മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാൻ ആലോചിച്ചപ്പോൾ സംഭവിച്ചതിനെ കുറിച്ച് ചിത്ര പറയുന്നു. ചിത്രയുടെ വാക്കുകളിങ്ങനെ

in News 7,419 views

മലയാളത്തിൻ്റെ വാനമ്പാടിയാണ് കെ എസ് ചിത്ര. ദീർഘകാലം കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിച്ച ചിത്രക്ക് വളരെ വർഷങ്ങൾക്കു ശേഷമാണ് ഒരു പെൺകുഞ്ഞ് പിറന്നത്. പക്ഷേ വിധിയുടെ വിളയാട്ടം എന്ന് പറയട്ടെ, ആ കുഞ്ഞ് ഡൗൺസിൻഡ്രോം ബാധ്യതയായിരുന്നു. എങ്കിലും ഒരു കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ പൊന്നു പോലെയാണ് നന്ദന മോളെ ചിത്ര വളർത്തിയത്. എന്നാൽ വിധി അവിടെയും ചിത്രയ്ക്ക് എതിരായിരുന്നു. എട്ടാംവയസിൽ നന്ദന ദുബായിലെ ഒരു നീന്തൽകുളത്തിൽ മു.ങ്ങി.മ.രി.ച്ചു. പിന്നീട് ഏറെക്കാലം ചിത്ര വിഷാദ അവസ്ഥയിലായിരുന്നു. പാട്ടിനോടും ദൈവങ്ങളോട് പോലും നോ പറഞ്ഞു മുറിക്കുള്ളിൽ ഏകമകളുടെ ഓർമ്മകളിൽ കഴിച്ചുകൂട്ടിയ ചിത്ര പാട്ടിൻ്റെ ലോകത്തേക്ക് ഏറെക്കാലം കഴിഞ്ഞാണ് മടങ്ങി വന്നത്. ഇപ്പോഴിതാ ചിത്രയുടെ ഒരു അഭിമുഖത്തിലെ വാക്കുകളാണ് വൈറൽ ആയി മാറുന്നത്

മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാൻ ആലോചിച്ചപ്പോൾ സംഭവിച്ചതിനെ കുറിച്ച് ചിത്ര പറയുന്നു. ചിത്രയുടെ വാക്കുകളിങ്ങനെ: ‘ ഏതു മുറിവും കാലം മായ്ക്കും എന്നാണല്ലോ പറയുന്നത്. എന്നാൽ എനിക്കേറ്റ ആ മുറിവ് കാലത്തിന് ഉണക്കാൻ കഴിയില്ല. ഇപ്പോഴും നന്ദന എൻ്റെ നെഞ്ചിൽ ശക്തമായി തന്നെ ഉണ്ട്. പിന്നെ എല്ലാവരുടെയും കൂടെ ഒരു ഓളത്തി പോവുകയാണ്. നിങ്ങൾ ഇപ്പോൾ കാണുന്നത് പഴയ ചിത്രയേയല്ല. ഞാനും എൻ്റെ ഭർത്താവും ഓരോ ദിവസവും ഡിപ്രസ്ഡാണ്. മകളെ ഓർത്തുകൊണ്ടാണ് ദിവസം തുടങ്ങുന്നത്. അതുപോലെ നന്ദനയെ ആലോചിച്ചു കരയാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ലെന്നും ചിത്ര വ്യക്തമാക്കി. ഇനി എന്തു വലിയ ദുഃഖം വന്നാലും എനിക്ക് താങ്ങാൻ പറ്റും. അത്രത്തോളം ഞാൻ താങ്ങി കഴിഞ്ഞു.

എല്ലാം താങ്ങാനുള്ള കരുത്ത് എനിക്ക് തരാൻ വേണ്ടിയാകും ദൈവം ഇങ്ങനെ ഒരു വേദന തന്നത്.ചിത്ര കൂട്ടിച്ചേർത്തു. മകളുടെ വി.യോ.ഗ.ത്തിന് ശേഷം മറ്റൊരു കുഞ്ഞിനെ കുറിച്ച് ആലോചിക്കാത്തതിനെക്കുറിച്ചും ചിത്ര അഭിമുഖത്തിൽ പറയുന്നുണ്ട്. ഇപ്പോഴും എൻ്റെ മകൾ തന്നെയാണ് മനസ്സിൽ. അവൾ വളരെ പൊസസ്സീവായായിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതെ ആകും. അനിയൻ്റ കുഞ്ഞിനെ എടുത്താൽ പോലും അവൾ ഡിസ്റ്റർബ്ഡ് ആകുമായിരുന്നു. ഒരു കുഞ്ഞിനെ അഡോപ്ട് ചെയ്യാനൊക്കെ ഞങ്ങൾ ശ്രമിച്ചിരുന്നു. പക്ഷേ ഇപ്പോൾ ഞാനൊരു കുഞ്ഞിനെ ദത്തെടുത്താൽ അതിൻ്റെ എല്ലാ ഉത്തരവാദിത്വവും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം അടക്കം.

അതുവരെ ഞാൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദന മോളെ മാത്രം മനസ്സിൽ വച്ച് ജീവിക്കുന്നതെന്നും ചിത്ര പറഞ്ഞു.മകളുടെ വി.യോ.ഗ.ത്തിന് ശേഷം കുറെ നാൾ ക്ഷേത്രത്തിൽ പോയില്ലെന്നും പ്രിയ ഗായിക പറയുന്നു. അങ്ങനെ അമ്പലങ്ങളിൽ ഒന്നും പോകാൻ തോന്നിയില്ല. ഇപ്പോഴാണ് ചെറുതായി തോന്നിത്തുടങ്ങിയത്.ഞങ്ങൾ പ്രാർത്ഥിച്ചിട്ട് ഒന്നും യാതൊരു കാര്യവുമില്ല. എന്ത് വിധിച്ചിട്ടുണ്ടോ അത് നടക്കും. ഇപ്പോൾ അമ്പലത്തിലേക്ക് ചെന്നു കഴിഞ്ഞാൽ തന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും പ്രാർത്ഥിക്കാനില്ല. വെറുതെ തൊഴുത് നിൽക്കും. പണ്ടൊക്കെ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകുമായിരുന്നു. പക്ഷേ ഇപ്പോൾ എൻ്റെ മനസ്സ് ശൂന്യമാണ്. വിധിച്ചതെന്ത് ആണോ അത് നടക്കട്ടെ എന്നാണ് പ്രാർത്ഥിക്കാറുള്ളത്. എല്ലാവർക്കും സന്തോഷം കൊടുക്കുന്ന സംഗീതമെന്ന പ്രൊഫഷനിൽ എന്നെ കൊണ്ടു വിട്ടതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ട്. അതൊരു ആശ്വാസം തന്നെയാണ് എനിക്ക്. ചിത്ര പറഞ്ഞുനിർത്തി.
All rights reserved News Lovers.

Share this on...