എല്ലാരും പറഞ്ഞിട്ടും കേട്ടില്ല.. ബ്ലെസ്ലിയെ നൈസ് ആയി തേച്ച് ഡെയ്സി… ച,തി,യിലൂടെ തുടക്കം

in News 27 views

ബിഗ്ബോസിൻ്റെ മൂന്നാം ദിവസമാണ് ഇന്നലെ നടന്നത്. മൂന്നാം ദിവസം നടന്ന വലിയൊരു തേപ്പ്കഥയെ കുറിച്ചാണ് ഞാൻ ഇന്ന് പറയാൻ പോകുന്നത്. തേപ്പ് കിട്ടിയത് ബ്ലെസ്ലിക്കും, തേപ്പ് കൊടുത്തത് ഡെയ്സിയുമാണ്. ബിഗ്ബോസ് കൊടുത്ത ടാസ്കിൽ ഹൈഡ് ചെയ്ത പാവക്കുട്ടികളുണ്ടായിരുന്നു. ആ പാവക്കുട്ടികളെ ഈ മത്സരാർത്ഥികൾ കണ്ടെത്തുക എന്നതായിരുന്നു ടാസ്ക്.അതിൽ ബ്ലെസ്ലി, ലക്ഷമിപ്രിയ, ഡോക്ടർ തുടങ്ങിയവർ കണ്ടുപിടിക്കുകയും ചെയ്തു. അവർ വിൻ ചെയ്യുകയും ചെയ്തു. റേഷൻ ഉൾപ്പെടെ നാലുപേർ വിൻ ചെയ്ത സമയത്ത് ബിഗ്ബോസ് റൂൾ വച്ചായിരുന്നു.

വീടിനകത്തു നിൽക്കാൻ യോഗ്യതയുള്ളവരും, ലക്ഷ്വറി അനുഭവിക്കാൻ യോഗ്യതയുള്ളവരുമാണ് നിങ്ങൾ നാലുപേരും. ബാക്കിയുള്ളവർ എല്ലാവരും വീടിന് പുറത്തിറങ്ങി നിൽക്കണമെന്നതായിരുന്നു റൂൾ. ടാസ്ക് വിജയിച്ചവർ അകത്തും ബാക്കിയുള്ളവർ പുറത്തുനിൽക്കുന്ന സമയത്ത് ഡെയ്സിക്ക് വല്ലാതെ വിശക്കുന്നു എന്ന് ബ്ലെസ്ലിയോട് പറയുകയും ബ്ലെസ്ലി മറ്റ് ടീമംഗങ്ങളോട് സംസാരിച്ചതിനുശേഷം തൻ്റെ പാവ ഡെയ്സിക്ക് കൈമാറി ഡെയ്സിയെ ആഹാരം കഴിക്കാൻ സിളിക്കുക എന്നതായിരുന്നു ബ്ലെസ്ലിയുടെ ഉദ്ദേശം.ആ ബ്ലെസ്ലി വിളിക്കാൻ പോകുന്ന സമയത്ത് തന്നെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേരും പറഞ്ഞു എടാ ഇത് ചെയ്യരുത് നിന്നെ ചതിക്കും, ഗെയിം ഗെയിമായി തന്നെ പോകട്ടെ എന്ന്.

എന്നാൽ ബ്ലെസ്ലി അത് കേട്ടില്ല. ശരിക്കും പറഞ്ഞാൽ ബ്ലെസ്ലിക്ക് എട്ടിൻ്റെ പണി തന്നെയാണ് ഡെയ്സി കൊടുത്തത്. ഡെയ്സി ആ പാവയെ വാങ്ങി അകത്ത് കയറുകയും, ഡെയ്സിയെ നൈസായിട്ട് തേക്കുന്നതുമാണ് കണ്ടത്. ഡെയ്സി അകത്തു കയറി കഴിഞ്ഞ ഉടനെ ഡെയ്സിയുടെ വിധം മാറി. ഡെയ്സി അവിടെയുള്ളവരോട് പറഞ്ഞു. ഇനിയിപ്പോൾ ഈ പാവ എൻ്റേതാണ്. ഞാൻ ആയിരിക്കും ഇനി ഇതിനകത്ത് നിൽക്കാൻ പോവുന്നത്. ശരിക്കും പറഞ്ഞാൽ അവിടെ ബ്ലെസ്ലിയെ തേച്ച് ഒട്ടിക്കുന്നൊരു രീതി തന്നെയായിരുന്നു ഡെയ്സി കൈകാര്യം ചെയ്തിരുന്നത്. അപ്പോൾ ലക്ഷ്മിപ്രിയ മറ്റുള്ളവരും പറഞ്ഞു, ഇത് ചതിയാണ് ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞു.

ശരിക്കും പറഞ്ഞാൽ ഗെയിമാണ്, ഗെയിമിൻ്റെ സ്ട്രാറ്റജി അങ്ങനെയാണ്. ഡെയ്സി ചെയ്തത് ചിലർക്ക് ശരിയായി തോന്നാം, പക്ഷേ ബ്ലസ്ലിയുടെ ഭാഗത്ത് നോക്കുമ്പോൾ ബ്ലെസ്ലി ചെയ്തതാണ് ഏറ്റവും ശരി.വിശന്നുവലഞ്ഞിരിക്കുന്ന ഒരാളെ ആഹാരം കഴിക്കാൻ വേണ്ടി അകത്തു കയറ്റിയതാണ് ബ്ലെസ്ലി ചെയ്തത്. ഡെയ്സി ചെയ്തത് ചെറ്റത്തരം ആണെന്ന് വേണമെങ്കിൽ നമുക്ക് പറയാം.

Share this on...