യുവാവിന് ആരും പെണ്ണ് കൊടുക്കുന്നില്ല അവൻ കെട്ടിയ പെണ്ണിനെ കണ്ടു എല്ലാവരും ഞെട്ടി പോയി

in News 735 views

കാല്മുട്ടിന് താഴെ തളർന്നൊരു പെണ്ണിനെ നിക്കാഹ് ചെയ്ത് വീട്ടിലേക്ക് വീൽ ചെയറിൽ കൊണ്ടുവരുമ്പോൾ കണ്ട് നിൽക്കുന്നവരിൽ പലമുഖഭാവങ്ങളായിരുന്നു.അതിനിടയിൽ ആരൊക്കെയോ സ്റ്റാറ്റസുകളിൽ സഹതാപ തരംഗം സൃഷ്ടിക്കാന് ഫോട്ടോയും വീഡിയോയും എടുത്തപ്പോൾ അതൊന്നും ശരിയല്ലെന്ന് അൻഷീർ പറഞ്ഞു.ഉമ്മയും അൻഷീറിന്റെ സഹോദരിമാരും ചേർന്ന് അവളെ സ്വീകരിച്ചു.കലങ്ങിയ കണ്ണിനാൽ ചിരിച്ചു കൊണ്ടവള് എല്ലാവരെയും പ്രത്യഭിവാദ്യം ചെയ്തു.

“മെഹറിന്…”കണാൻ സുന്ദരിയായ പത്തൊൻപത് കാരി പെണ്ണ്. വിടർന്ന കണ്ണുകളും കവിളിലെ നുണകുഴിയും. കണ്ടാൽ ആരും ഒന്ന് നോക്കിപോകും.

പക്ഷെ…പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് അസൂഖം പിടിപെട്ടതും കാല് മുട്ടിന് താഴെ തളർന്നതും. പിന്നീട് ചികിത്സകൾ പലതും നടത്തിയിട്ടുണ്ട്. പക്ഷെ …ഫലങ്ങള് കാര്യമായിട്ടൊന്നും ഉണ്ടായില്ല.ഇപ്പൊ മെഡിസിന് കഴിക്കുന്നത് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ തളർന്ന് പോകാതിരിക്കാൻ വേണ്ടി മാത്രം.

രോഗം വന്നതോടെ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു.അൻഷീർ മെഹറിനെ ആദ്യമായ് കാണുന്നത് കൂട്ടുകാരന് നൗഫാസിന്റെ അനിയത്തി നൗഫിയുടെ കല്യാണത്തിനാണ്.

മെഹറിനും നൗഫിയും ഒരുമിച്ചു പഠിച്ചവരാണ്. മാത്രമല്ല കട്ട ചങ്ക്‌സും.കൂട്ടുകാരികളുടെ നാടുവിലായിട്ടാണ് മണവാട്ടിയോടപ്പം മെഹറിനും ഇരിക്കുന്നത്.

അതുവഴി ഒന്ന് രണ്ട് തവണ കറങ്ങിയപ്പോൾ നൗഫിയാണ് കൂട്ടുകാരികളെ പരിചയപ്പെടുത്താൻ അൻഷീറിനെ അങ്ങോട്ട് വിളിച്ചത്. നാട്ടിലെ വലിയ കോഴിയാണെന്ന് നൗഫസ് പറയുമ്പോൾ അൻഷീർ ആകെയൊന്ന് ചൂളി.

നാട്ടിലെ സാധാരണ കൂലിപ്പണി ക്കാരനാണെന്ന് നൗഫി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. മെഹറിനും ചിരിച്ചു കൊണ്ട്

കൂലിപ്പണിക്കാരാണ് അന്തസ്സോടെ ഇപ്പോൾ കുടുംബം നോക്കുന്നവരെന്ന് പറയുമ്പോൾ എല്ലാവരും അവളുടെ മുഖത്തേക്കൊന്ന് നോക്കിയിട്ട് എന്നാൽ നിന്നെ കർഷകനെ കൊണ്ട് കെട്ടിക്കാമെന്ന് കൂട്ടുകാരികൾ കളിയാക്കി.

കാല് തളർന്ന എന്നെ ആര് കെട്ടാനാണെന്ന് മെഹറിന് തിരിച്ചു ചോദിക്കുമ്പോൾ… ഈ വാക്കുകൾ അൻഷീറിന്റെ ഹൃദയത്തിലാണ് പതിച്ചത്.അപ്പോഴാണ് അവള് വീൽ ചെയറിൽ ഇരിക്കുന്നതും ശ്രദ്ധയിൽ പെട്ടത്.

