ഇരുപത് വയസ്സുകാരൻ കാറുമായി ചാടിയത് 150 അടി ആഴമുള്ള കുഴിയിലേക്ക്.

in News 37 views

വീട്ടുകാരുമായി പിണങ്ങി യുവാവ് നടത്തിയ ആത്മഹത്യാശ്രമം നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചു. അത്ര സാധാരണമല്ലാത്ത പരിക്കുകളോടെ യുവാവ് രക്ഷപ്പെടുകയും ചെയ്തു. കോമിസെൻട്രൽ ജംഗ്ഷനിൽ അസി ഹോട്ടൽ നടത്തുന്ന കോമി മങ്ങാരം കരിമ്പിലാക്കൽ വി.എൻ നാസറിൻ്റെ മകൻ അനസ്സാണ് ആത്മഹത്യ പോലെ ശ്രമിച്ചത്.ഇന്നലെ രാവിലെ കാറുമായി 180 അടിയിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് ചാടിയതും. കാറും എഞ്ചിനൊക്കെ തവിടുപൊടിആയെങ്കിലും അനസിന് അത്ര കുഴപ്പമില്ല. കാലിനു ചെറിയ ഒടിവുകളോടെ തിരുവല്ല വിരിവേഴ്സ് ചർച്ച ആശുപത്രിയിൽ ചികിത്സയിലാണ് അനസ്. വീട്ടിൽ നിന്നും വഴക്കിട്ടു ഇയോൺ കാറുമായി അനസ് ഇറങ്ങി. തുടർന്ന് അമിത വേഗതയിൽ കാറോടിച്ച് പോകുംവഴി മറ്റു വാഹനങ്ങളിൽ തട്ടുകയും ഉരസുകയും ഒക്കെ ചെയ്തു. നേരെ പോയത് ബി കോട്ടയം നെടുമ്പാറ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്.

പാറ പൊട്ടിച്ച അഗാധമായ കൂഴിയാണിത് നെടുമ്പാറ പാറക്കൽ റെജിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. 150 അടി താഴ്ചയിലേക്ക് വീണ കാർ നിശ്ശേഷം തകർന്നുവെങ്കിലും അനസ്സ് സുരക്ഷിതനായി. വലിയ അപകടമേഖല ആണ് ഈ പ്രദേശം. പ്രമാണം പഞ്ചായത്തിലെ പതിനാറാം വാർഡിൽ പെട്ട സ്ഥലമാണിത്. കോന്നി പോലീസും ഫയർഫോഴ്സും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വിനോദസഞ്ചാരമേഖലയാണെങ്കിലും ഈ പ്രദേശത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. നിരവധി സഞ്ചാരികളാണ് ഈ പ്രദേശത്ത് ദിനംപ്രതി എത്തുന്നത്. അടിയന്തരമായി സുരക്ഷാ വേദികൾ സ്ഥാപിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു.മല മുകളിലെത്തുമ്പോൾ ചുറ്റും പത്തനംതിട്ട, ചന്ദനപ്പള്ളി ,കല്ലേരി ,വള്ളിക്കോട് കോന്നിയുടെ കിഴക്കൻ മേഖലകളും കാണാം. സൂര്യാസ്തമയം കാണുവാൻ ആയും ഇതേ സ്ഥലത്തിൽ ആളുകൾ എത്താറുണ്ട്.

എന്നാൽ ഒരു സുരക്ഷയും ഇവിടെ ഇല്ല. ഒരു ഭാഗം വലിയപാറ കുഴിയാണ്. മറ്റൊരു ഭാഗത്താണ് ഇത്തരത്തിൽ സംഭവം സംഭവിച്ചത്. എന്തായാലും കുട്ടികൾ വീട്ടിൽ നിന്നും പിണങ്ങി പോകുന്നത് വളരെ യാദൃശ്ചികമായ അല്ലെങ്കിൽ വളരെ സുലഭമായി കാണുന്ന ഒരു കാര്യമാണ്. പക്ഷേ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് ഇത്തരത്തിലുള്ള പ്രവണത അത് തീർച്ചയായും എല്ലാവരും ഞെട്ടി. വീട്ടുകാർ തന്നെ ആകെ സങ്കടത്തിലായി എന്ന് വേണം പറയാൻ. കൊച്ചുകുട്ടി അല്ലല്ലോ 20 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ആയില്ലേ എന്നൊക്കെയാണ് ഇപ്പോഴും നാട്ടുകാർ ഉൾപ്പെടെ പറയുന്നത്. എന്തായാലും മാതാപിതാക്കളുടെ പ്രാർത്ഥന കൊണ്ട് രക്ഷപ്പെട്ടു എന്ന് പറയണം. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയാണ് ആ സ്പീഡിൽ അത്രയും ദൂരം പോയത്. പോകുന്ന വഴിയിൽ തന്നെ നിരവധി അപകടങ്ങൾ ഉണ്ടാക്കി.

അവസാനം സിനിമാസ്റ്റൈലിൽ കാറുമായി ചെയ്തതാണ് ഇത്രയും വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. സിനിമയിൽ കാണുന്നതുപോലെ കാറുമായി ജംബ് ചെയ്താൽ മരിക്കും എന്ന് കരുതി. 150 അടിയിലുള്ള താഴ്ചയുള്ള പാറക്കുഴിയിലേക്കാണ് കാർ മറിഞ്ഞത്. ആ കാറ് കണ്ടാൽ അത് ഓടിച്ച ആൾ ജീവനോടെ ഉണ്ടെന്ന് പറയുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. സംശയത്തോടെയായിരിക്കും നമ്മൾ അത് കാണുക. കാറും, എഞ്ചിനും തവിടുപൊടിയായത് കണ്ടപ്പോൾ തന്നെ അകത്തിരിക്കുന്നയാൾ സ്പോട്ട് ഡെഡ് എന്ന് കുറിച്ചതാണ് പലരും. എന്നാലും യുവാവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത് അത്ഭുതകരമായി എന്ന് തന്നെ പറയണം.അതും പ്രാർത്ഥനയുടെ സഫലമായതു തന്നെ.
All rights resevred News Lovers.

Share this on...