ഒളിച്ചു കളിക്കിടെ വാ തുറന്നു ചിരിച്ച് മാമാട്ടി.. മാമാട്ടിയുടെ ഏറ്റവും പുതിയ ചിത്രം കണ്ടോ..!

in News 27 views

ദിലീപ് – കാവ്യാമാധവൻ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ അനൂപ് ഉപാസന പകർത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു നെറ്റിനുള്ളിൽ പുഞ്ചിരിതൂകി ഇരിക്കുന്ന മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇരുവരുടെയും ഫാൻസ് ചിത്രം ഷെയർ ചെയ്യുകയും, കമൻറ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ആദ്യാക്ഷരം കുറിച്ച മഹാലക്ഷ്മിയുടെ ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. ദിലീപിൻ്റെ മടിയിലിരുന്ന് അക്ഷരം കുറിച്ച മഹാലക്ഷ്മിക്കൊപ്പം കാവ്യയും മീനാക്ഷിയും ഉണ്ടായിരുന്നു.

ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്. അന്നും അനൂപ് ഉപാസന പകർത്തിയ ചിത്രമാണ് വൈറലായത്. മഹാലക്ഷ്മിയുടെ ചുരുക്കിയചിത്രങ്ങൾ മാത്രമേ ആരാധകർ ഇതുവരെയും കണ്ടിരുന്നുള്ളൂ. അക്ഷരം കുറിച്ച ശേഷം അച്ഛനൊപ്പം ക്ഷേത്ര ദർശനം നടത്തുന്ന മഹാലക്ഷ്മി. 2021 – ൽ ഓണക്കാലത്ത് ദിലീപ് കുടുംബത്തിൻ്റെ ചിത്രം പങ്കുവച്ചിരുന്നു. അന്ന് ചേച്ചി മീനാക്ഷിക്കൊപ്പം പൂക്കളമിടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കുടുംബസമേതമുള്ള ദിലീപിൻ്റെ ചിത്രങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുൻപ് മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്.

2018 ഒക്ടോബർ 19നാണ് മഹാലക്ഷ്മിയുടെ ജനനം. 2018 നവംബർ 17 നായിരുന്നു പേരിടൽ ചടങ്ങ്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് കുടുംബം മഹാലക്ഷ്മി എന്ന പേര് നൽകിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം. ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യാമാധവൻ. 2016 നവംബർ 25 നായിരുന്നു ദിലീപും കാവ്യയുമായുള്ള വിവാഹം. കൊച്ചിയിലെ ഹോട്ടലിൽ നടന്ന വിവാഹത്തിൽ സിനിമാ മേഖലയിൽ നിന്ന് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തിരുന്നു. പല തവണ ദിലീപ്-കാവ്യ വിവാഹത്തെക്കുറിച്ച് ഊഹാപോഹങ്ങൾ നടന്നിരുന്നെങ്കിലും യഥാർത്ഥ വിവാഹവാർത്ത അന്ന് രാവിലെ മാത്രമാണ് അറിഞ്ഞിരുന്നത്.

Share this on...