മനസ്സൊന്ന് പതറി.പക്ഷെ… എവിടെയോ ഒരു ഇഷ്‌ടം അറിയാതെ തോന്നി.”ഈ അവസരത്തിൽ ചോദിക്കാമോ എന്നെനിക്കറിയില്ല ”

നിനക്ക് എന്നെ സ്വീകരിക്കാൻ പറ്റുമെങ്കിൽ എനിക്ക് നിന്നെ വിവാഹം കഴിക്കാൻ നൂറു വട്ടം സമ്മതമാണ്.ഞാൻ നിന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാം.അതിന് മുൻപ് നിനക്ക് താല്പര്യമുണ്ടോ എന്നറിയണം.ചിരിക്കാൻ വേണ്ടിയല്ല ഞാൻ പറഞ്ഞത്.സീരിയസ്സായിട്ടാണ്…!

“ഒട്ടും പ്രതീക്ഷയില്ലാത്ത എന്റെ ഈ ജീവിതത്തിൽ എനിക്ക് കിട്ടിയ തുരുത്താണ് നിങ്ങളുടെ ഈ വാക്കുകൾ “പക്ഷെ ഇതൊക്കെ നടക്കുമോ എന്നത് സംശയമാണ്.

അൻഷിക്കാ…നിങ്ങള് എന്റെ കല്യാണം കൂടാൻ

വന്നതോ അല്ലെങ്കിൽ നിങ്ങള്ക്ക് പെണ്ണ് കാണാൻ വന്നതോ ? എന്ന് നൗഫി ചോദിക്കുമ്പോൾ അൻഷീർ ഒരു ചിരിയിൽ ഒതുക്കി.

പിന്നീടെല്ലാം വേഗത്തിലായിരുന്നു.വീട്ടുകാരെ

പറഞ്ഞു ബോധ്യപ്പെടുത്താൻ അൻഷീറിന് അല്പം സമയമെടുക്കേണ്ടി വന്നുവെങ്കിലും നിക്കാഹും കൂട്ടി കൊണ്ട് വരുന്നതും ഇന്നിവിടെ ഭംഗിയായി നടന്നു.

വീൽചെയറിൽ നിന്നിറങ്ങി മുട്ടിലിഴഞ്ഞാണവൾ ബെഡ്റൂമിലേക്ക് കയറിയത്. കല്യാണ ഡ്രെസ്സൊക്കെ മാറി.കുളിച്ചു ഫ്രഷായി വരുമ്പോൾ ആരൊക്കെയോ യാത്ര പറയാന് വേണ്ടി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

അപ്പോഴേക്കും അൻഷീറും ഒന്ന് പുറത്തൊക്കെ പോയി വന്നു.മകന്റെ തന്നിഷ്‌ട പ്രകാരമുള്ള ഈ പെണ്ണിനെ കണ്ടെത്തൽ ഉമ്മയ്ക്കും സഹോദരിമാർക്കും അത്രയ്ക്കങ് പിടിച്ചിട്ടില്ലെങ്കിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.

ആദ്യരാത്രി മണിയറയിലേക്ക് മെഹറിന് മുട്ടില് ഇഴഞ്ഞു കടന്ന് വരുമ്പോൾ മാരൻ കട്ടിലിൽ ഇരുന്ന് വരവേൽക്കുകയായിരുന്നു.

കട്ടിലില് കൊത്തിപ്പിടിച്ചു കയറുമ്പോൾ അൻഷീർ ഇറങ്ങി പിറകില് നിന്നും പിടിച്ചവളെ ബെഡിലേക്ക് കയറ്റി വെച്ചു.

എന്നിട്ട് രണ്ടുപേരും ചുമരിലേക്ക് ചാരിയിരുന്ന് കൈകള് കോർത്ത് പിടിച്ചു.പരസ്പരം മനസ്സ്

തുറന്നു.അതിനിടയിൽ…ഇക്ക പൂർണ്ണ മനസ്സോടെയാണോ എന്നെ കെട്ടിയത് ?

തീർച്ചയായും…!മോളെ നിന്റെ ഭംഗികണ്ടിട്ട് ഇഷ്ടം തോന്നിയതോ

അല്ലെങ്കിൽ ഇഷ്ടം കാരണം ഭംഗി തോന്നിയതോ…അല്ലാ.

ഒരു കൂലിപ്പണിക്കാരനാണെങ്കിലും കുടുംബത്തെ സ്നേഹിക്കും എന്ന നിന്നിലെ തിരിച്ചറിവാണ് എനിക്ക് നിന്നോട് ആദ്യം തോന്നിയൊരിഷ്‌ടം.

നാളെ ഞാൻ ചെളിയിലും ചേറിലും മുങ്ങി വരുമ്പോൾ ഈ നല്ല മനസ്സിൽ വെറുപ്പ് തോന്നില്ല.

ഞാൻ പെണ്ണുകാണാൻ പലയിടത്തും പോയിട്ടുണ്ട് .പക്ഷെ അവർക്കൊന്നും ഈ പത്താം ക്ലാസുകാരനായ എന്നെ പിടിച്ചിട്ടില്ല.

ഒന്നുങ്കിൽ ഗൾഫുകാരൻ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥൻ ഇതാണ് നമ്മുടെ നാട്ടിലെ പെണ്ണിന്റെ വീട്ടുകാരുടെ ആവശ്യം.

