രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ നടി ശ്രീകലയ്ക്ക് വന്ന മാറ്റം കണ്ടോ.

in News 52 views

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശ്രീകല ശശിധരൻ.’ എൻ്റെ മാനസപുത്രി’ എന്ന സീരിയലിലെ സോഫി എന്ന കഥാപാത്രമാണ് ശ്രീകലയ്ക്ക് പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ഒരു പ്രധാന കഥാപാത്രം.അക്കാലത്ത് സീരിയൽ ലോകം ഏറെ ചർച്ചയാക്കിയ കഥയും കഥാപാത്രവും ഇതുതന്നെയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടുകൂടി ശ്രീകലയും അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നു. ശേഷം തിരിച്ചു വരവ് നടത്തിയെങ്കിലും രണ്ടാമതും അമ്മയാവുകയാണ് ഇപ്പോൾ. 2012-ൽ വിവാഹം കഴിഞ്ഞതോടു കൂടിയാണ് അഭിനയ ജീവിതത്തിൽ നിന്നും ശ്രീകല മാറിനിന്നത്. 2013-ന് ഒരു ആൺകുഞ്ഞിന് നടി ജന്മം നൽകുകയും ചെയ്തു. ഇപ്പോൾ ശ്രീകലയുടെ വിശേഷങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. കുഞ്ഞിപ്പെണ്ണ് അമ്മയെപ്പോലെ തന്നെയെന്ന് ആരാധകർ കമൻറ് ചെയ്യുന്നു.

ശ്രീകലയുടെ മകളുടെ ചിത്രങ്ങളൊക്കെ പുറത്തുവന്നതിനുശേഷം ഇതു തന്നെയാണ് എല്ലാവരും പറയുന്നത്. ഇപ്പോൾ രണ്ടാമതൊരു പെൺകുഞ്ഞിനു ജന്മം നൽകിയിരിക്കുകയാണ് ശ്രീകല. ശ്രീകലയ്ക്ക് പെൺ കുഞ്ഞു ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകർ അറിഞ്ഞിരുന്നു. രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ നടി ശ്രീകലയ്ക്ക് മാറ്റം വന്നു എന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. വണ്ണം വെച്ചുവെന്നും, കുറച്ചു കൂടി സുന്ദരിയായി എന്നൊക്കെ പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയും, കൂടാതെ പ്രസവം ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. മാറ്റങ്ങൾ ഉണ്ടാകും എന്ന് മറ്റു ചിലർ ഇതിനെ താങ്ങുന്നു. എന്തായാലും രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ ശ്രീകലയുടെ മാറ്റം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന വലിയ വിഷയം.

മുൻപ് നിറ വയറുമായി നിൽക്കുന്ന ശ്രീ കലയുടെ ചിത്രങ്ങൾ വൈറൽ ആയതോടെ ആണ് നടി ഗർഭിണി ആണെന്നുള്ള കാര്യം പുറം ലോകം തന്നെ അറിയുന്നത്. പിന്നീട് ഡോക്ടർക്ക് നന്ദി പറഞ്ഞതും അല്ലാതെയുമായി തൻ്റെ കുടുംബത്തിൻ്റെ വിശേഷങ്ങൾ ശ്രീകല പങ്കുവയ്ക്കുമായിരുന്നു. ഇടയ്ക്കിടയ്ക്ക് ശ്രീകലയ്ക്ക് അമ്മയുടെ വേർപാട് ഉണ്ടാക്കിയ വേദന വലിയരീതിയിൽ തന്നെ നടിയെ ബാധിച്ചതായും സോഷ്യൽ മീഡിയയിൽ തന്നെ പങ്കുവച്ച പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. വിഷാദത്തിലേക്ക് വരെ പോയ അവസ്ഥയിൽ തൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നും, തിരിച്ചുവന്നത് മുൻപേ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണെന്നും താരം കൂട്ടിച്ചേർക്കുന്നു.

കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ 2004 ലാണ് ശ്രീകല അഭിനയിച്ച തുടങ്ങുന്നതെങ്കിലും സോഫിയ ആയി തന്നെയാണ് മലയാളികളുടെ മനസിൽ ഇന്നും ശ്രീകല നിലനിൽക്കുന്നത്. 2019 -ൽ ‘ശബരിമല സ്വാമി അയ്യപ്പൻ ‘ എന്ന പരമ്പരയിൽ പാർവതിദേവി ആയിട്ട് ശ്രീകല അഭിനയിച്ചു. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം ശ്രീകല സന്തോഷമായി കഴിയുകയാണ്. മിനിസ്ക്രീൻ ലോകത്തേക്ക് ശ്രീകലയുടെ തിരിച്ചുവരവ് കൂടി ആരാധകർ നോക്കിക്കാണുന്ന ഒന്നാണ്.
All rights reserved News Lovers.

Share this on...