കുറെ നേരമായി കാത്തിരിക്കുന്നു. ഒടുവിൽ മോഹൻലാൽ ചെയ്തത് കണ്ടോ.വീഡിയോ വൈറൽ.

in News 65 views

മലയാളത്തിൻ്റെ പ്രിയ താരം മോഹൻലാലിനെക്കുറിച്ച് റ്റൊൽത്ത്മാൻ എന്ന ചിത്രത്തിൻ്റെ സഹ സംവിധായകരേഷ്മ അരുൺ കുമാർ എഴുതിയ കുറിപ്പ് ശ്രദ്ധേയം.ഒരു ഷോട്ടിൽ ആർട്ട് അസിസ്റ്റൻ്റിനെ സഹായിക്കുന്ന മോഹൻലാലിൻ്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് രേഷ്മയുടെ കുറിപ്പ്. രേഷ്മയുടെ കുറിപ്പിൻ്റെ പൂർണ രൂപം ഇങ്ങനെ: ‘റ്റൊൽത്ത്മാൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന്. നമ്മളെല്ലാവരും ലാൽ സർ ജോയിൻ്റ് ചെയ്യുന്ന ദിവസം നോക്കിയിരിക്കുകയായിരുന്നു.ഇടുക്കിയിലെ തണുപ്പിലെ ഷൂട്ടിംഗിൽ കറക്ട് ലാൽ സർ ജോയിൻ്റ് ചെയ്യുന്ന ദിവസം എനിക്ക് വയ്യാണ്ടായി. പിന്നീടുള്ള മൂന്നാല് ദിവസം പനി പിടിച്ച് ഹോട്ടൽ റൂമിൽ ഇരിക്കുമ്പോഴും മനസ്സു മൊത്തം സെറ്റിലായിരുന്നു.

ഒടുവിൽ കൊറോണ ടെസ്റ്റിന് ശേഷം നെഗറ്റീവ് റിസൾട്ടുമായി ഞാൻ വീണ്ടും സെറ്റിൽ തിരിച്ചെത്തി.അന്ന് ഉണ്ണിമുകുന്ദൻ്റെ ബർത്ത് ഡേ കൂടിയായിരുന്നു. ഷൂട്ടില്ലാഞ്ഞിട്ടും സർ അന്ന് ബർത്ത് ഡേ ആഘോഷിക്കാൻ സെറ്റിലെത്തി.കഴിഞ്ഞ മൂന്നുദിവസം കാണാത്ത ഒരു പുതിയ മുഖം ആയതു കൊണ്ടായിരിക്കാം ഇതേതാ പുതിയൊരാൾ എന്ന് ചോദിച്ചു കൊണ്ട് ലാൽ സാർ എന്നോട് സംസാരിച്ചു തുടങ്ങി. പിറ്റേ ദിവസം ഞാൻ കൊടുത്ത കണ്ടിന്യൂറ്റി കോസ്റ്റൂമിൽ ലാൽ സർ സെറ്റിലെത്തി. എൻ്റെ എക്സൈറ്റ്മെൻ്റ് മൊത്ത് ക്യാമറയ്ക്കു പിന്നിൽ നിന്നുകൊണ്ട് ലാൽ സാറി നേരിട്ട് കാണാമെന്നതിലായിരുന്നു.എന്നാൽ എന്നെ വിസ്മയിപ്പിച്ച മറ്റൊരു കാഴ്ചയായിരുന്നു ഞാൻ അവിടെ കണ്ടത്.

ലാൽ സർ, സെറ്റിലെത്തിയിട്ടും ഷൂട്ടിൻ്റെ സമയം ആവാത്തത് കൊണ്ട് അവിടെ നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ഷോട്ടിന് ബാക്ക്ഗ്രൗണ്ട് സെറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ആർട്ട് അസിസ്റ്റൻറ് ശരത്തിനെ സഹായിക്കുന്ന ലാൽസർ.റെഡിയായി വന്നിട്ട് കുറച്ചുനേരം. സ്വന്തം ഷോട്ടായി കാത്തുനിൽക്കേണ്ടി വന്നാൽ കൂട്ടിക്കൊണ്ടുവന്ന് അസിസ്റ്റൻ്റ് ഡയറക്ടറി ചീത്ത വിളിക്കുന്ന ആർട്ടിസ്റ്റ് ഉള്ള ഈ ഇൻഡസ്ട്രിയിൽ ഒരു പരാതിയുമില്ലാതെ എത്രനേരം വേണമെങ്കിലും കൊടുത്ത കോസ്റ്റ്യൂ മിൽ സ്വന്തം കാരമനിൽ പോലും പോകാതെ അടുത്ത ഷോട്ടിനായി സെറ്റിൽ തന്നെ ഇരിക്കുന്ന ലാൽ സാറിനെ പോലുള്ള ആർട്ടിസ്റ്റുകളെ കാണുമ്പോൾ ഉള്ളിൽനിന്നും വരുന്ന ഒന്നുണ്ട്, ബഹുമാനം.you are amazing lal Sir. ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്.’ ഇതിനോടകം തന്നെ ഈ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായി മാറുന്നുമുണ്ട്.
All rights reserved News Lovers.

Share this on...