ഇതിനാണോ ഇത്രയുംകാത്തിരുന്നത് എന്ന് ആരാധകര്‍; ഗായിക മഞ്ജരിക്ക് രണ്ടാംവിവാഹം!

in News 1,292 views

മലയാളത്തിലെ പ്രശസ്ത ഗായികയാണ് മഞ്ജരി. മധുരമാർന്ന പാട്ടുകളിലൂടെ നിരവധി ആരാധകരെ മഞ്ജരി സ്വന്തമാക്കിയിട്ടുണ്ട്. മസ്ക്കറ്റിൽ ജനിച്ചുവളർന്ന മഞ്ജരി സത്യൻഅന്തിക്കാട് സംവിധാനം ചെയ്ത ‘അച്ചുവിൻ്റെ അമ്മ’ എന്ന ചിത്രത്തിലെ ‘താമര കുരുവിക്ക് തട്ടമിട്’ എന്ന ഗാനം പാടിയാണ് സിനിമാ പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. 2009-ൽ വിവാഹിതയായ താരം പതിമൂന്ന് വർഷങ്ങൾക്കിപ്പുറം വിവാഹമോചനം നേടി.നേവൽ ഓഫീസറുമായുള്ള മഞ്ജരിയുടെ വിവാഹം ഏറെ ശ്രദ്ധനേടി. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇവർ വിവാഹമോചനം നേടിയത് ആരാധകരെ ഞെട്ടിച്ചു.

പക്ഷേ വിവാഹമോചന തീരുമാനം എൻ്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഒരു തീരുമാനം ആയിരുന്നു എന്നാണ് മഞ്ജരി വെളിപ്പെടുത്തിയത്. അത് തൻ്റെ ജീവിതത്തിലെ ഒരു ബ്ലാക്ക് മാർക്കല്ലെന്നും, ഇന്ന് ഒരുപാട് ബന്ധങ്ങൾ നടക്കുന്നുണ്ട്. എനിക്കൊരു നിയമപരമായ ബന്ധമുണ്ടായിരുന്നു. ഒത്തുപോകാൻ പറ്റാത്തതു കാരണം വിവാഹമോചനം നേടി എന്നും താരം വ്യക്തമാക്കുന്നു. ഇപ്പോഴിതാ മഞ്ജരി രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ്. മഞ്ജരിയുടെ ബാല്യകാല സുഹൃത്തായ ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം നടക്കുന്നത്. മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. ബാംഗ്ലൂരുവിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ എച്ച് ആർ മാനേജറും, പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

നാളുകളായി ഇവർ അടുപ്പത്തിലാണ് എന്ന സൂചനകളാണ് പുറത്തെത്തുന്നത്. വിവാഹത്തിനുശേഷം ഗോപിനാഥ് മുതുകാടിൻ്റെ മാജിക് അക്കാദമിയിലെ ഭിന്ന ശേഷി വിദ്യാർഥികൾക്കൊപ്പം ആയിരിക്കും നവദമ്പതികളുടെ വിരുന്നു സൽക്കാരം. വൈകിയാണെങ്കിലും മഞ്ജരി വിവാഹതീരുമാനം എടുത്തതിൽ സന്തോഷത്തിലാണ് ആരാധകർ. ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു എന്നും ഒരു വിവാഹമോചനം ഒഴിവാക്കാമായിരുന്നുവെന്നും ആരാധകർ പ്രതികരിക്കുന്നു.
All rights reserved News Lovers.

Share this on...