ചിത്രങ്ങൾ വൈറൽ.ലീവ് ഇൻറിലേഷൻഷിപ് അമൃതയുടെ അടുത്ത് നടന്നില്ല. വിവാഹ ചടങ്ങിൽ മറ്റാരുമില്ല.

in News 78,447 views

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻപുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. എന്നാൽ ഇപ്പോൾ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇരുവർക്കുമെതിരെ സൈബർ ആക്രമണം ഇതിനുപിന്നാലെ ഉയർന്നു വരികയും ചെയ്തിരുന്നു. ഈ ചിത്രത്തിന് നേരെയാണ് കമൻറുകൾ എത്തുന്നത്. പിന്നിട്ട ഗാതങ്ങൾ മനസ്സിൽ കുറിച്ച്, അനുഭവങ്ങളുടെ കനൽ വരമ്പുകടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന കുറിപ്പോടെയാണ് അമൃതസുരേഷ് ഫേസ്ബുക്കിലും, ഗോപിസുന്ദർ ഇൻസ്റ്റഗ്രാമിലും ചിത്രം പങ്കുവെച്ചത്.

ഇതിന് പിന്നാലെ ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നേരിടുന്നത് അമൃത സുരേഷിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് നേരെയാണ്. കാലവും കാറ്റും എന്നും ഉണ്ടാകും, അപ്പോഴും പുതിയ വഴികളെ തേടാതിരുന്നാൽ നിങ്ങൾക്ക് നല്ലത്. ഏത് വഴി പോയാലും അവസാനം പെരുവഴി ആവാതിരുന്നാൽ മതി. എന്തായാലും കോപ്രായങ്ങൾക്ക് ഒരു നിയന്ത്രണം ഉണ്ടാവുമല്ലോ. ഇതും ഗോപി, എന്നിങ്ങനെ വളരെ മോശം കമ്മൻ്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. പുതിയ പ്രോജക്ടിൻ്റെ ഭാഗമായി ഇരുവരുടെയും എടുത്ത ചിത്രങ്ങൾ ആകുമെന്നും പ്രതികരണങ്ങൾ എത്തിയിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇരുവരും മാല അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഇതോടെ ഗോപീസുന്ദറും അമൃതസുരേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ഈ ചിത്രം ഇട്ടതിന് തൊട്ടുപിന്നാലെ തന്നെ അമൃതസുരേഷിൻ്റെ ഏറ്റവും അടുത്ത സുഹൃത്തായ ബിഗ് ബോസ് താരവും കൂടിയായിരുന്നു അപർണ മൾബറി പറഞ്ഞ കമൻ്റും ഏറെ ശ്രദ്ധനേടിയിരുന്നു. ഈ പ്രത്യേക ദിവസത്തിൽ പങ്കെടുക്കാൻ ആയതിൽ വളരെ സന്തോഷം ഉണ്ടെന്നായിരുന്നു അപർണ പങ്കുവെച്ചത്. അതോടുകൂടി ഇരുവരുടെയും വിവാഹ ദിവസം ആണോ അപർണ്ണ ഉദ്ദേശിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതിനിടയിലാണ് അമൃതയും ഗോപി സുന്ദറും ഒരുമിച്ചുള്ള മാലയണിഞ്ഞ ചിത്രം പുറത്തു വരുന്നത്. ഇതോടെ ഇരുവരും വിവാഹിതരായി എന്ന വാർത്ത സ്ഥിരീകരിക്കുകയാണ് പ്രേക്ഷകരും. എന്നാൽ വിവാഹ ചിത്രങ്ങളിൽ ഒന്നും തന്നെ മകൾ പാപ്പുവിനെ കാണുന്നില്ല. ഇതിനെതിരെ വിമർശനവും ഉയർന്നു വരുന്നുണ്ട്. എന്തുകൊണ്ട് മക്കളെ മാറ്റിനിർത്തി വിവാഹിതയായി എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ ഇതിലൊന്നും പ്രതികരണവുമായി അമൃതയും അമൃതയുടെ കുടുംബമോ ഗോപിസുന്ദറോ എത്തിയിട്ടില്ല.
All rights reserved News Lovers.

Share this on...