നടി ചിപ്പിയുടെയും രഞ്ജിത്തിൻ്റെയും അമ്പരപ്പിക്കുന്ന പ്രണയകഥ.

in News 68 views

മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതൻ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിൻ്റെ മകളായ ഹരിതമേനോനായി ആണ് ചലച്ചിത്രരംഗത്തേക്ക് താരമെത്തിയത്. നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996-ൽ കർണാടക സർക്കാറിൻ്റെ മികച്ച നടിക്കുള്ള അവാർഡ് നേടുകയും ചെയ്തു. അങ്ങനെ നിരവധി അവാർഡുകൾ നേടിയ നടി കൂടിയാണ് ചിപ്പി. ടെലിവിഷൻ അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ അങ്ങനെ വിരലിലെണ്ണാവുന്നതിലും അപ്പുറമാണ് ചിപ്പി വാരിക്കൂട്ടിയ പ്രശംസകളും അവാർഡുകളും.

ടെലിവിഷൻ സീരിയലുകളിൽ സജീവസാന്നിധ്യമായ ചിപ്പി കുറെയധികം സിനിമകളിൽ നായികയായും സഹനടിയായും അഭിനയിച്ചിട്ടുണ്ട്. ചലചിത്ര നിർമ്മാതാവായ ഭർത്താവ് രഞ്ജിത്തിനൊപ്പം അവന്തിക ക്രിയേഷൻസിൻ്റെ ബാനറിൽ സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. 1975-ൽ ജൂൺ ഒന്നിന് ഷാജിയുടെയും തങ്കത്തിൻ്റെയും മൂത്തമകളായി തിരുവന്തപുരത്ത് ജനനം. സഹോദരിയുടെ പേര് ദൃശ്യ എന്നാണ്. തിരുവനന്തപുരത്ത് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച മാർ ഇവാനിയോസ് കോളേജിൽ നിന്നും കലാലയ ജീവിതവും പൂർത്തിയാക്കി. ചലച്ചിത്രനിർമ്മാതാവ് രഞ്ജിത്ത് രജപുത്ര യാണ് ചിപ്പിയുടെ ഭർത്താവ് .2001ലായിരുന്നു ഇരുവരുടെയും വിവാഹം.

ഇരുവർക്കും അവന്തിക എന്ന് പേരുള്ള ഒരു മകൾ കൂടിയുണ്ട്. ചിപ്പിയുടേത് ഒരു പ്രണയ വിവാഹം കൂടിയാണ്. ചിപ്പിയുടെ വീട്ടിൽ നിന്നും ആദ്യം എതിർപ്പുകൾ ഉണ്ടായിരുന്നു. എതിർപ്പുകളെ അവഗണിച്ച് കൊണ്ടാണ് ജീവിതത്തിലെ നിർണായകമായ ആ തീരുമാനം ചിപ്പി എടുത്തത്. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു രഞ്ജിത്തിൻ്റെയും ചിപ്പിയുടെയും പ്രണയം. സമപ്രായക്കാർ സുഹൃത്തുക്കൾക്കോ ലഭിച്ച സമയം പ്രണയിക്കാനുള്ള കാര്യത്തിൽ തനിക്ക് കിട്ടിയിട്ടില്ലെന്നാണ് ചിപ്പി പറയുന്നത്. ഇരുവരുടെയും മനസ്സുകൾ തമ്മിൽ എപ്പോഴും സംസാരിച്ചു കൊണ്ടിരുന്നു. ആ സൗഹൃദം ആയിരുന്നു പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്.

പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോൾ വളരെ ലജ്ജയോടെ ആണ് ചിപ്പി ഓരോ വാക്കുകളും പറഞ്ഞിരുന്നത് .സിനിമാ മേഖലയിൽ നിന്നും ടെലിവിഷൻ മേഖലയിലേക്ക് എത്തിയ താരം കൂടിയാണ് ചിപ്പി. ഏതുതരം കഥാപാത്രവും അനായാസമായി പ്രേക്ഷകരുടെ മുന്നിൽ അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവ് ഇന്ന് താരത്തിനുണ്ട്. പ്രേക്ഷകർക്ക് ഇന്ന് ചിപ്പി സാന്ത്വനം കുടുംബത്തിലെ ദേവിയേടത്തിയാണ്.കുടുംബത്തിലെ ഒരംഗം എന്നപോലെയാണ് ചിപ്പിയെ പ്രേക്ഷകർ കാണുന്നത്. കല്യാണത്തിന് പിന്നാലെ മലയാള സിനിമളൊന്നും ചിപ്പി ചെയ്തിട്ടില്ല.എന്നാൽ സീരിയലിൽ നിറസാന്നിധ്യമാണ്. കല്യാണം കഴിഞ്ഞ് പതിനഞ്ചോളം സീരിയലുകളിലും ടിവി ഷോകളും ചെയ്തിട്ടുണ്ടായിരുന്നു.

2000-ൽ ആയിരുന്നു അവസാന മലയാള സിനിമയിൽ ചിപ്പി അഭിനയിക്കുന്നത്. ആ സിനിമ തന്നെയാണ് ഇപ്പോഴും താരത്തിൻ്റെ ഹൈലൈറ്റായി മലയാളികൾ ഓർക്കുന്നത്. കൃഷ്ണ കുമാർ നായകനായി അഭിനയിച്ച ‘കാറ്റു വന്നു വിളിച്ചപ്പോൾ ‘ എന്ന സിനിമയാണ് താരം അവസാനമായി അഭിനയിച്ചത്. മലയാളത്തേക്കാൾ അന്യഭാഷയിൽ ആണ് കൂടുതലായി താരം അഭിനയിച്ചിട്ടുള്ളത്. 2002-ൽ കന്നട ചിത്രമായ ധർമ്മദേവത എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. അതേ സമയം ആദ്യമൊക്കെ അന്യഭാഷ ചിത്രം ചെയ്യാൻ തനിക്ക് പേടിയായിരുന്നുവെന്നും, അവിടെയായി പോകുമോ എന്നുള്ള പേടിയും ഉണ്ടായിട്ടുണ്ടെന്നും ഒരു വേളയിൽ താരം പറഞ്ഞിട്ടുണ്ട്.മലയാളത്തിലും കന്നടയിലും തിളങ്ങി നിന്നപ്പോഴായിരുന്നു കല്യാണം. പിന്നീട് സീരിയലുകൾ ചെയ്തു തുടങ്ങുകയും ചെയ്തു.സൂര്യ ടീവിയിലെ ‘സ്ത്രീധനം ‘ എന്ന സീരിയലാണ് ചിപ്പി ആദ്യമായി ചെയ്തത്. ഇപ്പോഴും സീരിയലിലെ നിറസാന്നിധ്യമാണ് ചിപ്പി.ഇപ്പോൾ ഏഷ്യാനെറ്റിൽ താരം തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന സാന്ത്വനത്തിൽ അഭിനയിച്ച് പോരുകയാണ്.
All rights reserved News Lovers.

Share this on...