റിമി ടോമിയുടെ മമ്മി ഒരു സർവ്വകലാവല്ലഭ. മക്കളും മരുമക്കളും ചേർന്ന് റാണിയെ സ്റ്റാറാക്കി.

in News 46 views

ഗായിക, നടി, അവതാരക തുടങ്ങി വിശേഷണങ്ങൾ ഒരുപാടുണ്ട് സർവകലാവല്ലയായി തിളങ്ങുന്ന റിമിടോമി. താരത്തിൻ്റെ സോഷ്യൽ മീഡിയ എപ്പോഴും ഏറ്റെടുക്കാറുണ്ട്.താര ജാട ഇല്ലാതെ ആരോടും പെട്ടെന്ന് സംസാരിക്കുന്ന പ്രകൃതമാണ് താരത്തിന് ഉള്ളത്. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരകയായ താരം നിരവധി വീഡിയോ സിനിമ താരങ്ങളെ പരിപാടിയിൽ കൊണ്ടുവന്നത് വെള്ളം കുടിപ്പിക്കാറുമുണ്ട്. ഇപ്പോൾ സൂപ്പർ ഫോറിൻ്റെ കിടിലൻ ജഡ്ജസ്മാരിൽ ഒരാളാണ് റിമി ടോമി. യൂട്യൂബിലും വളരെ സജീവമാണ് റിമി ഇപ്പോൾ.എന്നാൽ റിമിയുടെ അമ്മ റാണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. റിമിയുടെ മമ്മി ഡാൻസ് പഠിക്കുന്ന വിശേഷങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

നിരവധി വീഡിയോകൾ നൃത്തം ചെയ്യുന്ന നിരവധി വീഡിയോകൾ റിമി ടോമിയും, സഹോദരിമാരും, മുക്തയുമെല്ലാംസോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ മമ്മിയുടെ കലാജീവിതത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. ഇത്തവണ റാണി ആറ്റുകാലമ്പലത്തിൽ ഡാൻസ് കളിച്ചിരുന്നു. ഒഡീസി ഡാൻസാണ് കളിച്ചതെന്ന് മമ്മി വ്യക്തമാക്കുന്നു. ഇനി ഗുരുവായൂരും ഡാൻസ് ഉണ്ട്.ഇതിനെപ്പോൾ ഒറീസയിലൊക്കെ പോയെന്നായിരുന്നു റിമിയുടെ സംശയം. ഒറീസയിൽ പോകാതെ ഒറീസയിൽ നിന്ന് പഠിച്ച ടീച്ചറുടെ അടുത്ത് നിന്ന് പഠിച്ചാലും മതിയല്ലോ മമ്മി കിടിലൻ മറുപടി നൽകുന്നുണ്ട്.

കോഴിക്കോടുള്ള യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ പത്മജിക്കൊപ്പമാണ് താൻ ഡാൻസ് കളിച്ചതെന്നും റിമിയോട് മമ്മി പറയുന്നു.ആറാം ക്ലാസിൽ പഠിക്കുമ്പോൾ റാണിയുടെ നൃത്ത അരങ്ങേറ്റം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് കലാജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാൻ പോലും സമയം കിട്ടിയില്ല. വിവാഹവും മക്കളുമെല്ലാം ആയി പിന്നെ മക്കളെ നോക്കാനുള്ള ഡാൻസ് കളികളായിരുന്നുവെന്നും മമ്മി പറയുന്നു. ഇപ്പോൾ മക്കളെല്ലാം വലുതായി ഒന്ന് ഒതുങ്ങിയപ്പോഴാണ് പഴയ ഡാൻസ് മമ്മി പൊടി തട്ടിയെടുത്തത്. അപ്പോൾ പണ്ടേ ഒരു കലാ തിലകമായിരുന്നു അല്ലേ എന്നായിരുന്നു റിമിയുടെ കമൻ്റ്.

ഇപ്പോൾ തുടങ്ങിയതാണ് എന്ന് ആരും പറയരുത്. പണ്ടേ പഠിച്ചു തുടങ്ങിയിരുന്നു. നമ്മുടെ സന്തോഷമാണ് എല്ലാമെന്നും റിമിയുടെ മമ്മി പറയുന്നു.നൃത്തത്തിനൊപ്പം റിമിയെപ്പോലെ തന്നെ പാട്ടുപാടുകയും ചെയ്യും റാണി. മാത്രമല്ല നല്ല പാചകക്കാരിയുമാണ്. കെ പി എസ് സി ലളിത ചേച്ചി വീട്ടിൽ ഒരംഗത്തെ പോലെ ആയിരുന്നു എന്ന് നല്ല സ്നേഹമുള്ള വ്യക്തിയായിരുന്നുവെന്നും, നികത്താനാവാത്ത നഷ്ടമാണ് റിമിയും മമ്മിയും ഒരുപോലെ പറയുന്നു. കണ്ടാലുടനെ വന്ന് കെട്ടിപ്പിടിച്ച് വിശേഷം ചോദിക്കുമായിരുന്നു എന്ന് റിമി പറയുന്നു.
All rights reserved News Lovers.

Share this on...