അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ ശാലിനിയുടെ സഹോദരൻ ആയി എത്തിയ നടന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ

in News 436 views

1997-ൽ ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് കുഞ്ചാ ബോബൻ, ശാലിനി പ്രധാന വേഷങ്ങളിൽ എത്തിയ ഹിറ്റ് ചിത്രമായിരുന്നു അനിയത്തിപ്രാവ്. മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്ന പ്രണയ ചിത്രങ്ങളിൽ ഒന്നാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബൻ അഭിനയരംഗത്തേക്ക് എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു അനിയത്തിപ്രാവ്.ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നുവെന്നാണ് ഓരോ ആരാധകരുടെയും അഭിപ്രായം. സിനിമയിൽ എല്ലാവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.ഈ കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട അഭിനേതാവായിരുന്നു ശാലിനിയുടെ ഏറ്റവും ഇളയ സഹോദരൻ വർക്കിയായി അഭിനയിച്ച ഷാജിൻ എന്ന നടൻ.

അനിയത്തിയെ ജീവനു തുല്യം സ്നേഹിക്കുകയും, എന്നാൽ അവൾ മറ്റൊരു മതത്തിൽ പെട്ട വ്യക്തിയുമായി പ്രണയത്തിൽ ആണെന്ന് അറിയുമ്പോൾ അവളോട് നീരസം കാണിക്കുകയും ചെയ്യുന്ന വർക്കി എന്ന സഹോദരൻ.അനിയത്തിപ്രാവിന് പിന്നാലെ ക്രോണിക് ബാച്ചിലറിലും ഷാജിൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് മലയാള സിനിമയിൽ ആരും തന്നെ കണ്ടിരുന്നില്ല. ചില തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും സിനിമയിൽ
അദ്ദേഹം ശോഭിച്ചില്ല. ഇപ്പോഴിതാ ഷാജിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡാറ്റാബേസ് എന്ന ഗ്രൂപ്പിൽ പ്രശാന്ത് കുമാർ എന്നയാളാണ് ഷാജിനെ കുറിച്ചുള്ള പോസ്റ്റിട്ടത്.

1997-ൽ റിലീസ് ആയ അനിയത്തിപ്രാവ് എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തെ കാണുന്നത് 2003-ൽ റിലീസായ ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലാണ്. ഇദ്ദേഹത്തിൻ്റെ പേര് ഷാജിൻ എന്നാണ് എന്ന് തോന്നുന്നു.നടൻ സുരേഷ് കൃഷ്ണയുമായി ചെറിയ മുഖ സാമ്യം ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഷെയർ ചെയ്യണേഎന്നതായിരുന്നു പോസ്റ്റ്. നിരവധി പേരാണ് ഇതിന് കമൻ്റുകളുമായി എത്തിയത്. ഇവിടെ ഓവർ ആക്ടിംഗ് എന്ന് പറഞ്ഞു ചീത്ത കേട്ട് തമിഴിൽ പോയപ്പോൾ അവിടെ അഭിനയിക്കുന്നില്ല എന്ന പറച്ചിൽ കേട്ടാണ് ഈ മേഖല തന്നെ വിട്ടിരിക്കുന്നത് എന്നാണ് ഒരാൾ പറഞ്ഞ കമൻറ്.

ഷാജിൻ നടൻ എന്നതിനോടൊപ്പം തന്നെ മലയാളസിനിമയുടെ യുവ നായകന്മാരിൽ ശ്രദ്ധേയനായ ഫഹദ് ഫാസിലിൻ്റെ അമ്മാവൻ കൂടിയാണെന്നാണ് മറ്റൊരാളുടെ കമൻറ്. ഇദ്ദേഹത്തെ ഞാൻ ഇടയ്ക്കിടെ കാണാറുണ്ട്. എറണാകുളം മേനകയിൽ റോഡ് വേസ്റ്റാർട്ടിങ്ങിൽ ഒരുചെരിപ്പ് കട ഉണ്ട്.ഒരിക്കൽ സിനിമയെ കുറിച്ച് ചോദിച്ചിരുന്നു. പിന്നെ ബിസിന സൊക്കെ ആയിക്കൂടി എന്ന് പറഞ്ഞു പുള്ളി. നല്ലൊരു മനുഷ്യൻ.ഞാൻ എപ്പോഴും ആലോചിക്കുമായിരുന്നു, ഇദ്ദേഹത്തെക്കുറിച്ച് ആരും എന്താ എഴുതാത്തത് എന്ന്. അങ്ങനെ അവസാനം ഒരു എഴുത്ത്. എന്തായാലും പാച്ചിക്കയുടെ ബന്ധുവാണെന്ന് അറിഞ്ഞത് ഇപ്പോഴാണ് എന്ന് മറ്റൊരാളുടെ കമൻറ്.
All rights reserved News Lovers.

Share this on...