടൻ മഹേഷ് ബാബുവിന്റെ സഹോദരൻ കൂടിയാണ് നരേഷ്.നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ.ദിവസങ്ങൾക്ക് മുൻപ് നരേഷ് നടി പവിത്ര ലോകേഷ്നെ നാലാം വിവാഹം ചെയ്തു എന്ന വാർത്ത വന്നിരുന്നു.

എന്നാൽ രണ്ടു ദിവസം മുൻപ് നരേഷ് ഈ കാര്യം നിഷേധിച്ചു കൊണ്ട് ഒരു വീഡിയോ പങ്കു വെച്ചു ഇതിനു പിന്നാലെയാണ് രമ്യ ഭർത്താവിനെ കയ്യോടെ പൊക്കിയത്.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.ഞായറാഴ്ച നരേഷ് താമസിക്കുന്ന ഹോട്ടലിൽ എത്തിയത് ആയിരുന്നു രമ്യ.ഈ വിവരം ലഭിച്ചതോടെയാണ് രമ്യ ഹോട്ടലിൽ എത്തി പ്രശ്നം ഉണ്ടാക്കിയത്.

വൈകുന്നേരം ഹോട്ടലിൽ എത്തിയ രമ്യ ഇരുവരെയും കയ്യോടെ മുറിയിൽ നിന്നും പിടിച്ചു മാധ്യമത്തിന് മുന്നിൽ എത്തിക്കുകയായിരുന്നു.ഭർത്താവിനെയും കാമുകിയേയും ചെരുപ്പൂരി രമ്യ തല്ലാൻ ഒരുങ്ങുന്നതും വീഡിയോയിൽ കാണാം.മുറിയിൽ നിന്നും ലിഫ്റ്റിലേക്ക് പോകുന്ന നരേഷും പവിത്രയും ആണ് വീഡിയോയിൽ ഉള്ളത് മുന്നോട്ട് പോകാൻ ശ്രമിക്കുന്ന രമ്യയെ വനിതാ പോലീസ് ഇടപെട്ടു നീക്കുന്നതും കാണാം.എന്നാൽ തന്നെ പിന്തുടർന്ന ഭാര്യയെ നരേഷ് വിസിൽ അടിച്ചു പരിഹസിക്കുകയാണ് ചെയ്തത്.
All rights reserved News Lovers.

Share this on...