ദൈവം അമ്മയുടെ പ്രാർത്ഥന കേട്ടു. സമ്പത്തിനെ മൈഥിലി പ്രണയിച്ച കഥ ഇങ്ങനെ.

in News 92 views

മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു നടിയാണ് മൈഥിലി. ഒട്ടനവധി സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും വിരലിലെണ്ണാവുന്ന സിനിമകളിലൂടെ തന്നെ നടി മൈഥിലി മലയാളികൾക്ക് വളരെയധികം സുപരിചിതയായിട്ടുണ്ട്. മൈഥിലി അടുത്തിടെയാണ് വിവാഹിതയായത്. ആർകിടെക്ടായ സമ്പത്താണ് മൈഥിലിയുടെ വരനും. ഇത് മലയാളികൾ ഏറ്റെടുത്ത ഒരു വിവാഹമായിരുന്നു. വൈകിയാണ് എല്ലാവരും വിശേഷം അറിഞ്ഞതെങ്കിൽ കൂടിയും എല്ലാവരും ഏറ്റെടുത്ത് ഒരു വിവാഹം. മൈഥിലിയെ വിവാഹ വസ്ത്രത്തിൽ കാണാൻ പോലും വളരെയധികം സുന്ദരിയായിരുന്നു എന്നും മലയാളികൾ ഏറ്റെടുത്തതും ആയിരുന്നു.

ഇപ്പോൾ ഭർത്താവിനെ പരിചയപ്പെടുത്തിയും, തൻ്റെ പ്രണയത്തെക്കുറിച്ചും വരെ പറഞ്ഞെത്തിയിരിക്കുകയാണ്. ജീവിതം പലപ്പോഴും ഭാഗ്യം തട്ടികളഞ്ഞിട്ടുണ്ട്. സമ്പത്തും ഞാനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നെ ആണ് പ്രണയത്തിലായത്. ആ നിമിഷം തന്നെ തീരുമാനിച്ചു ഇത്രയും സ്നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ടുകളയരുതെന്ന്. അങ്ങനെയാണ് വിട്ടുകളയാതെ തന്നെ വിവാഹത്തിലേക്ക് എത്തിച്ചതെന്ന് മൈഥിലി പറയുന്നു. അത്ര മാത്രമാണ് തൻ്റെ ഭർത്താവിന് അന്നുമുതൽ ഇന്നുവരെ തന്നോടുള്ള സ്നേഹം എന്ന് മൈഥിലി വളരെയധികം ഊന്നി പറയുന്ന ഒരു കാര്യമാണ്.’ നഗരത്തിരക്കുകളിൽ നിന്നും മാറി ജീവിക്കാൻ കുറച്ചു സ്ഥലം വാങ്ങണം എന്ന് കരുതിയാണ് കൊടൈക്കനാലിലേക്ക് രണ്ടുവർഷം മുൻപ് പോയത്.

അവിടുത്തെ ഒരാൾ നമ്മുടെ മെൻറർ കൂടിയാണ്. ചെല്ലുമ്പോൾ അദ്ദേഹത്തിൻ്റെ തോട്ടത്തിൽ ട്രീഹൗസ് പണി നടക്കുകയാണ്. വലിയൊരു കുന്നുകയറി വേണം അവിടെ എത്താൻ. ചെന്നപ്പോൾ അതാ സുന്ദരനായ ചെറുപ്പക്കാരൻ നിൽക്കുന്നു. സ്വർഗ്ഗം പോലെയുള്ള അവിടെവച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം. സ്ഥലം നോക്കാൻ പോയപ്പോൾ സമ്പത്താണ് ഞങ്ങടെ കൂടെ വന്നത്.ആ യാത്രയ്ക്കിടെ സംസാരിച്ചു പരസ്പരം ഇഷ്ടം വന്നു. ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്പത്ത് ചോദിച്ചു. അമ്മയോട് ഈ കാര്യം പറഞ്ഞപ്പോൾ കേട്ട മറുപടി കേട്ട് ഞാനും ഞെട്ടി.

സമ്പത്തിനെ ആദ്യം കണ്ടപ്പോൾ തന്നെ ഇതുപോലെ ഒരാളെ മോൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അമ്മ ആഗ്രഹിച്ചത് പോലും. ദൈവം അമ്മയുടെ പ്രാർത്ഥന കേട്ടിട്ടുണ്ടാവും. കാരണം അനുഗ്രഹം പോലെ ആണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നതെന്ന് കൂടി പറയുന്നു. കേരള കഫെ,ചട്ടമ്പിനാട് ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പേപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, ഞാൻ, മായമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ലോഹം, മേരാനാംഷാജി തുടങ്ങിയവയാണ് മൈഥിലിയുടെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.
All rights reserved News Lovers.

Share this on...