കണ്ണുനീരില്‍ മുങ്ങി കല്‍പനയുടെ മകളുടെ ജീവിതം.. സഹിക്കാനാകാത്ത കാഴ്ച..!

in News 69 views

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കൽപ്പന. കൽപ്പന മലയാളസിനിമയ്ക്ക് സംഭവിച്ച വലിയ ഒരു നഷ്ടമാണ്. വളരെ അപ്രതീക്ഷിതമായി കൽപന നമ്മളെ വിട്ടു പോകുന്നത് 2016 ജനുവരി 25നായിരുന്നു. ഇപ്പോഴും ആ വേർപാടിൽ നിന്നും ആ കുടുംബം കരകയറിയിട്ടില്ല. മകൾ ശ്രീമയി തൻ്റെ അമ്മയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വീട്ടിൽ എവിടെയും അമ്മയുടെ ഒരു ഫോട്ടോ പോലും വച്ചിട്ടില്ല. അമ്മ ഞങ്ങളെ വിട്ട് എങ്ങും പോയിട്ടില്ല എന്ന് തന്നെ വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം. ഏതോ ലൊക്കേഷനിൽ നിന്ന് ചിരിച്ച മുഖത്തോടെ ഉച്ചത്തിൽ വിശേഷവും പറഞ്ഞുകൊണ്ട് എപ്പോൾ വേണമെങ്കിലും അമ്മ വന്നു കയറും എന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം.

അമ്മ ഒരുപാട് കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചിരുന്നു. അതിൽ ഏറ്റവും ആദ്യം ഗുരുത്വം. അത് എപ്പോഴും നമ്മുടെ ഉള്ളിൽ വേണമെന്ന് അമ്മ പറഞ്ഞിരുന്നു. ഞാൻ മീനു എന്നാണ് അമ്മയെ വിളിച്ചിരുന്നത്. ഒരുപാട് കാര്യങ്ങൾ എനിക്ക് ചെറുപ്പം മുതലേ പറഞ്ഞു തന്നിരുന്നു. എളിമ, വിനയം, മുതിർന്നവരോടുള്ള ബഹുമാനം, കാരണവർ സ്ഥാനത്തുള്ളവർ വീട്ടിൽ കയറി വരുമ്പോൾ കാലിന്മേൽ കാൽ കയറ്റിവച്ച് ഇരിക്കരുത്, മറ്റുള്ളവരിൽ നിന്നും അഹങ്കാരി എന്ന പേര് കേൾപ്പിക്കരുത്. ഗുരുസ്ഥാനത്ത് ഉള്ളവരുടെ ശാപം വാങ്ങരുത്. ഇതൊക്കെ എപ്പോഴും ഉള്ളിൽ ഉണ്ടാകണമെന്നും, കൂടാതെ ഈശ്വരഭക്തി, മനസ്സിൽ എപ്പോഴും ഈശ്വരചിന്ത ഇതും എപ്പോഴും മനസ്സിലുണ്ടാവണം എന്നും, അതും വെറും പ്രകടനമായി മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഉള്ള ഭക്തി ആകരുത്.

ഭക്തി എന്നാൽ അത് മറ്റുള്ളവരോടുള്ള അലിവും സ്നേഹവും ആർദ്ദതയും ഒക്കെയാണെന്ന് അമ്മ എന്നെ പഠിപ്പിച്ചത്. അത് മാത്രമല്ല എൻ്റെ അമ്മ അമ്മയുടെ കഴിവിനനുസരിച്ച് ഒരു പാട് പേരെ സഹായിക്കുന്നുണ്ടായിരുന്നു. അതുപോലെ എൻ്റെ ഉള്ളിലെ ഒരു വലിയ മോഹം. അത് ഞാൻ ഒരിക്കലും അമ്മയോട് തുറന്നു പറഞ്ഞിരുന്നില്ല. അത് ഇപ്പോഴും ഉള്ളിൽ ഒരു നോവാണ്. എനിക്ക് അഭിനയിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അത് ഒരിക്കൽ പോലും അമ്മയോട് ഞാൻ തുറന്നു പറഞ്ഞിരുന്നില്ല. പിന്നെ ആകട്ടെ എന്ന് കരുതി കരുതി അത് പിന്നീട് പറയാൻ പറ്റാതെ പോയി. എൻ്റെ രക്തത്തിൽ അത് ഉള്ളതുകൊണ്ടാവും മനസിൽ ഇപ്പോഴും വലിയ ഒരു ആഗ്രഹമാണ്. പിന്നെ എനിക്ക് മാത്രമല്ല, കുഞ്ഞാറ്റയ്ക്കും മറ്റു കസിൻസിനും എല്ലാവർക്കും വലിയ ആഗ്രഹമാണ് സിനിമ എന്നത്. കഴിവും ഈശ്വരാനുഗ്രഹവും ഉണ്ടായാൽ സാധിക്കുമെന്നും ശ്രീമയ് പറയുന്നു.

Share this on...