പിന്നെ നിന്റെ ഈ ആരോഗ്യം.നാളെ ഒരു പക്ഷെ എനിക്കും വരില്ലെന്ന് പറയാൻ പറ്റില്ലല്ലോ ?

“അങ്ങിനെ ആദ്യരാത്രിയും കഴിഞ് ദിവസങ്ങൾ ആഴ്ചകളായി ആഴ്ചകൾ മാസങ്ങളായി കടന്ന് പോയി.”

മുട്ടിലിഴഞ്ഞാണെങ്കിലും വീട്ടിലെ ഒട്ടുമിക്ക എല്ലാ ജോലികളും മെഹ്‌റിന് ചെയ്തു തീർക്കും.

അയല്പക്കത്തുള്ളോർക്കും ഇവളുടെ ജോലി കണ്ട് അത്ഭുതമായി.

സൗമ്യമായ സംസാരിക്കുന്നത് എല്ലാവര്ക്കും അവളോട് ഇഷ്‌ടം കൂടാന് കാരണമായി.നാത്തൂന്മാർക്കും പ്രിയപ്പെട്ട നാത്തൂനായി.

ഇതിനിടയില്‍ പെട്ടെന്നുണ്ടായ തളർച്ചയും തലകറക്കവും.രക്തക്കുറവ് ഉള്ളത് കൊണ്ടാകാമെന്ന് അൻഷീർ പറയുമ്പോൾ അവളുടെ ഉള്ളിൽ ചിരി പടരുന്നുണ്ടായിരുന്നു.

നാളെ രാവിലത്തെ മൂത്രം ഒന്ന് നോക്കിയിട്ട്

ഡോക്ടറെ കാണിച്ചാൽ മതീന്ന് അടുത്ത് കല്യാണം കഴിഞ്ഞ ചെറിയ പെങ്ങള് പറയുമ്പോൾ അൻഷീറിന് കാര്യങ്ങൾ പിടികിട്ടി തുടങ്ങി.

പ്രഗ്നന്സി ടെസ്റ്റ് ചെയ്യാനുള്ള കിറ്റ് വാങ്ങി ചെക്ക് ചെയ്യുമ്പോൾ രണ്ട് വരയും നല്ലോണം തെളിഞ്ഞിട്ടുണ്ട്.നാളെ ഡോക്ടറെ കാണിക്കണമെന്ന് തീരുമാനിച്ചു.

പരിശോധനക്ക് ബുക്ക് ചെയ്തു.രാവിലെ പത്ത് മണിക്ക് ഒപിയില് എത്താൻ പറഞ്ഞിട്ടുണ്ട്

പക്ഷെ……!അന്ന് രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല.സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ട്.

ക്ലോക്കിലേക്ക് നോക്കി. നേരം വെളുക്കാൻ ഇനിയും ഒരുപാട് സമയമുണ്ട്.ആകാംക്ഷകൾ അലതല്ലി.

ടെസ്റ്റ് ചെയ്ത കിറ്റ് കയ്യില് കരുതാൻ നാത്തൂൻ പറഞ്ഞിട്ടുണ്ട്.ഡോക്ടറെ കാണിക്കുമ്പോൾ കണക്കുകൾ പ്രകാരം രണ്ടാം മാസത്തേക്ക് കടന്നിരുന്നു.

വിറ്റാമിന്റെയും അയണിന്റെയും ഗുളികകൾ ഡോക്ടർ നിർദ്ദേശിക്കുമ്പോൾ അൻഷീറിനോടും അല്പം ശ്രദ്ദിക്കണമെന്നും പറഞ്ഞു.

അടുത്ത മാസം കാണിക്കാൻ വരുമ്പോൾ മൂന്നാം മാസത്തിൽ ചെയ്യാറുള്ള സ്കാനിംഗ് എടുക്കണമെന്നും ഓർമ്മപ്പെടുത്തി.

ഇതിനിടയിൽ ബ്ലീഡിങ്ങോ മറ്റോ കണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണിക്കണം.

അതോടപ്പം ഭാരമുള്ള ജോലികളും തത്കാലം ഒഴിവാക്കുക.

ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് പോകുന്നതിന് മുൻപ് തന്നെ മെഹറിന് ഇത്താത്തയെ കാര്യം അറിയിച്ചു. ഇനി ഉമ്മച്ചിയോട് നീ പറഞ്ഞേക്കെന്ന് പറയുകയും ചെയ്തു.

അൻഷീറിന്റെ വീട്ടിലും സന്തോഷത്തിന്റെ പെരുമഴയായിരുന്നു.നാത്തൂനും ഉമ്മയും അവളെ ചേർത്ത് പിടിച്ചു.അവൾക്കെന്താണ് വേണ്ടതെങ്കിൽ അത് വാങ്ങി ക്കൊടുത്തേക്കെന്ന് ഉമ്മ പറഞ്ഞു.

