മലയാളി സൂപ്പർ താരത്തിൻ്റെ കാൽക്കൽ വീണു അനുഗ്രഹം വാങ്ങി നയൻസും വിക്കിയും.

in News 7,386 views

നയൻതാരയുടെ വിവാഹ ചടങ്ങിലേക്ക് മറ്റ് താരങ്ങളൊക്കെ എത്തിയത് വളരെയധികം ശ്രദ്ധേയമായിരുന്നു. അതിൽ മലയാളികൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ദിലീപിൻ്റെ വരവ് തന്നെയാണ്. ദിലീപിനെ നയൻതാര വിവാഹം ചെയ്ത പോലും മറ്റ് താരങ്ങൾക്കും, മലയാളികൾക്കും ഒരു അത്ഭുതം തന്നെയായിരുന്നു. ഇത്രയേറെ പ്രശ്നങ്ങളിൽ നിന്നിട്ട് പോലും നയൻതാര മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ദിലീപിനെ മറന്നില്ലല്ലോ എന്നു തന്നെയാണ് എല്ലാവരും പറയുന്നത്. പൃഥ്വിരാജും മറ്റുള്ളവരും ഒക്കെ തന്നെയും പോസ്റ്റുകളിട്ടിട്ടുണ്ടായിരുന്നു. വരാൻ സാധിക്കാത്തതിൻ്റെ ഖേദവും പ്രകടിപ്പിച്ചിട്ട് ഉണ്ടായിരുന്നു. എന്നാൽ മലയാളത്തിൽ നിന്ന് നയൻതാര അധികം സൂപ്പർതാരങ്ങളെ വിളിച്ചിട്ടില്ല എന്ന് കൂടി പുറത്ത് വന്ന വാർത്തകളിൽ പറയുന്നുണ്ടായിരുന്നു.

പക്ഷേ സത്യൻ അന്തിക്കാടിനെ മറക്കാതെ നയൻതാര വീട്ടിലേക്ക് ക്ഷണിച്ചുവെന്നും ,ഇപ്പോൾ വരുന്ന വാർത്തയിൽ പറയുന്നുണ്ട്. വിവാഹ തലേന്ന് നയൻതാരയുടെ വീട്ടിലേക്ക് പ്രത്യേക ക്ഷണം സ്വീകരിച്ച് സത്യൻ അന്തിക്കാട് എത്തുകയുണ്ടായി എന്നും, സത്യനിൽ നിന്ന് അനുഗ്രഹം തേടി നയൻതാര അടുത്ത ദിവസം അദ്ദേഹത്തിൻ്റെ സാന്നിധ്യം ഉറപ്പാക്കിയെന്നും നയൻതാരയുടെ വിവാഹ ചടങ്ങിൽ നിന്നും റിപ്പോർട്ടുകളായി പുറത്തുവരുന്നുണ്ട്. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ തന്നെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച ഗുരുവിനെ മറക്കാതെ തന്നെ നയൻതാര അത് മുന്നോട്ടുകൊണ്ടുപോയി എന്നുള്ളതാണ് പ്രശംസനീയം. ഇന്ത്യ മുഴുവൻ ആഘോഷമാക്കിയ നയൻതാര- വിഘ്നേഷ് വിവാഹത്തിന് പ്രത്യേക അതിഥിയായി ഇന്നലെ സത്യൻ അന്തിക്കാടും ഉണ്ടായിരുന്നു.

ഡയാനകുര്യൻ എന്ന നയൻതാര ആദ്യമായി സിനിമയിൽ അഭിനയിപ്പിച്ചതും സത്യൻ അന്തിക്കാടാണ്. വിവാഹത്തലേന്ന് തന്നെ നയൻതാരയുടെ വീട്ടിലേക്ക് പ്രത്യേക ക്ഷണം സ്വീകരിച്ച് സത്യൻ അന്തിക്കാട് എത്തുകയുണ്ടായി. സത്യൻ അന്തിക്കാടിൽ നിന്ന് അനുഗ്രഹം തേടി നയൻതാര അടുത്ത ദിവസവും അദ്ദേഹത്തിൻ്റെ സാന്നിധ്യം ഉറപ്പാക്കി. 2003-ൽ സത്യൻ അന്തിക്കാടിൻ്റെ ചിത്രത്തിലൂടെയാണ് നയൻതാര അഭിനയരംഗത്തെത്തുന്നത്.പിന്നീട് തെന്നിന്ത്യയിലെ താരറാണി പദവിയിലേക്കുള്ള നയൻതാരയുടെ യാത്ര ആരും കൊതിക്കുന്ന ഒരു രീതിയിലെ യാത്ര തന്നെയായിരുന്നു.

ഏതൊരു നടിക്കും കിട്ടുന്നതിനേക്കാളും, അപ്പുറമൊരു സ്വീകാര്യത ഭാഷകളിൽ ഏറെയായി നയൻതാരയ്ക്ക് ലഭിച്ചു എന്നത് തന്നെയാണ് താരത്തിൻ്റെ കരിയറിൽ വെച്ചുള്ള ഏറ്റവും ഭാഗ്യവും, ഐശ്വര്യവും അതുപോലെ സന്തോഷമുള്ള ഒരു പ്രധാന കാര്യവും. വർഷങ്ങളുടെ പ്രണയത്തിന് ശേഷം വിഘ്നേശ് ശിവൻ എന്ന സംവിധായകൻ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ സിനിമാ ലോകം തന്നെ എത്തി എന്ന് പറയേണ്ടിവരും.
All rights reserved News Lovers.

Share this on...