ഷഹീന്റെ വിവാഹത്തിൽ തിളങ്ങി മമ്മൂക്ക മോഹൻലാൽ ദിലീപ് എന്നിവർ – വീഡിയോ വൈറൽ

in News 49 views

നായകനും വില്ലനും കോമഡിയും ഒക്കെയായി മലയാളസിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് സിദ്ദിഖ്. ഇപ്പോഴും അഭിനയജീവിതത്തിൽ സജീവമായി തുടരുന്ന നടൻ ഓരോ ദിവസം കഴിയുംതോറും പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.മുൻപ് കണ്ടിരുന്നതിനേക്കാളും വേറിട്ട വേഷങ്ങളാണ് താരത്തിന് ഇപ്പോൾ ലഭിക്കാനുള്ളത്. അതേ സമയം സിദ്ദിഖിൻ്റെ വീട്ടിൽ പുതിയ വിശേഷങ്ങളാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.നടൻ സിദ്ദിഖിൻ്റെ മകൻ ഷഹീൻ സിദ്ദിഖ് വിവാഹിതനായിരിക്കുകയാണ്. ഡോക്ടറായ അമൃത ദാസാണ് വധു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് താരങ്ങളുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. ശേഷം രണ്ടാഴ്ചകൾക്ക് ഇപ്പുറമാണ് വിവാഹം. വിവാഹ നിശ്ചയത്തെക്കുറിച്ച് പറഞ്ഞു ഷഹീൻ ചിത്രങ്ങളുമായി എത്തിയിരുന്നു.ബിജു മേനോൻ, മംമ്ത മോഹൻദാസ്, സംവിധായകൻ സത്യൻ അന്തിക്കാട് ,ബി ഉണ്ണികൃഷ്ണൻ തുടങ്ങി വലിയ താരനിരയാണ് വിവാഹത്തിന് എത്തിയത്. വെള്ളനിറമുള്ള ഷർട്ടിലും മുണ്ടിലും വളരെ സിമ്പിൾ ആയിട്ട് മെഗാസ്റ്റാർ എത്തിയത്. അതേ സമയം പുതിയ ഗെറ്റപ്പിൽ സ്റ്റെലിഷായിട്ടാണ് മോഹൻലാലിൻ്റെ വരവ്.

ഇരുവരും ഒരുമിച്ച് വേദിയിൽ എത്തുകയും വധൂവരന്മാർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്ത് വേദിയിലെ ചടങ്ങുകളിലെല്ലാം സന്നിഹിതരായിരുന്നു. വേദിയിലെത്തുന്നതിന് മുമ്പ് സഹപ്രവർത്തകരോടെല്ലാം കുശലാന്വേഷണങ്ങളൊക്കെ മമ്മൂട്ടിയും മോഹൻലാലും നടത്തിയിരുന്നു. കാവ്യമാധവനോടൊപ്പം എത്തിയ ദിലീപും ചടങ്ങിൽ ശ്രദ്ധേയനായി. ഫുൾ കൈ ഷർട്ടിൽ വേറിട്ട ഗെറ്റപ്പിലായിരുന്നു ദിലീപിൻ്റെ എൻട്രി. ഭാര്യയുടെയും സുഹൃത്തുക്കളുമൊക്കെ സാന്നിധ്യത്തിൽ തമാശകളൊക്കെ പറയുന്ന നടൻ്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഫാൻ പേജുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. സിദ്ദിഖിൻ്റെ പാതയിലൂടെ ഷെഹിൻ അഭിനയ ജീവിതത്തിലേക്ക് ചുവടു വച്ചിരുന്നു

പത്തേമാരി’ എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ്റെ വേഷത്തിലാണ് താരപുത്രൻ അഭിനയിച്ചത്. അതിനുശേഷം കസവ, ടെയ്ക്ക് ഓഫ്, ഒരു കുട്ടനാടൻ ബ്ലോഗ് വിജയ് സൂപ്പറും പൗർണമിയും,.മിസ്റ്റർ ആൻറ് മിസിസ്സ് റൗഡി എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ എന്ന ചിത്രമാണ് ഷഹീൻ്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Share this on...