ഉച്ച കഴിഞ്ഞപ്പോൾ മെഹറിന്റെ ഉമ്മയും ഇത്താത്തയും ഉപ്പയും കൂടി വന്നു.എന്തോ

നാണം കൊണ്ട് അവരുടെ മുഖത്തേക്ക്

നോക്കിയില്ല.ഉപ്പ മോളെ ചേർത്ത് പിടിച്ചു.ഉപ്പയുടെ സന്തോഷ കണ്ണീര് അവളുടെ കരങ്ങൾക്ക് മുകളിൽ പതിച്ചു.

നിങ്ങള് എന്തിനാണ് കരയുന്നതെന്ന് ഉമ്മച്ചി ചോദിക്കുമ്പോൾ സന്തോഷം കൊണ്ടാണെന്ന് ഉപ്പ മറുപടിയും പറഞ്ഞു.

ഡോക്ടർ റസ്റ്റ് നിർദേശിച്ചത് കൊണ്ട് വീട്ടിൽ നിർത്തുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയ അൻഷീറിന്റെ ഉമ്മ മെഹറിനോട് തത്കാലം സ്വന്തം വീട്ടിലേക്ക് പോകാൻ പറഞ്ഞു.

പക്ഷെ…മെഹറിന് ഇക്കാക്കയെ വിട്ട് നിൽക്കുന്നതിൽ വല്ലാത്തൊരു മാനസിക പ്രയാസമുണ്ടായിരുന്നു.അൻഷീറിന് തിരിച്ചും.

മനസ്സില്ലാ മനസ്സോടെ രണ്ടാളും അംഗീകരിച്ചു.

വീൽ ചെയറിൽ അവളുടെ വീട്ടുകാര് വന്ന

വണ്ടിയുടെ അടുത്തേക്ക് അൻഷീർ തള്ളി കൊണ്ട് പോകുമ്പോൾ മെഹറിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

അവളെ യാത്രയാക്കാൻ വീട്ടുകാരും അയൽവാസികളും ഉണ്ടായിരുന്നു.അൻഷീർ അവളെയെടുത്ത് കാറിലെ മുൻസീറ്റിൽ ഇരുത്തി.വീൽ ചെയർ മടക്കി കാറിന്റെ ഡിക്കിയിൽ വെച്ചു.

“ഇക്കാ നാളെ വരാട്ടോ” എന്ന് പറയുമ്പോൾ മെഹറിന് തലകുലുക്കി.ദിവസങ്ങൾ പിന്നിട്ടു…!

അവശതകൾ തുടങ്ങി.ഭക്ഷണത്തോട് മടുപ്പായി.വല്ലതും കഴിച്ചാല് തന്നെ അത് ഛർദ്ധിക്കാൻ തുടങ്ങി ശരീരം ക്ഷീണിച്ചു.

ആഴ്ചകൾക്ക് ശേഷം ഡോക്ടറെ ഒരിക്കൽ കൂടി കാണിച്ചു.ലിസ്റ്റുകൾ നോക്കി എത്രയും വേഗം സ്കാനിങ് എടുത്തു കാണിക്കണം.ചില പ്രയാസം കാണുന്നുണ്ട്.

സ്കാനിംഗ് റിസൾട്ട് നോക്കുന്നതിനിടയിൽ

ഡോക്ടർ മെഹറിന്റെയും അൻഷീറിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി.

പേടിക്കാനൊന്നും ഇല്ലാ…നല്ലോണം റസ്റ്റ്എടുക്കണം.പിന്നെ പന്ത്രണ്ട് ആഴ്ചയായിട്ടുണ്ട് ഇപ്പോൾ

പക്ഷെ…!ഒൻപത് ആഴ്ചയുടെ വളച്ചയെ സ്കാനിങ്ങിൽ കാണിക്കുന്നുള്ളൂ.വിറ്റാമിന്റെയും അയണിന്റെയും മെഡിസിനുകൾ ഒരു കാരണവശാലും നിർത്തരുത്.

നാല് ആഴ്ച കഴിയുമ്പോൾ ഒരിക്കൽ കൂടി സ്കാനിംഗ് എടുക്കേണ്ടി വരും.അതിലും ഇതേ പോലെയാണെങ്കിൽ പിന്നെ അബോർട്ട് ചെയ്യേണ്ടി വരും.നല്ലോണം ശ്രദ്ധിക്കുക.

അടുത്ത ടോക്കണെടുത്തയാള് തള്ളി കയറാന് ശ്രമിക്കുമ്പോൾ അൻഷീർ അവളെയും എടുത്തു വീൽചെയറിൽ ഇരുത്തി പുറത്തേക്ക് വന്നു.

