ആശുപത്രിയിൽ നിന്നും തന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ

in News 172 views

വൈപ്പിനിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റിരുന്നു. ഇതിനു പിന്നാലെ താരത്തിൻ്റെ പരിക്കിനെ കുറിച്ച് സൈബ്ബർ ഇടങ്ങളിൽ പല വിധ ചർച്ചകളും ആരംഭിച്ചു. ഇപ്പോൾ ചിത്രം സഹിതം പങ്കുവെച്ച് പരിക്കിനെ കുറിച്ച് പറയുകയാണ് വിഷ്ണു. പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പ, എന്നാണ് താരം കുറിച്ചത്. ‘say no to plastic ‘പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പ…’പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും,മെസ്സേജ് അയച്ചും എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.

വെടിക്കെട്ട് സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ച് ദിവസം വിശ്രമം വേണ്ടിവരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിങ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി.

എല്ലാവരോടും സ്നേഹം.’ ഇങ്ങനെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ തൻ്റെ ഫേസ്ബുക്കിൽ കുറിച്ചത്. താരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണി കൃഷ്ണനും ചേർന്ന് സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ചിത്രമാണ് വെടികെട്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്റോഷൻ, ഒരു എമണ്ടൻ പ്രണയകഥ എന്നീ വിജയചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്.
All rights reseved News Lovers.

Share this on...