ഒടുവിൽ പോലീസ് കണ്ടെത്തിയപ്പോൾ കണ്ട കാഴ്ച അറിഞ്ഞ് പൊട്ടിക്കരഞ്ഞു ഭർത്താവ്.

in News 352 views

സ്കൂട്ടർ വർക്ക്ഷോപ്പ് നടത്തുന്ന തമിഴ്നാട് സ്വദേശി മുത്തുകുമാർ ആണ് കഴിഞ്ഞ മാസം 28ന് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി നെടുമങ്കാട് പൊലീസിനെ സമീപിക്കുന്നത്. ഭാര്യ കാണാനില്ല എന്ന പരാതിക്കപ്പുറം ഒരു സൂചനയും നൽകാൻ ഇയാൾക്ക് ആകുമായിരുന്നില്ല. സന്തുഷ്ട കുടുംബം.ഏഴും ഒന്നരയും വയസ്സുള്ള രണ്ട് മക്കൾ. വർക്ക്ഷോപ്പിൽ ആണെങ്കിൽ മുത്തുകുമാറിന് തിരക്കോട് തിരക്ക്.പണിക്കും പണത്തിനും ബുദ്ധിമുട്ട് ഇല്ല. ഭാര്യയെ കാണാതാകുമ്പോൾ മുലകുടി പോലും മാറാത്ത ഒന്നര വയസ്സുള്ള കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനെ അയൽവീട്ടിലാക്കി നെടുമങ്ങാട് മാർക്കറ്റിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ അരിശുപറമ്പ് തോട്ടുമുക്ക് പണയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശാരദയുടെ മകൾ ഇസഖ്യമ്മാൾ എന്ന 29 വയസ്സുകാരി. അയൽവാസികളിൽ നിന്ന് കുറച്ച് പണവും കടം വാങ്ങിയിരുന്നു.

നാട്ടിലെ ബന്ധുവിന് അയക്കാനാണെന്നും, ആശുപത്രിയിൽ സർജറിയ്ക്ക് അയക്കാനാണെന്നും പറഞ്ഞിരുന്നു. മൊബൈൽ ഫോൺ പോലും സ്വിച്ച് ഓഫ് ആക്കിയുള്ള വീട്ടമ്മയുടെ അപ്രത്യക്ഷമാവൽ വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയും പരിഭ്രാന്തരാക്കി. പരാതി വിശദമായി പഠിച്ച് നെടുമങ്ങാട് എസ്എച്ച് ഒ എസ്. സന്തോഷ് കുമാർ ഇസഖ്യമ്മാളുടെ കോൾ ഡീറ്റെയിൽസ് എടുത്തപ്പോഴാണ് തൂത്തുക്കുടി ജില്ലയിൽ ശങ്കര പേരി പണ്ടാരം പറ്റിയിൽ താമസിക്കുന്ന ശെലരാജൻ മകൻ അശ്വ കുമാർ എന്ന 32 വയസുകാരനുമായി നിരന്തരം ഫോണിൽ സംസാരമുണ്ടെന്ന് മനസ്സിലാക്കിയത്. എന്നാൽ അശ്വ കുമാറിൻ്റെ മൊബൈലും സ്വിച്ച് ഓഫ് ആയതു കൊണ്ട് കേസന്വേഷണത്തിന് തടസ്സമായി.കേസന്വേഷണത്തിൻ്റെ ഭാഗമായി സി.ഐ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൂത്തുക്കുടിയിൽ പോയി. ഇരുവരുടെയും നാട്ടിലെത്തിയപ്പോഴാണ് അറിയുന്നത് അശോക് കുമാറിനെയും കാണാനില്ല. രണ്ടുപേരും കുട്ടിക്കാലത്തെ മുതൽ അറിയാവുന്നവർ, ഒരേ സ്കൂളിൽ പഠിച്ചവർ.

ഇവർ താമസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ, ബന്ധുവീടുകൾ, എല്ലാ ഇടവും കേരള പോലീസ് അന്വേഷിച്ചു. ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെ അശ്വ കുമാർ ഉപയോഗിച്ചിരുന്ന മൊബൈലിലേക്ക് പുതിയ സ്വിം ഉപയോഗിച്ചു എന്ന് ഒന്ന് രണ്ട് തവണ ഫോൺ വിളിച്ചതായും, സൈബർ സെൽ കണ്ടെത്തി. കൂടാതെ ഇസഖ്യമ്മാൾ രണ്ടു ബന്ധുക്കളെ വാട്സപ്പ് കോൾ വിളിച്ചതായും കണ്ടെത്തി. ലൊക്കേഷൻ നോക്കിയപ്പോഴാണ് നെടുമങ്ങാട് പോലീസ് ഞെട്ടിയത്. ഇസഖ്യമ്മാളും കാമുകനും ഒളിവിൽ താമസിക്കുന്നത് കാട്ടുകള്ളൻ വീരപ്പൻ്റെ വിഹാര കേന്ദ്രമായിരുന്നു സത്യമംഗലം വനത്തിടുത്ത്. രണ്ട് ദിവസം കൊണ്ട് പോലീസ് സത്യമംഗലം ഗ്രാമത്തിലെത്തി. ദൂരെനിന്നും ആരും എത്തിപ്പെടാത്ത സ്ഥലത്തായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അവിടെ ഒരു കുഞ്ഞു വീട് വാടകയ്ക്ക് എടുത്ത് അവർ കുടുംബജീവിതം ആരംഭിച്ചിരുന്നു.

ഇരുവരെയും കയ്യോടെ പിടിച്ച് സിഐയും സംഘവും പിറ്റേദിവസം കമിതാക്കളെ നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചു. ഒരേ സ്കൂളിൽ പഠിച്ച ഇവർ പൂർവവിദ്യാർഥികൾക്കായി അടുത്ത കാലത്ത് ഉണ്ടാക്കിയ വാട്സ ഗ്രൂപ്പിൽ പരിചയം പുതുക്കി ഇരുവരും പ്രണയബദ്ധരാവുകയായിരുന്നു. നിരന്തരം വാട്സപ്പ് വീഡിയോ കോൾ വഴി ഇവരുടെ ബന്ധം ദൃഢമായി.ഇസഖ്യമ്മാളിൻ്റെയും മുത്തു കുമാറിൻ്റെയും ഇളയ കുഞ്ഞിൻ്റെ ഒന്നാം ജന്മദിനാഘോഷത്തിന് സമ്മാനമായി തൂത്തുക്കുടിയിൽ നിന്ന് അശ്വകുമാർ എത്തിയിരുന്നു. 7 വയസ്സും, ഒന്നര വയസും പ്രായമുള്ള മുലകുടി മാറാത്ത കുഞ്ഞിനെ ഉപേക്ഷിച്ച വിവാഹിതനും മൂന്നു വയസ്സും ഒന്നര വയസ്സുള്ള കുട്ടികളുടെ പിതാവായ അശ്വ കുമാറിനൊപ്പം പോയതിനാലാണ് ബാലവകാശ നിയമപ്രകാരം ഇവരെ അ.റ.സ്റ്റ്. ചെയ്തത്.
All rights reserved News Lovers.

Share this on...