കുഴൽ കിണറിൽ വീണ 5 വയസ്സുകാരനെ രക്ഷിക്കാൻ തുടർച്ചയായ 60 മണിക്കൂറോളം കൈകൊണ്ട് കുഴി കുഴിച്ച് ഈ മനുഷ്യൻ.!!

in News 172 views

മൊറോക്കോയിൽ കുഴൽ കിണറിൽ വീണ അഞ്ചുവയസ്സുകാരൻ ഒരു നാടിനെ മുഴുവൻ ക,ണ്ണീ,രിലാഴ്ത്തി കൊണ്ട് വി,ട,വാങ്ങിയത് കഴിഞ്ഞ മാസമാണ്. അഞ്ച് ദിവസത്തെ ശ്രമങ്ങൾക്കൊടുവിൽ ആണ് കിണറിനകത്ത് നിന്ന് കുഞ്ഞിനെ പുറത്തെടുക്കാനായത്. പക്ഷേ അപ്പോഴേക്കും ആ കുരുന്ന് തൻ്റെ ജീവൻ വെടിഞ്ഞിരുന്നു. എന്നാൽ ഇതിനിടെ കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ കിണഞ്ഞ് പരിശ്രമിച്ച ഒരു തൊഴിലാളി ഇപ്പോൾ ലോകത്തിന് ശ്രദ്ധയാകർഷിക്കുകയാണ്. ബാലനെ രക്ഷിക്കാനുള്ള ശ്രമത്തിൽ മൂന്നുദിവസം വെറും കൈ കൊണ്ടാണ് അദ്ദേഹം മണ്ണ് കുഴിച്ചത്. അദ്ദേഹത്തിൻ്റെ ഈ പ്രയത്നത്തെ ആളുകൾ സ്നേഹത്തോടെ അഭിനന്ദിക്കുന്നു.

ചൊവ്വാഴ്ച വൈകുന്നേരമാണ് വടക്കൻ മൊറോക്കോയിലെ തൻ്റെ വീടിനു പുറത്തുള്ള 105 അടിയോളം താഴ്ചയുള്ള കിണറ്റിൽ റയാൻ ഔറാം എന്ന കുട്ടി വീണത്.കിണറ്റിൻ്റെ മുകൾ ഭാഗത്തെവ്യാസം 45 സെൻറീമീറ്റർ ആണ്. കിണറിൽ കുടുങ്ങിയ അവനെ പുറത്തെടുക്കാൻ നടത്തിയ രക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടിയിരുന്നു. ഭക്ഷണവും വെള്ളവും ഓക്സിജൻ ട്യൂബ് വഴി കൊടുത്ത് കുട്ടിയുടെ ജീവൻ നിലനിർത്താൻ ശ്രമിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി കിണറിനോട് ചേർന്നുള്ള കുന്നിലേക്ക് ഒരു വലിയ കിടങ്ങുകുഴിച്ചു. പിന്നീട് അവർ കിണറിന് സമാന്തരമായി കുഴിക്കുകയും മണ്ണിടിച്ചിൽ നിന്ന് സംരക്ഷിക്കാൻ കുട്ടിയെ പുറത്തെടുക്കാനും പി വി സി ട്യൂബുകൾ സ്ഥാപിക്കുകയും ചെയ്തു. ലോകത്തെ പിടിച്ചുകുലുക്കിയ ആ തിരച്ചിലിൻ്റെ അ,ന്ത്യം എന്നാൽ ദാ,രു,ണ,മായിരുന്നു. ശനിയാഴ്ച മാത്രമാണ് അവനെ പുറത്തെടുക്കാൻ കഴിഞ്ഞത്.

എന്നാൽ അപ്പോഴേക്കും വളരെ വൈകിയിരുന്നു. നാല് ദിവസത്തോളം നൂറടി താഴ്ചയുള്ള മണ്ണിനടിയിൽ കിടന്ന അവനെ ആർക്കും രക്ഷിക്കാനായില്ല. എല്ലാവരുടെയും ശ്രമങ്ങൾ വിഫലമായി. അവൻ്റെ മ,ര,ണ,ത്തിൽ നാടു മുഴുവൻ ആ,ദ,രാ,ഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. കൂടാതെ മൊറോക്കോൽ രാജാവ് മുഹമ്മദ് ആറാമൻ റയാൻ്റെ മ,ര,ണ,ത്തിൽ അനുശോചിക്കുകയുണ്ടായിരുന്നു. തങ്ങളുടെ അനുശോചനം പങ്കു വെക്കുമ്പോൾ രക്ഷാ പ്രവർത്തനത്തോടുള്ള പ്രതിബദ്ധത കാട്ടിയ ബാസഹീർ എന്ന തൊഴിലാളിയെ പലരും അഭിനന്ദിച്ചു. റഹാനെ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ തൻ്റെ നഗ്നമായ കൈകൾ ഉപയോഗിച്ച് മൂന്നു ദിവസമാണ് അദ്ദേഹം ഭ്രാന്തമായവിടെ കുഴിച്ചുകൊണ്ടിരുന്നത്. റയാനെ പുറത്തെടുക്കാൻ ഓരോ ദിവസവും അദ്ദേഹം 200 മണിക്കൂറിലധികം വിശ്രമമില്ലാതെ കുഴിച്ചുകൊണ്ടിരുന്നു.

അദ്ദേഹം കുഴിക്കുന്നതിൻ്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൊക്കെ വൈറലായി മാറുകയാണ്. അവിശ്വസനീയം എല്ലാ നായകന്മാരും തൊപ്പി ധരിക്കാറില്ല. ഈമാനോട് വലിയ ബഹുമാനം തോന്നുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തി കൊച്ച് റയാൻ്റെ ജീവൻ രക്ഷിക്കാൻ മൂന്നുദിവസം കൈകൊണ്ട് കുഴിച്ച ബാസുഹി ധീരനായ ബാസു ഹിക്ക് അഭിനന്ദനങ്ങൾ. എന്നിങ്ങനെ പലരും അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് വീഡിയോയ്ക്ക് താഴെ കമൻ്റും ചെയ്തു. മേലാകെ പൊടിയും ചെളിയും പുരണ്ട് ക്ഷീണിതനായി കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന അദ്ദേഹത്തിൻ്റെ ഒരു ചിത്രവും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

Share this on...