ഇക്കാക്ക് എന്നോട് ദേഷ്യമുണ്ടോ ? എന്തിന് മോളെ …!അള്ളാഹുവിന്റെ വിധിയുണ്ടെങ്കിൽ നമുക്കീ കുഞ്ഞിനെ കിട്ടും.പിന്നെ ഇന്ന് ഡോക്ടർ പറഞ്ഞത് നീയായിട്ട് ആരോടും പറയണ്ടാ.ആര് ചോദിച്ചാലും കുഴപ്പം ഒന്നൂല്ല്യ എന്ന് പറഞ്ഞാൽ മാത്രം മതി. നീ നല്ലോണം ഭക്ഷണം കഴിച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പൊ ഉള്ളൂ.

“കഴിക്കാൻ പറ്റണില്ല്യ…ഇക്കാ.””എനിക്കൊരു പപ്സും ജ്യൂസും വാങ്ങി തരോ ?”അതിനെന്താ അടുത്ത ജംഗ്‌ഷൻ എത്തിയാൽ വാങ്ങി തരാട്ടോ.

നമുക്ക് വണ്ടീലിരുന്ന് കഴിക്കാം ട്ടോ. ഈ കാലിന് സുഖല്ല്യാത്ത എന്നെയും കൊണ്ട് കടയില് കേറിയാല് ഇക്കാക്ക് നാണക്കേടാകും.

ഡീ…പെണ്ണേ…ഒരു ആണിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം ഏതാണെന്ന് നിനക്കറിയോ ?

സ്വന്തം പെണ്ണിന്റെ ആർത്തവ ചക്രം തെറ്റി പിന്നീടുള്ള നാല്പത് ആഴ്ചക്കാലമാണ്.

അതിന്റെ അനുഭൂതി എത്ര വർണ്ണിച്ചാലും മതിവരൂല.ഇപ്പോ ഞാനത് ആസ്വദിക്കുകയാണ്

ഇജ്ജ് ഇറങ്ങ്…നമുക്ക് ആ കടയിൽ നിന്നും കുടിക്കാം. എന്നാ ഇക്കാ വീൽ ചെയർ എടുത്തോളീ.

അതൊക്കെ ഞാനെടുക്കാം…ഈ പ്രസവം കഴിഞ്ഞിട്ട് വേണം നമുക്കൊരു ഇലക്ട്രിക് വീൽചെയർ വാങ്ങാന്.

“ഇൻശാ അള്ളാഹ്…!”അതെന്താടീ… ഇപ്പൊ ഇങ്ങനെ ഒരു ഇൻശാ അള്ളാഹ് ?

ഒന്നൂല്ല്യ……ഇക്കാ .ചിലപ്പോൾ ഈ പ്രസവം കഴിയുന്നതോടെ ഞാൻ ഇല്ല്യാതാവും.

ആ ഹാ……നീ വെറുതെ ആവശ്യമില്ലാത്തത് ചിന്തിക്കേണ്ട.മ്മൾക്കിപ്പോൾ ജ്യൂസും പപ്സും കഴിച്ചു വേഗം സ്ഥലം വിടാം.വീട്ടുകാര് കാത്തു നിൽക്കുന്നുണ്ടാകും.

ആഴ്ച്ചകൾ വീണ്ടും നീങ്ങി…!ഡോക്ടറെ സ്കാനിംഗ് എടുത്തു കാണിക്കേണ്ട ദിവസം നാളെയാണ് .

കാര്യമായിട്ടുള്ള പ്രയാസങ്ങളൊന്നും ഇല്ലാ…!നല്ലോണം വെള്ളം കുടിച്ചതിന് ശേഷമുള്ള

സ്കാനിംഗാണ് .ചർദ്ധിക്കാതിരുന്നാൽ മതിയായിരുന്നു.സ്കാനിങ്ങിൽ കൊഴപ്പങ്ങളൊന്നും കാണാതിരിക്കാൻ യതീം ഖാന പെട്ടിയിലേക്ക് നൂറ്റിയൊന്ന് രൂപ നേർച്ചയാക്കിയിട്ടുണ്ട്.

ഇന്നോളം നേർച്ചഫലിച്ചിട്ടുണ്ട്.ഇതും അതുപോലെ ആയാൽ മതിയായിരുന്നു.

അൻഷീറിന് അത്യാവശ്യമായിട്ട് ജോലിക്ക് പോകേണ്ടി വന്നതിനാൽ ഉമ്മയും നാത്തൂനുമാണ്‌ ഡോക്ടറെ കാണിക്കാൻ കൂടെ വന്നിട്ടുള്ളത്.

സ്കാനിംഗ് നോക്കിയ ഡോക്ടർ പതിനാറ് ആഴ്ച്ച കഴിഞ്ഞു…ഇപ്പൊ അഞ്ചാം മാസത്തിലേക്ക് കടന്നിട്ട്.

പിന്നെ……!വളർച്ചയുടെ കുറവ് കാണിക്കുന്നുണ്ട്.അത് കുഞ്ഞിന് ഭാവിയിൽ ചിലപ്പോൾ ദോഷം ചെയ്‌തേക്കും .

