സന്തോഷവാർത്തയുമായി ചക്കപ്പഴം പൈങ്കിളി. ആശംസകളുമായി ആരാധകർ.

in News 54 views

ലോക്ക് ഡൗൺ സമയത്ത് പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിച്ചു കൊണ്ടും എത്തിയ ഒരു പരമ്പരയായിരുന്നു ഫ്ലവേഴ്സ് ചാനലിലെ ചക്കപ്പഴം. അതുകൊണ്ടുതന്നെ ചക്ക പഴത്തിന് ഒത്തിരി ആരാധകരുണ്ട്. സീരിയൽ ഹിറ്റായി വരുന്നതിനിടയിൽ നിന്നും ഒത്തിരി താരങ്ങൾ പിൻമാറുകയും ചെയ്തു. അങ്ങനെ പിന്മാറിയ ഉത്തമനും, പൈങ്കിളിയും പ്രേക്ഷകമനസ്സുകളിൽ ഒരുപാട് ഇടംപിടിച്ചിരുന്നു. പൈങ്കിളി എന്ന കഥാപാത്രമായി പ്രേക്ഷകർക്കു മുന്നിലെത്തിയ താരമായിരുന്നു ശ്രുതി രജനീകാന്ത്. പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് പൈങ്കിളിയെ സ്വീകരിച്ചതും.

സോഷ്യൽ മീഡിയയിലെ സജീവ താരമാണ് ശ്രുതി രജനീകാന്ത്. നടി എന്നതിലുപരി നല്ലൊരു മോഡൽ കൂടിയാണ് ശ്രുതി. നല്ല ഒരു അഭിനേത്രിയായും, നർത്തകിയായും മോഡലുമായ ശ്രുതി മറ്റൊരു വ്യത്യസ്തമായ മേഖലയിലേക്ക് കടക്കുന്നു എന്ന സന്തോഷകരമായ വാർത്തയാണ് പ്രേക്ഷകർക്കായി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. റെഡ് എഫ്എമ്മിലെ ആർജെ ശ്രുതി രജനീകാന്ത് ആയിട്ടാണ് ശ്രുതി ഇനി പ്രേക്ഷക ഹൃദയങ്ങളിലേക്ക് ശബ്ദത്തിലൂടെ എത്താൻ പോകുന്നത്. ഈ ഒരു സന്തോഷ വാർത്തയാണ് ശ്രുതി രജനീകാന്ത് ഇപ്പോൾ പ്രേക്ഷകർക്കായി പങ്കുവെച്ച് എത്തിയിരിക്കുന്നത്. ഇതിനുപിന്നാലെ ശ്രുതിക്ക് ആശംസകളുമായി ആരാധകരും എത്തിയിരുന്നു.

All rights reserved News Lovers.

Share this on...