ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ കണ്ണ് നിറഞ്ഞുപോകും

in News 387 views

അത്ഭുതവും സന്തോഷവും ഒരുമിച്ചു തോന്നിയ ഒരു യഥാർത്ഥ സംഭവ കഥ.മാരകമായ ഒരു രോഗം കൊണ്ട് മ,ര,ണ,ത്തി,ലെ,ക്ക് വഴുതി വീഴും മുൻപ് ഒരു കൊച്ചു പെൺകുട്ടി അവളുടെ മാതാ പിതാക്കളോട് പറഞ്ഞത് എന്ത് ആണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണ് നിറയും.ശ്വാസം നിലക്കും മുൻപ് തനിക്ക് പറഞ്ഞു തീർക്കാൻ ഉള്ള കാര്യങ്ങൾ അവൾ ബുദ്ധിമുട്ടി പറയുന്ന കിന്നഡി ഡെവിൻ എന്ന കൊച്ചു പെൺകുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, എന്നാൽ മ,ര,ണ,ത്തിലേക്ക് പോയി എന്ന് മാതാപിതാക്കൾ ഉറപ്പിക്കുകയും ശേഷം തിരികെ ജീവിതത്തിലേക്ക് തിരികെ എത്തുകയും ചെയ്ത കിന്നഡി ഡെവിൻ എന്ന പെൺകുട്ടിയുടെ അത്ഭുത കഥ ഇങ്ങനെ.കിന്നഡി ഡെവിൻ എന്ന പെൺകുട്ടി മ,ര,ണ,ത്തിൽ നിന്നും തിരിച്ചെത്തിയത് ശരിക്കും മാതാപിതാക്കളെയും , ഡോക്ടർമാരെയും ശരിക്കും അത്ഭുതപ്പെടുത്തി . ഡെവിൻ – റേച്ചൽ ദമ്പതികളുടെ മകളായ കിന്നഡി ഡെവിനെ കടുത്ത പനിയെ തുടർന്നായിരുന്നു ആശുപത്രിയിൽ കൊണ്ടുവന്നത് .

ആശുപത്രിയിൽ എത്തി വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിയ കുട്ടിക്ക് മെനഞ്ചൈറ്റിസ് എന്ന മാരക രോഗം സ്ഥിതികരിക്കുകയായിരുന്നു . ഡോക്ടർമാർ രോഗം സ്ഥിതികരിച്ചതിന് പിന്നാലെ ഉടൻ തന്നെ മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ആ കുഞ്ഞു ശരീരത്തിൽ ഫലം കണ്ടില്ല എന്ന് മാത്രമല്ല , കുഞ്ഞിന്റെ നില വഷളായിക്കൊണ്ടിരുന്നു . മരുന്നുകൾ പ്രതികരിക്കാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി . നില ഓരോ നിമിഷം കഴിയും തോറും വഷളായതോടെ ‘അമ്മ റേച്ചൽ തന്നെ കുഞ്ഞിന്റെ അവസ്ഥയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും എല്ലാവരും മനസറിഞ്ഞ് പ്രാർത്ഥിക്കണമെന്നും അപേക്ഷിച്ചു ..വീഡിയോ കണ്ടവർ ഒരു നിമിഷം കരഞ്ഞു പോയി ..

മ,ര,ണം തന്റെ മുന്നിൽ എത്തി നിൽക്കുന്നു എന്ന തിരിച്ചറിവിലായിരുന്നു ആ കുഞ്ഞു പെൺകുട്ടി . തനിക്ക് ബാക്കി അധികം സമയം ഇല്ല എന്ന് ആ കുഞ്ഞു മനസ് തിരിച്ചറിഞ്ഞിരുന്നു . എന്നാൽ ബുദ്ധിമുട്ടിയാണെങ്കിലും അമ്മയുടെയും അച്ഛന്റെയും കരയുന്ന മിഴികളെ തുടച്ചുമാറ്റുകയും , തന്നെ ഇത്രയും നാൾ സ്നേഹിച്ചതിന് മാതാപിതാക്കളോട് നന്ദി പറയുകയും ശേഷം തന്നെ രക്ഷിക്കാൻ പ്രയത്നിച്ച ഡോക്ടര്മാരോടും കിന്നഡി ഡെവിൻ നന്ദി പറയുന്നുണ്ട് , ശേഷം അവൾ കൈകൂപ്പി ഈശ്വരനോട് നന്ദി പറയാൻ തുടങ്ങി , സ്നേഹനിധികളായ ഒരച്ഛന്റെയും അമ്മയുടെയും മകളായിജനിക്കാൻ സാധിച്ചതിലും ഇത്രയും നാൾ ഭൂമിയിൽ ആയുസ് തന്നതിനും അവൾ ദൈവത്തോട് നന്ദി പറയുന്നത് ‘അമ്മ റേച്ചൽ പങ്കുവെച്ച വിഡിയോയിൽ കാണാൻ സാധിക്കും ..

പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന ആ കുരുന്ന് പെട്ടന്ന് അബോധാവസ്ഥയിലേക്ക് പോവുകയും വെറും മിനിട്ടുകൾക്ക് ശേഷം പെട്ടന്ന് ഞെട്ടി ഉണരുകയും അമ്മയുടെ കയ്യിൽ പിടിക്കുകയും ചെയ്യുന്നുണ്ട് ..ഡോക്ടർമാരെയും മാതാപിതാക്കളെയും ഒരു നിമിഷം ആ കുഞ്ഞിന്റെ തിരിച്ചുവരവ് അത്ഭുതത്തിലാഴ്ത്തി .. സ്വർഗത്തിൽ എത്തിയ താൻ അവിടെ എന്റെ അമ്മയുടെയും അച്ഛന്റെയും കൂടെ പോകണമെന്ന് കുഞ്ഞ് പറഞ്ഞതായും മാതാപിതാക്കൾ പറഞ്ഞു ..

എന്നാൽ ഇതിനെക്കുറിച്ച് ഡോക്ടർമാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു ; മരുന്നുകൾ പ്രതികരിച്ചു തുടങ്ങിയപ്പോഴാണ് കുട്ടി മയങ്ങി പോയതെന്നും ശരീരം പ്രതികരിച്ചുതുടങ്ങിയപ്പോളാണ് പെട്ടന്ന് ഞെട്ടി ഉണർന്നതെന്നുമാണ് .. കാരണം എന്ത് തന്നെയായാലും കിന്നഡി ഡെവിൻ എന്ന കുഞ്ഞ് സുഖം പ്രാപിക്കാൻ തുടങ്ങി .. ശരീരം പൂർണമായും മരുന്നുകളോട് പ്രതികരിക്കാനും തുടങ്ങി .. മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷം ഇവർ ആശുപത്രി വിടുകയും ചെയ്തു .. എന്തായാലും കിന്നഡി ഡെവിൻ ന്റെ അത്ഭുത കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്
All rights reserved News Lovers.

Share this on...