നിങ്ങളുടെ ഈ ശാരീരിക അവശതകൾ ഒരുപക്ഷെ കുഞ്ഞിനും വരാന് സാധ്യതയുണ്ട്. വേണമെങ്കിൽ ഇത് എടുത്തുകളയാൻ ആലോചിക്കാം.

വേണ്ട ഡോക്ടർ …എനിക്ക് ഈ കുഞ്ഞിനെ പ്രസവിക്കണം.അതിന് ശേഷം ഞാൻ മരിച്ചാലും കുഴപ്പല്ല്യാ.എടുത്തു കളയാൻ മാത്രം നിങ്ങള് പറയരുത്.

“ഇനിയെല്ലാം നിങ്ങളുടെ ഇഷ്‌ടം…ഭാവിയില് വല്ല ദോഷവും സംഭവിച്ചാൽ ഹോസ്പിറ്റലിലെ കുറ്റം പറയരുത് ”

ഇല്ല്യാ ഡോക്ടർ അങ്ങിനെ ഒന്നും സംഭവിക്കില്ല.എന്റെ ദൈവം എന്റെ കൂടെയുണ്ട്.

“അതൊക്കെ നിങ്ങളെ വിശ്വാസം”.ഇനിയും ചുരുങ്ങിയത് പതിനാറ് ആഴ്ചയെങ്കിലും പൂർത്തിയാക്കണം.

എന്നാലേ കുട്ടിയുടെ വളർച്ച പൂർത്തിയാവൂ.നല്ലവണ്ണം റസ്റ്റ് എടുക്കുക.പഴം,പച്ചക്കറികൾ.

ധാന്യങ്ങള് എന്നിവ നല്ലോണം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.എന്നാൽ ഒരു പരിധിവരെ ഈ

പ്രശ്നത്തിന് പരിഹാരം കണ്ടെത്താം,

ശരി ഡോക്ടർ,ഇതെല്ലം കേട്ടതോടെ ഉമ്മയുടെയും നാത്തൂന്റെയും മുഖത്തെ വെളിച്ചം മറഞ്ഞു.

അൻഷീറിനോട് വിളിച് ചോദിച്ചു നോക്കാം എടുത്തുകളയണോ എന്ന് നാത്തൂൻ പറയുമ്പോൾ മെഹറിന്റെ ഉള്ളിൽ പെരുമ്പറ കൊട്ടുകയായിരുന്നു.

അൻഷീറിന്റെ മറുപടി ലൗഡ് സ്പീക്കറിൽ ഇട്ട് മൂന്ന് പേരും കേൾക്കുമ്പോ …മെഹറിന്റെ നേർച്ച ഫലിച്ചുവെന്ന് മനസ്സിൽ കരുതി

അൻഷീർ ഇനി എന്ത് വന്നാലും എടുത്തു കളയുന്ന പ്രശ്നമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

“ഇനി നിങ്ങളായി നിങ്ങളുടെ പാടായി എന്ന് ഉമ്മയും പറഞ്ഞു.”മെഹറിനെ അവളുടെ വീട്ടിലാക്കി ഉമ്മയും നാത്തൂനും പോയി.മനസ്സിന് എന്തെന്നില്ലാത്ത അസ്വസ്ഥത.കൈകാലുകൾ തളരുന്നത് പോലെ ഇനിയും ചുരുങ്ങിയത് പതിനാറ് ആഴ്ച്ച കാത്തിരിക്കണം.

മണിക്കൂറുകൾക്ക് ഇത്രമേൽ ദൈർഘ്യമുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്.ദിവസങ്ങൾ ഒച്ചിനെക്കാൾ മെല്ലെയാണ് നീങ്ങുന്നത് .കലണ്ടറിൽ ഓരോ ദിവസവും നോക്കി നിൽക്കും.

വയറ് കാണൽ ചടങ്ങുകളോക്കോ ചെറിയ മട്ടിൽ നടന്നു.ശരീരത്തിൽ നീരുകളൊക്കെ

വന്ന് തുടങ്ങി.മലർന്ന് കിടക്കാന് സമ്മതിക്കാതെയായി.കുഞ്ഞുവാവയുടെ കുറുമ്പുകൾ വയറിന്റെ ചലനങ്ങളായ് തിരിച്ചറിയാൻ തുടങ്ങി.

അൻഷീർ ഇടയ്ക്കിടക്ക് വയറിന്റെ ചലനങ്ങൾ തൊട്ട് നോക്കും.എന്നിട്ട് കള്ളച്ചിരിയോടെ പറയും “ഇതൊരു കുറുമ്പനായിരിക്കും” അല്ലെ മോളെ.?

എന്തായാലും ഇക്കാനെ പോലെ ആയാല്മതി.എന്നെ പോലെ ആകരുത്.

അനക്കെന്താടീ കൊഴപ്പം…ഭംഗിക്ക് ഭംഗി.നിറത്തിന് നിറം ,നീളത്തിന് നീളം പിന്നെന്താ.

