വിവാഹത്തിന് എത്താതെ ഇരുന്ന അമ്മയെയും അച്ഛനെയും കാണാനെത്തിയ നയൻതാരയും വിക്കിയും.

in News 1,531 views

സൗത്തിന്ത്യൻ സിനിമാലോകത്തെ പ്രിയ നടിയും ലേഡി സൂപ്പർസ്റ്റാർ ഒക്കെയാണ് മലയാളിയായ പ്രിയ നടി നയൻതാര. മികച്ച അഭിനയം കൊണ്ടും വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് നയൻതാര. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു നയൻതാരയും സംവിധായകനായ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. ഏഴുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. വിവാഹ ചിത്രങ്ങളും, വിവാഹ ശേഷമുള്ള ചിത്രങ്ങളുമെല്ലാം വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.രാജകുമാരിയെപോലെയുള്ള നയൻതാരയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. മഹാബലിപുരത്ത് വച്ച് ആഡംബര റിസോട്ടിൽ വെച്ചായിരുന്നു വിവാഹം.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. അതീവ സുന്ദരിയായി നവവധുവായി എത്തിയ നയൻതാരയുടെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വേഗമാണ് ആരാധകർ ഏറ്റെടുത്തത്.താരലോകത്തു നിന്നും നിരവധി താരങ്ങൾ ഇരുവരുടെയും വിവാഹ ചടങ്ങിന് എത്തിയിരുന്നു, ബോളിവുഡിലെ കിംഗ് ഖാൻ അടക്കം നിരവധി താരങ്ങൾ വിവാഹ ചടങ്ങിൽ നിറസാന്നിധ്യമായിരുന്നു. വിവാഹ ശേഷം തിരുപ്പതി സന്ദർശനവും, പ്രസ് മീറ്റുമെല്ലാം വൈറലായി മാറി. ഇപ്പോഴിതാ ഇരുവരും കൊച്ചിയിലെത്തിയ ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വിവാഹശേഷമുള്ള ആദ്യ കേരള സന്ദർശനം ആണ് നയൻതാരയുടേത്.

മാതാപിതാക്കളെ കാണുന്നതിനു വേണ്ടിയാണ് താരം കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്ക് സാധിച്ചിരുന്നില്ല. നയൻതാരയുടെ അച്ഛൻ നാളുകളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. അതിനാലാകാം അമ്മയും വിവാഹത്തിന് എത്താതിരുന്നത്. വിവാഹ ശേഷം അനുഗ്രഹം വാങ്ങാൻ ആണ് ഇരുവരും നയൻതാരയുടെ വീട്ടിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12മണിയോടെ നയൻതാരയും വിഘ്നേശ്വരനും കൊച്ചി വിമാനത്താവളത്തിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

കറുപ്പഴകിൽ വിഘ്നേശ് ശിവൻ എത്തിയപ്പോൾ ഓറഞ്ച് നിറത്തിലുള്ള ചുരിദാർ അണിഞ്ഞ് അതീവ സുന്ദരിയായിട്ടായിരുന്നു നയൻതാരയെ കാണാൻ കഴിഞ്ഞത്. വളരെ സിമ്പിളായി വസ്ത്രം ധരിച്ചെത്തിയ നയൻതാരയുടെയും, വിഘ്നേശ്ശിവൻ്റെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വിവാഹ ശേഷം ആദ്യമായിട്ടാണ് ഇരുവരും കേരളത്തിലെത്തുന്നത്. കുറച്ച് ദിവസം കേരളത്തിൽ ഉണ്ടാകുമെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. എന്തായാലും നയൻസ്, വിക്കി ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ വൈറലാക്കി മാറ്റിയിട്ടുണ്ട്.
All rights reserved News Lovers.

Share this on...