ടോയ്ലെറ്റിന് അകത്തു തല കുടുങ്ങി പോയ കുഞ്ഞിനെ അതിസാഹസികമായി രക്ഷപെടുത്തി.ഗുജറാത്തിലാണ് സംഭവം.മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് ടോയ്ലെറ്റിൽ കയറിയ സമയത്താണ് പ്രസവ വേദന വന്നത്.വേദന കൊണ്ട് പുളഞ്ഞ യുവതി ടോയ്ലെറ്റിൽ വെച്ച് കൊണ്ട് തന്നെ കുട്ടിക്ക് ജന്മം നൽകി.എന്നാൽ ടോയ്ലെറ്റിന് അകത്തേക്ക് കുട്ടി പൂർണമായും വീണതോടെ കാര്യങ്ങൾ പ്രതിസന്ധിയിൽ ആയി.കുട്ടിയുടെ തല ടോയ്ലെറ്റിന് അകത്തു കുടുങ്ങിയ അവസ്ഥയിൽ ആയിരുന്നു.വ്യാഴാഴ്ച രാവിലെയാണ് സംഭവം.സാധാരണ ഇന്ത്യൻ ടോയ്ലെറ്റിലാണ് കുട്ടിയുടെ തല കുടുങ്ങി പോയത് .അഹമ്മദാബാദ് ഫയർ സർവീസ് സംഘം 25 മിനുട്ട് നീണ്ട രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞിനെ രക്ഷിക്കുക എന്നത് ഒട്ടും എളുപ്പം ഉള്ള കാര്യം ആയിരുന്നില്ല.രാവിലെ 8 25 നാണു കുട്ടിയുടെ തല ടോയ്ലെറ്റിൽ കുടുങ്ങിയത് എന്ന് അറിയിച്ചു കൊണ്ട് ഫോൺ കോൾ വന്നത് എന്ന് ചീഫ് ഓഫീസർ പറഞ്ഞു.വിവരം അറിഞ്ഞപ്പോൾ തന്നെ ഫയർ ഫോഴ്സ് സംഘം സ്ഥലത്തു എത്തി.പ്രാഥമിക പരിശോധനയിൽ നിന്ന് തന്നെ അല്പം സംഗീർണമായ രക്ഷാ പ്രവർത്തനം വേണ്ടി വരും എന്ന് മനസിലായി.അതിനാൽ വേറെയും രണ്ടു സംഘം ഫയർ ഫോഴ്സ് ഉദോഗസ്ഥരെ കൂടി വിളിച്ചു വരുത്തേണ്ടി വന്നു.അദ്ദേഹം കൂട്ടി ചേർത്തു ആദ്യം തന്നെ ടോയ്ലെറ്റ് മൊത്തം ഫ്ലോറിൽ നിന്ന് അടർത്തി എടുത്തു.കുട്ടിയെ കൂട്ടി ടോയ്ലെറ്റ് പൊക്കി എടുത്തു.മറ്റൊരു സംഘം ചെറിയ ഹാമാർ കൊണ്ട് ടോയ്ലെറ്റ് പൊട്ടിക്കാൻ തുടങ്ങി.കൃത്യമായ പൊട്ടിച്ചതോടെ കുട്ടിയെ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ രക്ഷപ്പെടുത്തുകയായിരുന്നു.
All rights reserved News Lovers.