“അപ്പൊന്റെ കാലോ ?”അതൊക്കെ പോട്ടെടീ ……ഇങ്ങനെ ഒക്കെ ആയാലും ഇജ്ജ് എട്ട് മാസം പൂർത്തിയാക്കീലെ.

ഇനി ഞമ്മക്ക് പേടിക്കാനൊന്നും ഇല്ല്യാ…!കുട്ടിയുടെ വളർച്ച മുപ്പത്തിരണ്ട് ആഴ്ച്ച വരെയാണ്.ഇനി അടുത്താഴ്ച ഡോക്ടറെ കാണിക്കാം.അപ്പൊ ചിലപ്പോ പ്രസവത്തിന്റെ ദിവസം അറിയാനും പറ്റും.പിന്നെ എന്തായാലും സിസേറിയൻ വേണ്ടിവരും. അവര് റിസ്‌ക്കെടുക്കാൻ പറ്റൂലാന്ന് ആദ്യമേ പറഞ്ഞതല്ലേ.

ഇനി ഇപ്പൊ ഡോക്ടറെ കാണിക്കേണ്ട.പോകുന്നത് വരെ പൊയ്ക്കോട്ടേ.വല്ല പ്രശ്നവും ഉണ്ടാകുമ്പോൾ നേരെ പ്രസവത്തിന് കണക്കാക്കി പോയാല് മതി.

ഇനി പ്രസവത്തിലെങ്ങാനും ഞാൻ മരിച്ചാൽ ഇക്കാ നല്ല ആരോഗ്യമുള്ള പെണ്ണിനെ കെട്ടണം .

എന്നെ കെട്ടിയ അന്ന് മുതൽ വീൽ ചെയറിലും പിന്നെ ഒരുപാട് ദിവസം എടുത്തും നടന്നതല്ലേ.

ഇനി അങ്ങിനെ ഒന്നും ഉണ്ടാവരുത്.

“നീയൊന്ന് മിണ്ടാതിരിക്ക് “ഒന്നും സംഭവിക്കൂല…!നമ്മള് കരുതിയതിനേക്കാൾ വേഗം കാര്യങ്ങൾ തീരും .

ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ തന്നെ നിന്റെ രക്ത ഗ്രൂപ്പിൽ പെട്ട രണ്ടാളെ

കൊണ്ട് ചെല്ലണം.

ഇക്കാ ടെൻഷനൊന്നും ആവേണ്ട.നമുക്ക് രണ്ടാഴ്ച്ച കഴിഞ്ഞിട്ട് പോകാം.

അപ്പോഴേക്കും കുട്ടിയുടെ വളർച്ചയും കൂടിക്കോളും.

ഇത്രയൊക്കെ അവള് പറഞ്ഞപ്പോൾ അൻഷീറിനും സമാധാനമായി.തിരിച്ചു വീട്ടിലെത്തി മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് മെഹറിന്റെ ഉപ്പ വിളിച്

അവളെ കാണിക്കുന്ന ഹോസ്പിറ്റലിലേക്ക്

എത്താൻ പറഞ്ഞത്.

പെട്ടെന്ന് ഉമ്മയെയും

കൂട്ടി അവിടെയെത്തുമ്പോൾ അവളെ ലേബർറൂമില് കയറ്റിയിട്ടുണ്ട്.

ഓപ്പറേഷൻ വേണ്ടിവരും .ര,ക്തം നൽകുന്ന ആളെ പെട്ടെന്ന് ഏർപ്പാട് ചെയ്യണം.ചെറിയ രീതിയില് ബ്ലീഡിങ്ങുണ്ട്. അതുപോലെ അപസ്മാരത്തിന്റെ ചെറിയ ലക്ഷണവും കാണിക്കുന്നുണ്ട്.

ശാരീരിക വൈകല്യം ഉള്ളത് കൊണ്ട് കൂടുതൽ റിസ്ക് എടുക്കാൻ പ്രയാസമാണ് ഇത്രയും കാര്യങ്ങൾ ഡോക്‌ർ പറയുന്നതിനിടയ്ക്ക് ലേബർറൂം ഇൻചാർജ് വത്സല നേഴ്‌സ് പെട്ടെന്ന് ഡോക്ടറോട് ലേബർ റൂമിലേക്ക് വരാന് പറഞ്ഞു.

എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ട്.ഡോക്ടർ ലേബർ റൂമിലേക്ക് ഓടി കയറി.

പെട്ടെന്ന് തന്നെ അൻഷീറിനേയും ഉപ്പയെയും വിളിപ്പിച്ചു.ഓപ്പറേഷന് വേണ്ട സമ്മത പത്രം ഒപ്പ് ചെയ്യിപ്പിച്ചു.അനസ്തേഷ്യ നൽകുന്ന ഡോക്ടർ എത്തിയിട്ടുണ്ട്.മെഹറിനെയും കൊണ്ട് നേഴ്‌സുമാര് ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകുകയാണ്.

