ചക്കപ്പഴം സീരിയൽ താരം റാഫി വിവാഹിതനായി. ആഘോഷമാക്കി ചക്കപ്പഴം സീരിയൽ താരങ്ങൾ.

in News 94 views

ഏറ്റവും ജനപ്രിയമായ ഹാസ്യ പരമ്പരയാണ് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം.’ ഉപ്പും മുളകും’ പരമ്പര അവസാനിച്ച ശേഷമാണ് ചക്കപ്പഴം ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തുതുടങ്ങിയത്. പുതുമുഖങ്ങൾ ആയിരുന്നു ചക്കപ്പഴത്തിൽ കേന്ദ്ര കഥാപാത്രങ്ങളായവരിൽ ഏറെയും. വളരെ ചുരുങ്ങിയ കാലം കൊണ്ട് പരമ്പരല്ല പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അശ്വതി ശ്രീകാന്ത്, അമൽരാജ് ദേവ്, ശ്രുതി രജനികാന്ത്, സബീറ്റ ജോർജ്, അർജുൻ, റാഫി തുടങ്ങിയവർ ചേർന്നായിരുന്നു. ചക്കപ്പഴത്തിൽ ആശ എന്ന മരുമകളായി അഭിനയിക്കുന്ന അശ്വതി ശ്രീകാന്തിനും, സുമേഷ് ആയി അഭിനയിക്കുന്ന റാഫിക്കും സീരിയലിലെ പ്രകടനത്തിലൂടെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. വെബ് സീരിസുകളിലൂടെയും, ടിക് ടോക്ക് വീഡിയോസുകളിലൂടെയുമാണ് റാഫി പ്രേക്ഷക ശ്രദ്ധ നേടിയത്.

ശേഷമാണ് ചക്കപ്പഴം സീരിയലിൽ അവസരം ലഭിച്ചത്. ഇന്ന് റാഫിയുടെ വിവാഹമായിരുന്നു. ടിക്ടോക്കിലൂടെ നിരവധി ആരാധകരെ താരം മഹീനയാണ് റാഫിയുടെ വധു. ഒന്നര വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് താരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നതും. കഴിഞ്ഞ ജൂലൈ നാലിനായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ താരങ്ങൾ തന്നെ സെയ് വ് ദ ഡെയ്റ്റ് ചിത്രങ്ങളെല്ലാം പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സേവ് ദ ഡേറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. കൊല്ലം കടിക്കൽ പള്ളിമുക്കാൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു വിവാഹചടങ്ങുകൾ നടന്നത് ചക്കപ്പഴം സീരിയലിലെ താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

അശ്വതി ശ്രീകാന്ത് മക്കളായ കമലയ്ക്കും,പത്മയ്ക്കുമൊപ്പമാണ് വിവാഹത്തിന് എത്തിയത്. കൂടാതെ സബീറ്റ, അമൽ രാജ്ദേവ്, അർജുൻ സോമശേഖർ തുടങ്ങിയവും വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. കരിനീല നിറത്തിലുള്ള കോട്ടും സൂട്ടു മണിഞ്ഞ് സുന്ദരനായിട്ടാണ് റാഫി വിവാഹവേദിയിലേക്ക് എത്തിയത്.കടും പച്ച നിറത്തിലുള്ള ലെഹങ്കയായിരുന്നു വധു മഹീനയുടെ വേഷം.താരത്തിന് റ വിവാഹചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മഹീനയുടെ വീട്ടിൽ വച്ച് മെഹന്തി ചടങ്ങുകൾ നടന്നിരുന്നു. അതിൻ്റെ ചിത്രങ്ങൾ മഹീനതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചുവന്ന ലെഹങ്ക അണിഞ്ഞാണ് മെഹന്തി വേദിയിൽ താരം തിളങ്ങിയത്.

ടിക് ടോക്ക് വീഡിയോകളിലൂടെയാണ് റാഫിയും മഹീനയും പ്രണയത്തിലായത്. ചക്കപ്പഴത്തിലെ റാഫിയെ അവതരിപ്പിക്കുന്ന സുമേഷ് എന്ന കഥാപാത്രത്തിന് നിരവധി ആരാധകരാണുള്ളത്.ചക്കപ്പഴം കുടുംബത്തിൽ എല്ലാ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന തുരുമ്പു സുമിയായി റാഫി സ്വാഭാവിക അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. റാഫിക്കും, മഹീനയ്ക്കും ആശംസകൾ നേർന്നു ചക്കപ്പഴം കുടുംബത്തിലെ മറ്റു താരങ്ങളായ അർജുനും, അശ്വതിയും പറഞ്ഞത് ഇങ്ങനെയാണ്. ഇത് ഞങ്ങളുടെ ചെറുക്കൻ്റെ കല്യാണം ആണ്. നമ്മുടെ വീട്ടിൽ നടക്കുന്ന ചടങ്ങ് പോലെയാണ്.

അതിനാൽ ഞങ്ങളെ ആരും ക്ഷണിക്കേണ്ട കാര്യമില്ല. ഞങ്ങൾ നേരത്തെ വിവാഹിതരായതിനാൽ ഞങ്ങൾക്ക് അനുഭവമുള്ള കാര്യങ്ങളും, ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളും ഞങ്ങൾ റാഫിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. അവന് എല്ലാവിധ ആശംസകളും നേരുന്നു. അശ്വതിയും അർജുനും പറഞ്ഞു. ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിച്ചിരുന്നത്. 100-ൽ അധികം എപ്പിസോഡുകളിൽ അർജുൻ ചക്കപ്പഴത്തിൻ്റെ ഭാഗമായിരുന്നു. പിന്നീട് ചില സ്വകാര്യ തിരക്കുകൾ വന്നതോടെ അർജ്ജുൻ സീരിയലിൽ നിന്നും പിൻമാറുകയും ചെയ്തു. ഇപ്പോൾ വിഷ്ണുവാണ് ശിവനായി അഭിനയിക്കുന്നത്.
All rights reserved News Lovers.

Share this on...