ഐശ്ചര്യയുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം. വരനൊപ്പം ആടിപ്പാടി സേവ് ദ ഡേറ്റ് വീഡിയോ.

in News 23 views

ഏഷ്യാനെറ്റിലെ പ്രധാന പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന അനാഥ പെൺകുട്ടിയുടെ കഥ പറയുന്ന പാടാത്ത പൈങ്കിളി പ്രേക്ഷകർക്ക് പെട്ടെന്ന് തന്നെ പ്രിയങ്കരനായി മാറുകയായിരുന്നു. അപ്രതിക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരങ്ങളുടെ മാറ്റവും പുതുമുഖങ്ങളുടെ കടന്നുവരവും. ദേവയുടെ സഹോദരിയായ അവന്തിക അവതരിപ്പിച്ചത് അനുവാണ്. കൺമണിയെ പിന്തുണച്ച് ദേവയ്ക്കൊപ്പം നിന്ന അവന്തികയെ പ്രേക്ഷകർക്കും വലിയ ഇഷ്ടമായിരുന്നു. അനുവിന് പകരം അവന്തികയായി പിന്നെ പ്രേക്ഷക മുന്നിലേക്ക് വന്ന നടിയായിരുന്നു ഐശ്വര്യ ദേവി. ഐശ്വര്യ ദേവി ദിവസങ്ങൾക്കകം തന്നെ പ്രേക്ഷകപ്രീതി നേടുകയും ചെയ്തിരുന്നു.

ഇപ്പോൾ നടിയുടെ സേവ് ദസ്റ്റേ വീഡിയോയും ഫോട്ടോകളും ആണ് വൈറലാകുന്നത്. നറുമുകൈ എന്നു തുടങ്ങുന്ന തമിഴ് പാട്ടിൻ്റെ പശ്ചാത്തലത്തിൽ വധൂവരന്മാർ പാടി അഭിനയിക്കുന്നത് ആയിട്ടാണ് സേവ് ദ ഡേറ്റ് വീഡിയോ. തമിഴ് വധുവായിട്ടാണ് ഐശ്വര്യ ഒരുങ്ങിയിരിക്കുന്നത് പാട്ടിന് ചുവടുവയ്ക്കുന്നതും. തിരുവനന്തപുരത്തെ പ്രൈം ടൈംസ് വെഡിങ് ആണ് ഐശ്വര്യയുടെ സേവ് വീഡിയോയും ഫോട്ടോയും ചെയ്തിരിക്കുന്നത്. ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാർത്ഥ ആണ് വരൻ. വിവാഹവാർത്ത പുറത്തുവന്നപ്പോൾ അത് പ്രണയ വിവാഹമാണോ എന്ന ചോദ്യം ഉയർന്നു വന്നെങ്കിലും, അല്ല പൂർണമായും വീട്ടുകാർ ആലോചിച്ച് നടത്തുന്ന വിവാഹമാണ് ഇതെന്ന് ഐശ്വര്യ വ്യക്തമാക്കുകയും ചെയ്തിരുന്നു ഏപ്രിൽ 17നാണ് വിവാഹം. സേവ് ദ ഡേറ്റ് വീഡിയോ പുറത്തുവന്നതോടെ വധൂവരന്മാർക്ക് ആശംസകളുമായി ആരാധകരും എത്തി.

All rights reserved News Lovers.

Share this on...