10 മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനായി വീട്ടുകാർ നിർത്തിയ ആയ ചെയ്ത പണിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. സംഭവം നടന്നത് മറ്റെവിടെയുമല്ല, കേരളത്തിൽ തന്നെയാണ് എന്നതും മലയാളികളെ ഏറെ ഞെട്ടിക്കുന്നു. 10 മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാത്തതിന് ഉപദ്രവിച്ച കേസിൽ ആയ അറസ്റ്റിൽ. മുഖത്ത് അടിയേറ്റു കർണപടം പൊട്ടിയ കേസിൽ പിറവം നാമക്കുഴി തൈപ്പറമ്പിൽ സാലി മാത്യു എന്ന 48 വയസ്സുകാരിയാണ് പിടിയിലായത്. . കഴിഞ്ഞ 21 നാണ് കേസിനാസ്പദമായ സംഭവം. എരുമേലി സ്വദേശിയായ ഡോക്ടറുടെ വീട്ടിൽ കുഞ്ഞിനെ പരിചരിക്കാനെത്തിയ സാലി,
കുട്ടി ഉറങ്ങാത്തതിൻ്റെ ദേഷ്യത്തിൽ മുഖത്ത് അടിക്കുകയായിരുന്നു. വെറും 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഉപദ്രവിച്ചത്. സിസിടിവി യിൽ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് വീട്ടുകാർ അവരെ അന്നുതന്നെ ജോലിയിൽനിന്ന് പറഞ്ഞു വിടുകയും ചെയ്തു. എന്നാൽ പിന്നീട് കുഞ്ഞിനെ ചെവിയിൽ നിന്ന് രക്തം വരുന്നത് ശ്രദ്ധയിൽപ്പെട്ട് ചികിത്സ തേടിയപ്പോഴാണ് കുഞ്ഞിൻ്റെ കർണപടം പൊട്ടി എന്ന് വ്യക്തമായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്ര.തി.യെ പോലീസ് റിമാൻഡ് ചെയ്തു.
All rights reserved News Lovers.