ഒന്നിച്ച് കളിക്കാം ആയിരുന്നില്ലേ. റോബിനെ ജാസ്മിൻ വീണ്ടും വിളിച്ചു.

in News 245 views

ബിഗ്ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികൾ ആരായിരുന്നു എന്ന് ചോദിച്ചാൽ ഒരേയൊരു ഉത്തരമേയുള്ളൂ.റോബിനും, ജാസ്മിനും. തുടക്കം മുതൽ തന്നെ പരസ്പരം അടിയുണ്ടാക്കിയും മത്സരിച്ചും, റോബിനും ജാസ്മിനും ഷോയിലെ ജനപ്രിയ മത്സരാർത്ഥികളായി മാറുകയായിരുന്നു.എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് റോബിനും ജാസ്മിനും ഒരേ ആഴ്ച തന്നെ ബിഗ്ബോസ് വീടിനോട് വിടപറയുകയായിരുന്നു. റോബിനെ ഷോയിൽ നിന്നും പുറത്താക്കിക്കപ്പോൾ ജാസ്മിൻ സ്വയം ഇറങ്ങിപ്പോകുകയായിരുന്നു. പുറത്തു വന്ന ശേഷം റോബിനെയും, റോബിൻ്റെ ആരാധകരെയും ജാസ്മിൻ വിമർശിക്കുന്നത്തുടർന്നിരുന്നു. ഇതിനിടയിലാണ് പുറത്തുവന്ന റോബിനെ ജാസ്മിൻ ഫോൺ വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

നിമിഷയും, ജാസ്മിനും ചേർന്നായിരുന്നു റോബിനെ ഫോൺ വിളിച്ചത്. ഇതിൻ്റെ വീഡിയോ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജാസ്മിനുമായുള്ള ഫോൺകോളിനെ കുറിച്ചും, തുടർന്ന് നടന്ന സംഭവത്തെ കുറിച്ചുമെല്ലാം റോബിൻ തന്നെ മനസ്സ് തുറക്കുകയാണ്. അഭിനേത്രി ആലീസ് ക്രിസ്റ്റ്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റോബിൻ ജാസ്മിൻ്റെ ഫോൺ കോളിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ജാസ്മിനും നിമിഷയും വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റോബിൻ. ജാസ്മിൻ നിമിഷയും ഇന്ന് രാവിലെ വിളിച്ചിരുന്നു. രാവിലെ മൂന്നോ നാലോ മണി ആയിട്ടുണ്ടാകും വിളിക്കുമ്പോൾ. വിളിച്ചപ്പോൾ അറ്റൻഡ് ചെയ്തു.

സംസാരിച്ചു, വളരെ ക്യാഷ്യൽആയിട്ടുള്ള സംസാരം ആയിരുന്നു ഞങ്ങളുടേത്. നല്ല രീതിയിൽ ആയിരുന്നു അവർ തന്നോട് സംസാരിച്ചത്. അവിടെനിന്ന് കളിക്കാൻ പാടില്ലായിരുന്നോ എന്ന് അവർ എന്നോട് ചോദിച്ചു. ഞാൻ അവർക്ക് മറുപടിയും നൽകി. ഞാനും പറഞ്ഞതല്ലേ നമുക്ക് ഒരുമിച്ച് നിന്ന് കളിക്കാമെന്ന്. ഉടനെ അവർ പറഞ്ഞു, ഇപ്പോൾ അവിടെ കളിക്കുന്നവരിൽ അവിടെ അർഹതയില്ലാത്തവരുണ്ടെന്ന്. ഉടനെ ഞാനവരോട് ചോദിച്ചു. വല്ല കാര്യവുമുണ്ടായിരുന്നോ എന്ന്. റോബിനും ജാസ്മിനും നിമിഷയും സംസാരിച്ച ഫോൺ കോളിനെ പറ്റി ആണ് റോബിൻ സംസാരിച്ചത്. അതേസമയം ഈ ഫോൺ കോളിൻ്റെ വീഡിയോ ജാസ്മിൻ ഷെയർ ചെയ്തതിലൂടെ തനിക്ക് വലിയ ഒരു പണി കിട്ടി എന്നും റോബിൻ സംസാരിക്കുന്നു ആ പറഞ്ഞത് ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയിട്ടു.അങ്ങനെ ഇട്ടതിലൂടെ എൻ്റെ നമ്പർ ലീക്കായി.

ഇപ്പോൾ എനിക്ക് കോൾ അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല. അതിന് ജാസ്മിനോട് നന്ദി ഉണ്ടെന്നാണ് റോബിൻ പറയുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം എടുത്ത നമ്പർ ആയിരുന്നു അതെന്ന് റോബിൻ തന്നെ പറയുന്നു.അതേ സമയം തൻ്റെ ആരാധകരെ കാണാനായി നേരിട്ടെത്തുമെന്നും റോബിൻ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ സമയം എനിക്ക് വേണ്ടി മാറ്റിവെച്ച് എന്നെ വിളിക്കുകയും, മെസേജ് അയക്കുകയും ചെയ്യുന്നതിൽ ഞാൻ ഒരുപാട് സന്തോഷ്ക്കുന്നുണ്ട്.ഞാൻ ഭയങ്കര ക്ഷീണിതനാണ്. എനിക്ക് എല്ലാവരോടും സംസാരിക്കണം എന്നുണ്ട്. പക്ഷേ സമയം കിട്ടുന്നില്ല. ജീവിതകാലം മുഴുവൻ ഉണ്ട്.ഞാൻ തേടിപ്പിടിച്ച് എല്ലാവരുടെയും അടുത്ത് എത്തും. എല്ലാ ജില്ലയിലും വരുമ്പോൾ എത്തുമ്പോൾ അറിയിക്കുന്നതായിരിക്കും.

എനിക്ക് നിങ്ങളെയെല്ലാം കാണണമെന്നാണ് റോബിൻ പറയുന്നത്. നേരത്തെ ബിഗ് ബോസ് വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ജാസ്മിനുമായി യാതൊരു വ്യക്തിവൈരാഗ്യവും ഇല്ലെന്നും, തനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ എന്നു റോബിൻ പറഞ്ഞിരുന്നു. ജാസ്മിൻ എന്നെങ്കിലും തന്നെ പുറത്തു പോയി ഒരു കോഫി കുടിക്കാൻ വിളിച്ചാൽ തീർച്ചയായും പോകുമെന്നും റോബിനും പറഞ്ഞിരുന്നു. ഇപ്പോഴിതാ നിമിഷയും ജാസ്മിനും പറയുന്നുണ്ട്. ഏതായാലും ഈ മാസം അവസാനമാകുമ്പോഴേക്കും റോബിനെ നേരിൽ കാണാൻ തീരുമാനിച്ചിരിക്കുന്നുവെന്ന്.

ക്ലാസ് തുടങ്ങുന്നതിനാൽ നിമിഷയ്ക്ക് ബാംഗ്ലൂരിലേക്ക് പോകേണ്ടി വന്നു. അതുപോലെതന്നെ ജാസ്മിനും എത്രയും വേഗം ബാംഗ്ലൂരിൽ എത്തേണ്ടതായി വന്നു. അതുകൊണ്ട് മാത്രമാണ് റോബിനെ കാണാതെ വിട്ടത്. ഇനി ഏതായാലും ഈ മാസം അവസാനം റോബിനെ കാണാൻ ഞങ്ങൾ എത്തുമെന്നും നിമിഷയും പറയുന്നുണ്ട് ഇതോടെ ബന്ധ ശത്രുക്കൾ ഒന്നാകുമോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്.
All rights reserved News Lovers.

Share this on...