മണിച്ചിത്രത്താഴ് സിനിമയിലെ അല്ലിയെ ഇപ്പോൾ കണ്ടോ – ജീവിതം ഇങ്ങനെ

in News 88 views

‘അതെന്താ അല്ലിക്ക് ആഭരണം എടുക്കാൻ ഞാൻ കൂടി പോയാൽ ‘ ഈ ഒറ്റവരി കേട്ടാൽ മതി മനസ്സിലൊരു സിനിമ തെളിയും. പിന്നെ ‘അയോഗ്യനായെ’ എന്ന് വിളിച്ച് കട്ടിൽ ഉയർത്തി കണ്ണുകളിൽ കനലുകളുമായി നാഗവല്ലി നമ്മുടെ മുന്നിലേക്ക് വരും. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും മണിച്ചിത്രത്താഴ് എന്ന സിനിമയിൽ മണിച്ചിത്രത്താഴിട്ട് പൂട്ടിയ ഓർമ്മകളും മലയാളികളുടെ മനസ്സിൽ ഫൗസ്ഫുൾ ആണ്. ഡോക്ടർ സണ്ണിയും, നകുലനും ഗംഗയും, കിണ്ടിയും, ദാസപ്പൻകുട്ടിയുമെല്ലാം ഇന്നും സിനിമയായും കുഞ്ഞു വീഡിയോകളുമായും ട്രോളുകൾ ആയും നിറഞ്ഞ് ഓടുന്നുണ്ട്. സിനിമയിൽ രാമനാഥൻ വിവാഹം കഴിക്കാനിരുന്ന അല്ലി ഇപ്പോൾ സിംഗപ്പൂരിലാണ്. മണിചിത്രത്താഴ് ചാനലിൽ വന്നാൽ കൂട്ടുകാർ ആരെങ്കിലും അല്ലിയെ ഇന്നും വിളിക്കും.വിവരം പറയും. സിംഗപൂരിലാണെങ്കിലും ഏതെങ്കിലും മലയാളി കണ്ടാൽ ആദ്യത്തെ ചോദ്യം അത് തന്നെയാണ്.അല്ലി അല്ലേ, എനിക്ക് തന്നെ അത്ഭുതമാണ് അത്.

30 വർഷം മുന്നേയുള്ള കഥാപാത്രം. ഇന്നും ആളുകൾ ഓർത്തിരിക്കുന്നു. തിരിച്ചറിയുന്നു. അതും നായികയ്ക്കോ നായകനുമോ ഒപ്പം നിൽക്കുന്ന കഥാപാത്ര മോ ഒന്നുമല്ല. എന്നിട്ടും എയർപോർട്ടിൽ വച്ച് ഏതെങ്കിലും പ്രോഗ്രാമുകൾക്ക് പോകുമ്പോഴെല്ലാം മലയാളികൾ ചോദിക്കും. ഇപ്പോൾ എവിടെയാണ്, എന്താണ് അഭിനയിക്കാത്തത്. ഇതൊന്നും എൻ്റെ കഴിവല്ല. ആ സിനിമയുടെയും കഥാപാത്രത്തിൻ്റെയും മേന്മ കൊണ്ട് മാത്രം സംഭവിക്കുന്നതാണ്. അല്ലിയുടെ ഓർമ്മയിൽ അശ്വിനി നമ്പ്യാർ പറയുന്നു. എന്താണ് അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് അശ്വനിയുടെ മറുപടി ഇങ്ങനെ. ആരു പറഞ്ഞു ഞാൻ അഭിനയിക്കുന്നില്ലെന്ന്. അഭിനയം നൃത്തവും അന്നും ഇന്നും എൻ്റെ ഫാഷ നാണ്ട്.മലയാളത്തിൽ അഭിനയിക്കുന്നില്ല എന്നേയുള്ളൂ.

സിംഗപ്പൂർ ചാനലുകളിലെ സീരിയലുകളിലും ചില ഇംഗ്ലീഷ് ഹോട്ട് ഫിലിമുകളിലും അഭിനയിക്കുന്നുണ്ട്. ഇവിടെയുള്ള പല സ്റ്റേജുകളിലും നൃത്തം അവതരിപ്പിക്കുന്നു. ഇടയ്ക്ക് തമിഴ് ചാനലിൽ ഒരു സീരിയലിൽ അഭിനയിച്ചു തുടങ്ങിയതാണ്. പക്ഷേ കൊവിഡ് വന്നതോടെ ചെന്നൈയിലേക്ക് വരാൻ സാധിക്കാത്തതോടെ ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. വിവാഹ ശേഷം ഞാൻ സിംഗപ്പൂരിലേക്ക് പോവുന്നു. ഭർത്താവ് ഇന്ത്യക്കാരൻ എങ്കിലും സിംഗപ്പൂർ പൗരത്വം എടുത്ത് ഇവിടെ ബിസിനസ് ചെയ്യുന്നു. മകൾ പഠിക്കുന്നു. ഭാരതിരാജയുടെ സിനിമയിൽ നായികയായി തുടക്കമായിരുന്നു. മലയാളത്തിലും കിട്ടി ഒരുപിടി നല്ല ചിത്രങ്ങൾ. കൗരവർ, മണിച്ചിത്രത്താഴ്, പവിത്രം, ധ്രുവം തുടങ്ങി തുടക്കത്തിൽ തന്നെ ഒരുപാട് ഹിറ്റ് സിനിമകളിൽ അഭിനയിക്കാനായി. നായികയായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നും അന്നുമുണ്ടായിരുന്നില്ല.

