അതീവരഹസ്യമായി നടി നിക്കിഗൽറാണി യുടെ വിവാഹനിശ്ചയച്ചടങ്ങ്.

in News 36 views

1983,ഓം ശാന്തി ഓശാന,വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കു പരിചിതമായ താരമാണ് നിക്കിഗൽറാണി.നിക്കിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെന്നിന്ത്യൻ നടനായ ആദി പിനിസെട്ടിയെയാണ് നിക്കി വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.നിക്കി തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഇക്കാര്യം അറിയിച്ചത്. ഈ മാസം 24ന് ആയിരുന്നു വിവാഹനിശ്ചയം എന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും നിക്കി അറിയിച്ചിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹനിശ്ചയം നടത്തിയത്.

ജീവിതത്തിൽ മുറുകെ പിടിക്കാനുള്ള ഏറ്റവും നല്ല കാര്യം പരസ്പരം മുറുകെ പിടിക്കുന്നതാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി. ഇത് ഇപ്പോൾ ഔദ്യോഗികമാണെന്നാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത് . 24.3. 2022. ഈ ദിവസം ഞങ്ങൾക്ക് ശരിക്കും സവിശേഷം ആയിരുന്നു ഞങ്ങളുടെ രണ്ടു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നുവെന്നും ഇരുവരും കുറിപ്പിൽ പറയുന്നു. 2014-ൽ പുറത്തിറങ്ങിയ 1983 ആണ് നിക്കിയുടെ ആദ്യ ചിത്രം. മലയാളത്തിനു പുറമേ തമിഴ് ,കന്നട,തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.

തെലുങ്ക് സിനിമാ സംവിധായകൻ രവിരാജ് പു നെസെട്ടിയുടെ മകൻ ആദി 2006 പുറത്തിറങ്ങിയ ‘ഒക്കവി ചിത്തിരം, എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.ഈണം എന്ന തമിഴ് സിനിമയിലൂടെ താരം കൂടുതൽ ശ്രദ്ധ നേടി.2015-ൽ പുറത്തിറങ്ങിയ ‘ഗായവരയിനം കാക്ക, എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. തുടർന്ന് 2017 -ൽ മറഗത് നാണയംഎന്ന ചിത്രത്തിലും ഇരുവരെയും ഒന്നിച്ച് കണ്ടു. ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. പിന്നാലെയാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്തുവന്നത്.

വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ ഇരുവരുടെയും സിനിമയിലെ സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധിപേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ഇന്ന് തമിഴിലും, തെലുങ്കിലും തിരക്കുള്ള നായികനടിമാരിൽ ഒരാളായി നിക്കി ഗിൽ റാണി മാറിക്കഴിഞ്ഞു. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് രാഹു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ കാലുറപ്പിച്ച നടിയാണ് നിക്കി ഗിൽ റാണി. മലയാളത്തിൽ നമാക്ക എന്ന സിനിമയിലൂടെയാണ് നിക്കി അവസാനമായി അഭിനയിച്ചത്.

Share this on...