ലേശം ഉളുപ്പ് പോലും ഇല്ലാതെ അമ്മയോഗത്തിലെ തീരുമാനം. മീറ്റിംഗിൽ താരമായി വിജയ് ബാബു.

in News 57 views

ബലാൽസംഗ കേസിൽ പ്രതിയായ നടൻ വിജയ്ബാബു ജനറൽബോഡി യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ചു താരസംഘടനയായ അമ്മ. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും എന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അമ്മ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റു പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. വിജയ് ബാബുവിനെതിരെ കോടതിവിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിൻ്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്. കൃത്യമായ കാരണങ്ങൾ ഇല്ലാതെ പുറത്താക്കാനാവില്ല.

ദിലീപിനെ പുറത്താക്കാൻ അന്ന് എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും സിദ്ധിഖ് പറഞ്ഞു. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി എന്ന് ഇടവേള ബാബു പറഞ്ഞു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെൽ എന്ന നിലയിലാകും ഇനി പ്രവർത്തിക്കുക. കേരള ഫിലിം ചേംബറിൻ്റെ കീഴിൽ ആകും ഈ പരാതി പരിഹാര സെൽ പ്രവർത്തിക്കുക എന്നും ഇടവേള ബാബു പറഞ്ഞു. അമ്മ തൊഴിൽദാതാവല്ല. ദിലീപ് വിഷയത്തിനു ശേഷം ബൈലോയിൽ ഭേദഗതി വരുത്തി. പുതിയ നടപടികൾ ഈ ഭേദഗതി പ്രകാരം ആണെന്നും ഇടവേള ബാബു വിശദീകരിച്ചു.

രാവിലെ ആരംഭിച്ച അമ്മ ജനറൽ ബോഡി യോഗത്തിൽ വിജയ്ബാബു പങ്കെടുത്തിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് യോഗത്തിന് കയറി പോകവേ വിജയ് ബാബു പറഞ്ഞു. വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് അമ്മ പരാതി പരിഹാര സെല്ലിൽ നിന്നും രാജിവച്ച നടി ശ്വേതാ മേനോനും യോഗത്തിൽ പങ്കെടുത്തു. കൊവിഡ് ക്വാറൻ്റയിനിൽ ആയതിനാൽ നടി മാല പാർവതി യോഗത്തിൽ പങ്കെടുത്തില്ല. വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിനെ ഡബ്ല്യുസിസി വിമർശിച്ചു.

സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോൾ അത്ഭുതമില്ല എന്ന് ദീദി ദാമോദരൻ പറഞ്ഞു. നടിയെ ബലാൽസംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി രൂക്ഷ വിമർശനം നടത്തിയിരുന്നു. വിജയ്ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ, കുറ്റാരോപിതൻ ഉപയോഗിക്കുന്ന പാറ്റേണാണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യ സിസി പറഞ്ഞു.ഡബ്ലുസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു പ്രതികരണം.
All rights reserved News Lovers.

Share this on...