ചെറിയ റോൾ ആണെങ്കിലും ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയാൽ അഭിനയിക്കണം എന്നായിരുന്നു അമ്മയും അച്ഛനും പറഞ്ഞിരുന്നത്. എല്ലാവരും പെയ്യുന്ന പോലെയുള്ള ഒരു ജോലി സിനിമയെ ഞാൻ അന്നും ഇന്നും അങ്ങനെയാണ് കണ്ടിരിക്കുന്നത്. അശ്വിനി എന്നായിരുന്നു യഥാർത്ഥ പേര്. ഭാരതിരാജ അവതരിപ്പിക്കുന്ന എല്ലാ നായികമാരുടെയും പേര് ആർ എന്ന അക്ഷരത്തിൽ തുടങ്ങുന്ന രീതിയിൽ അദ്ദേഹം മാറ്റാർ ഉണ്ടായിരുന്നു. സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോൾ ആറിൽ തുടങ്ങുന്ന ഒരു പേര് കണ്ടെത്താൻ അദ്ദേഹം എന്നോട് പറഞ്ഞു. അന്നുംന്നും നൃത്തമായിരുന്നു എല്ലാം. അതുകൊണ്ട് ശിവൻ്റെ പര്യായം ആയാൽ നന്നെന്നു തോന്നി. അങ്ങനെയാണ് രുദ്ര എന്ന പേര് കണ്ടെത്തിയത്.മലയാളത്തിലും അഭിനയിച്ചുതുടങ്ങിയപ്പോഴും രുദ്ര എന്ന പേര് തുടർന്നു. രണ്ടുവർഷം കഴിഞ്ഞ് ഭാരതിരാജ സർ സംവിധാനം ചെയ്ത കിഴക്ക് ചീമെയിൽ എന്ന സിനിമയിൽ രാധികയുടെ മകളായി അഭിനയിച്ചു.

അപ്പോഴേക്കും ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. രുദ്രയ്ക്ക് പകരം ശരിക്കുള്ള പേരിൽ തന്നെ അഭിനയിക്കണം എന്ന് തോന്നി. അദ്ദേഹത്തോട് പറഞ്ഞപ്പോൾ നിനക്ക് അത്ര മോഹമെങ്കിൽ രുദ്ര മാറ്റി അശ്വനി എന്ന് ആക്കികൊള്ളൂവെന്ന് അനുവാദം തന്നു. അങ്ങനെ ഞാൻ തമിഴ് സിനിമകളിൽ ഞാൻ അശ്വനി എന്നാക്കി.മലയാളത്തിലെ പ്രൊഡക്ഷൻ ഹൗസുകൾ അത് സമ്മതിച്ചില്ല. എന്നാൽ രുദ്ര എന്ന പേര് മലയാളത്തിൽ പരിചിതമായിരുന്നു. ഇന മാറ്റുന്നത് ശരിയല്ലെന്നും പറഞ്ഞു.

അങ്ങനെ ഒരേ സമയം രണ്ടു പേരിൽ ഞാൻ സിനിമകളിൽ അഭിനയിച്ചു. അഭിനയം ഞാൻ നിർത്തിയതില്ല. അതുകൊണ്ട് എനിക്ക് കുറ്റബോധമില്ല. ജീവിതത്തിൽ നമ്മൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഓരോ ജംഗ്ഷനിൽ എത്തുമ്പോഴും സംശയിച്ച് നിൽക്കാനാകില്ല. തിരഞ്ഞെടുക്കുന്ന വഴി കൃത്യമായിരിക്കണം എന്ന് മാത്രം. എൻ്റെ വഴി ശരിതന്നെ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മലയാളത്തിൽ നല്ല വേഷങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും. ഓർമ്മയിൽ തങ്ങിനിൽക്കുന്ന വേഷമാണെങ്കിൽ ഉറപ്പായും തിരിച്ചുവരും എന്ന് അശ്വനി പറഞ്ഞു.

Share this on...