ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്ത ജാസ്മിൻ. നല്ലകാര്യം എന്ന് പ്രേക്ഷകർ.

in News 18,945 views

മലയാളി പ്രേക്ഷകർക്ക് അത്ര ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു കഥാപാത്രമായിട്ടാണ് ജാസ്മിൻ എം മൂസ ബിഗ്ബോസ് വീട്ടിലേക്ക് വരുന്നത്. ഷോർട്ട്സ് ധരിച്ച്, സിഗരറ്റ് വലിക്കുന്ന, ലസ്ബിയനാണെന്ന് വെളിപ്പെടുത്തിയ ജാസ്മിൻ.സത്യസന്ധതയോടെ മത്സരിച്ച് തുടങ്ങിയ ജാസ്മിന് ആരാധക പ്രശംസ വർദ്ധിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ ശക്തയായ മത്സരാർത്ഥിയായി മാറുകയും ചെയ്തു.പിന്നീട് നടന്നതൊക്കെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കാര്യങ്ങളാണ്. ഗ്രാൻറ് ഫിനാലെയ്ക്ക് ഒരു മാസം ബാക്കി നിൽക്കെയാണ് ജാസ്മിൻ സ്വയം പുറത്തേക്ക് പോകുന്നത്. തൻ്റെ പങ്കാളിയെ കാണണമെന്ന് അടക്കമുള്ള കാര്യങ്ങൾ പറഞ്ഞ് പുറത്തേക്കുവന്ന ജാസ്മിൻ ഒടുവിൽ ഇപ്പോൾ മോണിക്കയുടെ അടുത്ത് എത്തുകയും ചെയ്തു.

ഇരുവരും ഒന്നിച്ചുള്ള കൂടുതൽ ഫോട്ടോസും വീഡിയോസും ഒക്കെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബിഗ്ബോസ് മലയാളത്തിൻ്റെ ചരിത്രത്തിൽ സ്വയം ഇറങ്ങിപ്പോയ മത്സരാർത്ഥിയാണ് ജാസ്മിൻ. അതുവരെ ശക്തിയായി നിന്നെങ്കിലും മാനസിക സംഘർഷം താങ്ങാൻ കഴിയാതെ വന്നതോടെയാണ് ജാസ്മിൻ ഷോ വിട്ടത്. പുറത്തെത്തിയ ശേഷം ബിഗ്ബോസ് താരം നിമിഷയാണ് എയർപോർട്ടിൽ നിന്നും ജാസ്മിനെ കൂട്ടിയത്.ശേഷം ഇരുവരും ഒരുമിച്ചാണ് കൂടുതൽ സമയവും ചെലവഴിച്ചത്. മൂന്നാറിലേക്ക് ട്രിപ്പ് പോവുകയും പുറത്തിറങ്ങിയ മറ്റു മത്സരാർത്ഥികൾ ഗെറ്റുഗതർ നടത്തുകയും ചെയ്തിരുന്നു. കൂടുതൽ സമയം നിമിഷയുടെ കൂടിയായിരുന്നു ജാസ്മിൻ ചെലവഴിച്ചിരുന്നത്. കഴിഞ്ഞദിവസം നവീൻ അറക്കലിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയൊക്കെ പുറത്തുവന്നിരുന്നു.

റോബിനെ വിളിച്ചതിൻ്റെ വീഡിയോ അടക്കം ജാസ്മിൻ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ റോബിൻ്റെ പൂച്ചട്ടി എറിഞ്ഞുടച്ചതിൻ്റെ പ്രായശ്ചിത്തമായി ജാസ്മിൻ ഒരു പൂച്ചട്ടിയും പൂവും വാങ്ങിയിരിക്കുകയാണ്. ഈ ചിത്രം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ ജാസ്മിൻ തന്നെ പങ്കുവെക്കുകയും ചെയ്തു.പ്രായശ്ചിത്തം എന്ന ക്യാപ്ഷ നോടെയാണ് തൻ്റെ സ്റ്റോറിയായി ഈ ചിത്രം ജാസ്മിൻ പങ്കുവെച്ചത്.വീടിനുള്ളിൽ ആ ചെടിച്ചട്ടിയും പൂവും സൂക്ഷിക്കുന്നതിൻ്റെ ചിത്രവും ജാസ്മിൻ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും ബിഗ്ബോസ് ഹൗസിൽനിന്ന് ഒരുമിക്കണമെന്ന് ഏവരും ആഗ്രഹിച്ച മത്സരാർത്ഥികൾ ആയിരുന്നു.

എന്നാൽ ഇരുവരും ബന്ധശത്രുക്കളെ പോലെയാണ് പെരുമാറിയത്. ഒരിക്കൽ ജാസ്മിൻ റോബിനെ ഹഗ്ഗ് ചെയ്തപ്പോൾ ഇരുവരും തമ്മിൽ കൂട്ടായി എന്ന് തെറ്റിദ്ധരിച്ചു പ്രേക്ഷകർ. പിന്നീട് കണ്ടത് പൊടിപൂരം ആയിരുന്നു. എപ്പോഴും വഴക്കിടുന്ന ജാസ്മിനെയാണ് പിന്നീട് കണ്ടത്. റോബിൻ തിരികെ ബിഗ്ബോസ് ഓഫീസിലേക്ക് കയറുന്നതിന് എതിരെയാണ് താൻ ഇറങ്ങിപ്പോകുന്നതെന്ന് ജാസ്മിൻ വ്യക്തമാക്കിയിരുന്നു. ഏതായാലും ജാസ്മിന് ഇപ്പോൾ റോബിനോട് ശത്രുതയൊന്നുമില്ല.അതിനാലാണ് ഈ ചെറിയ പ്രായശ്ചിത്തം ജാസ്മിൻ ചെയ്തിരിക്കുന്നത്. ഇപ്പോൾ ഈ ചിത്രങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
All rights reserved News Lovers.

Share this on...