അൻഷീർ അവളുടെ കൈകൾ പിടിച്ചു.അറിയാതെ കണ്ണ് നീര് അവളുടെ മുഖത്ത് പതിച്ചു.

ഇക്കാ സാരല്ല്യ …നിങ്ങൾ എന്തിനാ കരയുന്നെ മ്മളെ കുട്ടി ഇപ്പൊ വരൂലേ എന്ന് പറഞ്ഞു തീർക്കുന്നതിന് മുൻപായി തിയേറ്ററിലേക്ക് കയറ്റി.എല്ലാവരും അക്ഷമയോടെ തിയേറ്ററിന് പുറത്ത് കാത്തു നിന്നു.അൻഷീറിന് ഇരിക്കാന് പറ്റണില്ല്യ.

എന്തൊക്കെയോ അസ്വസ്ഥത.അതിനിടയിൽ ഓരോ തവണ തിയേറ്ററിന്റെ വാതിൽ തുറക്കുമ്പോയേക്കും മെഹറിനെ കുറിച്ച് ചോദിക്കും.ഓപ്പറേഷൻ നടന്ന് കൊണ്ടിരിക്കുന്നു എന്നവർ മറുപടിയും പറയും.മെഹറിന് പ്രസവിച്ചുപെൺകുഞ്ഞാണെന്ന് നേഴ്‌സ് പറഞ്ഞു.

അൽഹംദുലില്ലാഹ്…!എല്ലാവരുമൊന്ന് നെടുവീർപ്പിട്ടു .ഡോക്ടർ അൻഷീറിനേയും ഉപ്പയെയും ക്യാബിനിലേക്ക് വിളിപ്പിച്ചു.കുട്ടിക്ക് തരക്കേടൊന്നും ഇല്ല.പക്ഷെ…! മെഹറിന്റെ അവസ്ഥ അല്പം ക്രിട്ടിക്കൽ ആണ്.

ദൈവത്തോട് പ്രാർത്ഥിച്ചോളൂ.ബ്ലീഡിങ്‌ നിൽക്കുന്നില്ല.ആളെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.

കുഞ്ഞിന് കൊടുക്കാൻ ലാക്ടോജൻ വാങ്ങിക്കോളൂ.നിങ്ങളുടെ മതാചാര കർമ്മങ്ങൾ നടത്തി തിരിച് കുഞ്ഞിനെ ഏൽപ്പിച്ചോളൂ.ബാക്കിയെല്ലാം ദൈവ നിശ്ചയം…!മണിക്കൂറുകൾക്ക് ശേഷം അൻഷീറും ഉപ്പയും വെന്റിലേറ്ററിൽ അവളെ കണ്ടു.

“ഒരു ചെറിയ ഹൃദയ മിടിപ്പ് മാത്രം.”മൂന്ന് ദിവസത്തിന് ശേഷം അവള് കണ്ണ് തുറന്നു.

പക്ഷെ സംസാരിക്കാൻ പറ്റുന്നില്ലാ.പതിയെ ശരീരങ്ങൾ ചലിച്ചു തുടങ്ങി. സംസാരിക്കാൻ മാത്രം പറ്റുന്നില്ല.ആളെ കാണുമ്പോൾ കണ്ണ് നിറയും.

ആദ്യമായിട്ട് കുഞ്ഞിനെ കാണിച്ചു കൊടുത്തു.കണ്ടപാടെ പൊട്ടിക്കരഞ്ഞു.കവിളിനോട് ചേർത്ത് കിടത്തി.പതിയെ അവള് ചുംബിച്ചു.അതിനിടയിൽ പെട്ടെന്ന് ബോധം

നഷ്‌ടമായി.

ദിവസങ്ങൾക്ക് ശേഷംവെന്റിലേറ്ററിൽ നിന്നും ICUവിലേക്ക് മാറ്റി.ചെറിയ രീതിയിൽ സംസാരിക്കാനുള്ള ശ്രമം തുടങ്ങി.കുഞ്ഞിന് ആദ്യമായിട്ട് അമൃതം നുകരാനുള്ള അവസരവും ലഭിച്ചു.

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി.അപ്പോഴേക്കും മോൾക്ക് ഒരുമാസം പിന്നിട്ടിരുന്നു.സുന്ദരിയായ മോൾ ഉമ്മയെ പോലെ തന്നെയുണ്ടെന്ന് പലരും പറയാൻ തുടങ്ങി.

മാസങ്ങൾക്ക് മുൻപ് പെണ്ണാണെങ്കിൽ വിളിക്കാന് ആഗ്രഹിച്ച പേര് തന്നെ നൽകി

” ഇല്യാന അൻഷീർ …”എല്ലാ വെല്ലുവിളികളെയും മറികടന്ന് പൊന്നുമോളെയും കൊഞ്ചിച്ചവർ പിന്നീടുള്ള ജീവിതവുമായി മുന്നോട്ട് നീങ്ങി

Share this on...