ഗോപി സുന്ദർ വന്നപ്പോൾ മകളെ ഒഴിവാക്കിയെന്നു വിമർശനം. കിടിലൻ മറുപടി നൽകി അമൃത.

in News 113 views

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രമായിരുന്നു അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ച് പങ്കുവെച്ച, ഇരുവരും ഒരുമിച്ചുള്ള ചിത്രം. തങ്ങളുടെ ഫെയ്സ് ബുക്കിലൂടെയും, ഇൻസ്റ്റാഗ്രാമിലൂടെയും ഇരുവരും അത് പങ്ക് വച്ചതോടു കൂടി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് മലയാളികൾ ഏകദേശം ഉറപ്പിക്കുകയും ചെയ്തു. ഇതിനു താഴെ ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ആശംസകളുമായെത്തിയതോടെ ഏകദേശം ഈ കാര്യം സത്യമാണെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഇരുവരും പുറത്തു വന്നു എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. പളനി ദർശനത്തിന് ഇടയിലാണ് ഇരുവരും വിവാഹിതരായി എന്ന കാര്യം ചില മാധ്യമങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഇത് ഇരുവരും സ്ഥിരീകരിച്ചിട്ടില്ല.

ഗോപി സുന്ദർ അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു. ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. 11 വർഷമായി അവർ ഒരുമിച്ചാണ് താമസം. ബന്ധം അവസാനിപ്പിച്ച് ഗോപിസുന്ദർ അമൃതയ്ക്കൊപ്പം ജീവിക്കുമോ എന്നാണ് കൂടുതൽ പേരും ചോദിച്ചത്. എന്നാൽ അത് ഏകദേശം സത്യമായി മാറിയിരിക്കുകയാണ്. എങ്കിലും വിവാഹ ഫോട്ടോയിൽ ഒന്നും തന്നെ മകളായ പാപ്പുവിൻ്റെ ചിത്രം കണ്ടില്ലല്ലോ എന്ന് നിരവധിപേർ വിമർശനമായി അറിയിച്ചിരുന്നു. അതിനുള്ള മറുപടി എന്നോണം ആണ് ഇപ്പോൾ അമൃത തന്നെ ഇൻസ്റ്റഗ്രാമിൽ മകൾക്കൊപ്പം ഉള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇരുവരും ഷോപ്പിങ്ങിന് പോകുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് .മകളെ താൻ ഒരിക്കലും കൈവിടില്ല എന്നാണ് ഈ ചിത്രം കൊണ്ട് അമൃത ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാവും. മാത്രമല്ല ഗോപിസുന്ദറിനൊപ്പമുള്ള മറ്റൊരു ചിത്രം കൂടി അമൃത പങ്കുവച്ചിട്ടുണ്ട്. ഒപ്പം അഭിരാമിയും മറ്റൊരു സുഹൃത്തും ഉണ്ട്. ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.ഇരുവരും സന്തോഷത്തോടെ എക്കാലവും ജീവിക്കട്ടെ എന്ന ആശംസകളുമായാണ് നിരവധി പ്രേക്ഷകർ എത്തുന്നത്. ബാലയും ഇതിന് മറുപടിയുമായി എത്തിയിരുന്നു.

നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ നല്ലത് കിട്ടും, ചീത്ത ചെയ്താൽ ചീത്തയായിരിക്കും, തിരിച്ചുകിട്ടും. എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്നായിരുന്നു ബാലയുടെ മറുപടി. അമൃത ഇതിനെക്കുറിച്ചൊന്നും കൂടുതൽ പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. ചിത്രങ്ങൾ മാത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു എന്ന് മാത്രമേയുള്ളൂ. ബാക്കിയെല്ലാം കൂടുതലും വാർത്തകളിലൂടെ പുറത്തുവന്നതാണ്. ഏതായാലും ഇനി സംഭവിക്കാൻ പോകുന്നത് കാത്തിരുന്നുകാണാം.
All rights reserved News Lovers.

Share this on...