ചലച്ചിത്രതാരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. കുബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവു ആയിരുന്നു. തൃശൂർ സ്വദേശിനിയായ അംബികാ റാവു വൃക്കരോഗം മൂലം ചികിത്സയിലായിരുന്നു. മീശമാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തൊമ്മനുംമക്കളും, സോൾട്ട് ആൻ്റ് പേപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായകയായും പ്രവർത്തിച്ചിരുന്നു. 20 വർഷത്തോളമായി മലയാളസിനിമയിലെ അസിസ്റ്റൻ്റ് ഡയറക്ടറായും അഭിനേത്രിയായും രംഗത്തുള്ള അംബിക റാവു തികച്ചും യാദൃശ്ചികമായാണ് സിനിമാരംഗത്ത് എത്തപ്പെട്ടത്.
ഒരു സുഹൃത്തിനുവേണ്ടി യാത്ര എന്ന സീരിയലിൻ്റ കണക്കുകൾ നോക്കാൻ തുടങ്ങിയതാണ് തുടക്കം. അവിടുന്ന് തൻ്റെ യഥാർത്ഥ കർമ്മപഥം കണ്ടെത്തിയ അംബികയ്ക്ക് താങ്ങായി വന്നത് പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോൻ ആയിരുന്നു. തൻ്റെ കൂടെ ഒരു സഹസംവിധായകായി കൂടെ കൂട്ടി.ദ കോച്ച് എന്ന അപരനാമധേയത്തിൽ ആയിരുന്നു അംബിക സെറ്റുകളിൽ അറിയപ്പെടുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുമായുള്ള വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ചിത്രത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ അംബിക കയറിക്കൂടിയത്. നാളുകളായി വ്യക്ക രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അംബിക.ചികിത്സാ സഹായം ചോദിച്ചു നിരവധി പോസ്റ്റുകൾ ഇതിനു മുമ്പും ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലുമൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
All rights reserved reserved News Lovers.