ഇതു ഹൃദയം തകർന്ന നിമിഷം.തൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ അച്ഛൻ എത്തിയപ്പോൾ. പൊട്ടിക്കരഞ്ഞ് മകൾ.

in News 603 views

അച്ഛനെയോ അമ്മയെയോ നഷ്ടപ്പെടുക എന്നാൽ വലിയ വേദനയുണ്ടാക്കുന്ന കാര്യം ആണ്. പ്രത്യേകിച്ച് ഓരോ ആഘോഷവേളയിലും അവർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് നമുക്ക് തോന്നി കൊണ്ടേയിരിക്കും.ഇന്ത്യയിലെ വിവാഹങ്ങളിലാണ് ഇങ്ങനെ മാതാപിതാക്കൾക്ക് ചടങ്ങുകളിൽ വലിയ പ്രാധാന്യമുണ്ട്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെൺകുട്ടികൾക്ക് ആ ദിവസം വലിയ വേദനയായി തോന്നാറുമുണ്ട്. മ.രി.ച്ചു പോയ മാതാപിതാക്കൾ തങ്ങളുടെ വിവാഹദിവസം ഓർക്കാൻ പറ്റുന്നതെല്ലാം അവർ ചെയ്യാറുമുണ്ട്. അങ്ങനെ ഒരു മകൾ വിവാഹത്തിന്, മ.രി.ച്ചു.പോയ അച്ഛൻ്റെ പൂർണ്ണകായ രൂപത്തിലുള്ള മെഴുകു പ്രതിമ കണ്ട് വികാരാധീനയായി. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ആവുലഫാനി എന്ന യുവാവാണ് സഹോദരിയുടെ വിവാഹ ദിവസം ഇങ്ങനെയൊരു സർപ്രൈസ് പ്ലാൻ ചെയ്തത്. പിതാവ് ആവുല സുബ്രഹ്മണ്യൻ്റെ മെഴുകു പ്രതിമയാണ് നിർമ്മിച്ചത്, യുഎസ് – ൽ ആയിരുന്നു ആവുലഫാനി താമസിച്ചിരുന്നത്. വൈറലായ വീഡിയോകളിലും ചിത്രങ്ങളിലും തൻ്റെ പിതാവിനെ വീൽചെയറിൽ കൊണ്ടു വരുന്നത് കണ്ട് വധു കരയുന്നത് കാണാം. മെഴുകു പ്രതിമ കാണുമ്പോൾ വിവാഹത്തിൽ പങ്കെടുന്നവരിൽ മിക്കവരും കരയുന്നതും കാണാൻ കഴിയും. വധു തൻ്റെ പരേതനായ പിതാവിൻ്റെ പ്രതിമയിൽ ചുംബിക്കുകയും,ആലിംഗനം ചെയ്യുകയും ചെയ്ത ശേഷം മുഴുവൻ കുടുംബവും,വിവാഹത്തിൽ പങ്കെടുക്കുന്നവരും അവരുടെ എല്ലാ ചടങ്ങുകളിലും ഈ പ്രതിമയെ കൂടി ഉൾപ്പെടുത്തുന്നത് കാണാം.

കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ഫാനിയയുടെ പിതാവ് മ.രി.ച്ച.ത്. തൻ്റെ അമ്മയും പരേതനായ അച്ഛനും ബിഎസ്എൻഎല്ലിൽ ജോലി ചെയ്തിരുന്നതായി ഫാനി പറഞ്ഞു. അവരുടെ അച്ഛൻ്റെ മെഴുകു പ്രതിമ കർണാടകയിൽ നിർമിച്ചതാണ്. ഇത് പൂർത്തിയാക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തു എന്നും വധുവിൻ്റെ സഹോദരൻ പറയുന്നു. ഏറ്റവും മികച്ച സമ്മാനമാണ് തനിക്ക് തൻ്റെ സഹോദരൻ കൊണ്ടു തന്നതെന്ന് വധു പറഞ്ഞു.നിരവധി പേരുടെ കണ്ണുകൾ നിറയുകയാണ് ഈ വീഡിയോ കണ്ട്.
All rights reserved News Lovers.

Share this on...