എന്നും ജോലിക്ക് റെയിൽവേയിൽ ഭർത്താവ് കൊണ്ടു വിടും. പക്ഷേ പിന്നീട് നടന്നതൊക്കെ ഇങ്ങനെ.

in News 389 views

ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരിൽ നിന്നും പണം വാങ്ങിയ ഇരിട്ടി സ്വദേശി അറസ്റ്റിൽ. ഇരിട്ടി ചെരള സ്വദേശിനി ബിൻഷ ഐസക്കിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിവരികയാണ് കണ്ണൂർ ആർപിഎഫിൻ്റെ പിടിയിലാവുന്നത്. റെയിൽവേയിൽ ജോലി ഉണ്ടെന്ന് പറഞ്ഞാണ് ഈ യുവാവിനെ വിവാഹം കഴിച്ചു എന്ന പരാതി ഇവർക്കെതിരെ ഉണ്ട്. എന്നും രാവിലെ യുവാവ് ബിൻഷയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കായി കൊണ്ടു വിടും. എന്നാൽ ഭാര്യയ്ക്ക് ഇവിടെയല്ല ജോലി എന്നുള്ള കാര്യം ഭർത്താവ് അറിയുന്നതുമില്ല. റെയിൽവേയിൽ ജോലി ആണെന്നായിരുന്നു ഭർത്താവ് വിശ്വസിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ 2 ദിവസമായി ജോലിക്കുപോയ ബിൻഷയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു.ഇതിൻ്റെ അന്വേഷണം നടത്തിവരവെയാണ് ബിൻഷ കണ്ണൂരിൽ ആർപിഎഫിൻ്റെ പിടിയിലാകുന്നത്. ആർപിഎഫ് കണ്ണൂർ ടൗൺ പൊലീസിന് കൈമാറിയ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജോലി വാഗ്ദാനം ചെയ്ത് പലരെയും വഞ്ചിച്ചിരുന്നതായി അറിയുന്നത്. റെയിൽവേയിൽ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞും ജോലി ലഭിക്കാതായതോടെ പലരും പരാതി പറഞ്ഞ് രംഗത്തെത്തി. ഇതിനിടയിലാണ് യുവതി നാടുവിട്ടത്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടിയേരിയാണ് കേസന്വേഷിക്കുന്നത്.

All rights reserved News Lovers.

Share this on...