95 ദിവസത്തെ കാത്തിരിപ്പ്. ധന്യമുഹൂർത്തം. ഭാര്യയെ മുംബൈയിലെത്തിച്ച് റോൺസൺ.

in News 846 views

മലയാളം ബിഗ്ബോസ് സീസൺ ഫോർ 95 കഴിഞ്ഞ് മുന്നേറുകയാണ്. ഇനി വെറും അഞ്ചോ ആറോ ഏഴോ ദിവസങ്ങൾ മാത്രം ആണ് നിൽക്കുന്നത്. ഇനി ബാക്കിയുള്ളത് ആറ് കണ്ടസ്റ്റൻസ് ആണ്. കഴിഞ്ഞ വീക്കിൽ റോൺസണായിരുന്നു എവിക്ടായത്. റോൺസൺ പുറത്തിറങ്ങിയതിന് റോൺസൻ്റെ എപ്പോഴാണ് കാണുന്നത് എന്ന് കാത്തിരിക്കുകയായിരുന്നു. കാരണം അവർ രണ്ടുപേരും അത്ര റൊമാൻ്റിക് കപ്പിൾസാണ്. എപ്പോഴും സോഷ്യൽ മീഡിയയിൽ ഇവരുടെ ഇൻറർവ്യൂസും വ്യൂയേഴ്സുമൊക്കെ നിറയാറുണ്ട്.അതുപോലെ തന്നെയാണ് ഇപ്പോൾ റോൺസൻ്റെ പുത്തൻവീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാധാരണ എല്ലാവരും വീട്ടിലേക്കാണ് പോവുക.

വീട്ടിലേക്ക് ചെല്ലുമ്പോഴായിരിക്കും വേണ്ടപ്പെട്ടവരെയൊക്കെ കാണുക. അങ്ങനെയുള്ള കാര്യങ്ങളായിരിക്കും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവുക.പക്ഷേ ഇപ്പോൾ റോൺസൻ്റെ ഭാര്യ നേരെ ഡയറക്ടിലി മുംബൈയിലേക്ക് വരികയായിരുന്നു. റോൺസൺ തന്നെ മുംബൈയിൽ ഭാര്യയ്ക്ക് വേണ്ടി വെയിറ്റ് ചെയ്തു നിൽക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നീണ്ട 95 ദിവസം കഴിഞ്ഞ് ഞാൻ എൻ്റെ പ്രിയ പത്നിയെ കാണാൻ പോകുന്നു എന്ന് പറഞ്ഞാണ് റോൺസൺ വീഡിയോ തുടങ്ങിയത് പോലും. വെൽക്കം മൈ വൈഫ് എന്ന് എഴുതിയ ഒരു ബോർഡ് കൂടി കയ്യിൽ പിടിച്ചായിരുന്നു റോൺസൺ അവിടെ എയർപോർട്ടിൽ നിന്നത്.

സാരിയൊക്കെ ഉടുത്ത് എപ്പോഴും പോലെയൊക്കെ തന്നെ നീരജ അവിടെ എത്തുകയാണ്. നീരജയെ നമുക്കറിയാം മലയാള സിനിമയിലെ ബേബിനീരജ തന്നെയാണ്. ഏതാനും കുറച്ചു സിനിമകൾ ചൈൽഡ് ആർട്ടിസ്റ്റ് ആയി തന്നെ മലയാള സിനിമയിൽ അഭിനയിച്ചിട്ട് പിന്നീട് സജീവമല്ലാതെ മാറി ഇപ്പോൾ നമുക്കെല്ലാവർക്കും സുപരിചിതയായ ബേബി നീരജ. നീരജ എയർപോർട്ടിൽ എത്തിയ ഉടനെ തന്നെ റോസനെ ഓടിച്ചെന്ന് ഹഗ് ചെയ്യുന്നതും നമുക്ക് കാണാം. വെൽക്കം ബാക്ക് മൈ വൈഫ് എന്നായിരുന്നു റോൺസൺ മുബൈ എയർപോർട്ടിൽ വച്ച് എഴുതിയത്.

എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഇവിടെ ഗ്രാൻഡ്ഫിനാലെയ്ക്ക് റോൺസണ് വരേണ്ടിവരും. കാരണം അതുകൊണ്ടുതന്നെയാണ് റോൺസൺ ഇപ്പോൾ ഇവിടെ നിൽക്കുന്നതും. പിന്നെ വൈഫിനെ കാണാനുള്ള കൊതി കൊണ്ടും ,കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ കൊണ്ടുമാണ് വൈഫിനെ മുംബൈ വരെ എത്തിച്ചത്. എന്തായാലും 2 ഫ്ലൈറ്റ് ടിക്കറ്റ് ലാഭിക്കാൻ വേണ്ടിയാണ് ഭാര്യയെ ഇങ്ങോട്ട് വരുത്തിച്ചത് എന്നാണ് പറയുന്നത്. ഇനി ഒരാഴ്ച മുബൈയൊക്കെ കറങ്ങി തിരിഞ്ഞ് നടക്കാം അല്ലോ എന്ന് കൂടി റോൺസൺ ചോദിക്കുന്നുണ്ട്.
All rights reserved News Lovers.

Share this on...