കുഞ്ഞിലെ മുതൽ സംഗീതയുടെ കളിക്കൂട്ടുകാരൻ – സംഗീതയുടെ പ്രണയവിവാഹം മുന്നിൽ നിന്നു നടത്തിയ റിജോ

in News 64 views

ഒളരിക്കര ഇപ്പോഴും ഞെട്ടലിലാണ് റിജോയും സംഗീതയും ആ,ത്മ,ഹ,ത്യ ചെയ്തു എന്ന വിവരം ഇപ്പോഴും നാട്ടുകാരിൽ ഏറെപ്പേർക്കും ഉൾക്കൊള്ളാൻ ആയിട്ടില്ല. ഇരുവരും ചെറുപ്പം മുതൽ കളിച്ചു നടന്നിരുന്നവരാണ്. സഹോദരി സഹോദരന്മാരെ പോലെയുള്ള ഇവരുടെ ജീവിതം അടുത്തു കണ്ടവരാണ് നാട്ടുകാരിൽ ഏറെയും. അതുകൊണ്ടുതന്നെ അരുതാത്ത ഒരു ബന്ധം ആരും സംശയിച്ചില്ല. എന്നിട്ടും ആ,ത്മ,ഹ,ത്യ,യെ,ക്കുറിച്ച് കേട്ട് ഏവരും ഞെട്ടിയിരിക്കുകയാണ്. റിജോയും സംഗീതയുടെ ഭർത്താവ് സുനിലും തമ്മിൽ നല്ല സൗഹൃദം ആയിരുന്നു. അനുജനെ പോലെയാണ് കരുതിയത്.പോലീസിനോടും ഭർത്താവിന് റിജോയെ കുറിച്ച് പരിഭവം ഒന്നുമില്ല. അവർ തമ്മിൽ അരുത്താത്ത ബന്ധം ഉണ്ടെന്നും സുനിലിന് ഉറപ്പില്ല. ഇതുതന്നെയാണ് ഒളരികരക്കാരുടെ പൊതുവികാരവും.

അതുകൊണ്ട് ശക്തമായ അന്വേഷണം വേണമെന്നാണ് നിലപാട് അവർക്കുള്ളത്. ഇരുവരും വി,ഷം കഴിച്ചശേഷമാണ് തൂ,ങ്ങി,മ,രി,ച്ച,ത് എന്ന പ്രാഥമിക പരിശോധനകളിൽ വ്യക്തമായിരുന്നു. ഒരു കാരണവശാലും ജീവൻ അവശേഷിക്കരുത് എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ചെയ്തത് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരത്തിൽ ഇവർ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നവരും ഏറെയാണ്.പ്രേമത്തിനും ഒളിച്ചോട്ടത്തിനും ശേഷമായിരുന്നു വിവാഹം. പരസ്പരം ജീവന് തുല്യം സ്നേഹിച്ച ആയിരുന്നു ഇവരുടെ ജീവിതം. ഒളരിക്കര വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ തട്ടുകടയിൽ നിന്നും കിട്ടുന്ന വരുമാനവും, ഇടയ്ക്ക് കിട്ടുന്ന കാറ്ററിംങ് ഓർഡറുകളിൽ നിന്ന് ലഭിക്കുന്ന തുകയും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. തട്ടുകടയിലും കേറ്ററിംഗ് ജോലിയിലും സുനിലിനും സംഗീതയ്ക്കുമൊപ്പം റിജോയും കൈയ്യും മെയ്യും മറന്ന് എല്ലാ പിന്തുണയും നൽകിയിരുന്നുവെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിച്ചിട്ടുള്ള വിവരം.

റിജോ നാട്ടിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനാണ്. വില്ലേജോഫീസിന് അടുത്താണ് തട്ടുകട. വീട്ടിലായിരുന്നു കേറ്ററിംഗ് സ്ഥാപനം. രണ്ടിടത്തും ഓടിയോടി പണിയെടുത്ത റിജോയെ സുനിലിനും വിശ്വാസം ആയിരുന്നു. ആർക്കെങ്കിലും ഇവരുടെ ബന്ധത്തിൽ സംശയം ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കും. ഇത്തരം കളിയാക്കലുകൾക്ക് ആ,ത്മ,ഹ,ത്യ,യി,ൽ പങ്കുണ്ടോയെന്ന് പരിശോധിക്കും.ഇരുവരുടെയും മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കൂട്ടുകാർക്കെല്ലാം റിജോയുടെ മ,ര,ണം വലിയ ഷോക്കായിരുന്നു. അച്ഛനും അമ്മയും മ,ര,ണ,പ്പെ,ട്ട റിജോയെക്കുറിച്ച് നല്ലതല്ലാത്തത് ഒന്നും നാട്ടുകാർക്ക് പറയാനില്ല. ബുധനാഴ്ച ഉച്ചയോടടുത്ത് ഭാര്യയെ കാണാതായത് മുതൽ സുനിൽ വല്ലാതെ അസ്വസ്ഥനായിരുന്നു. പലതവണ മൊബൈലിൽ വിളിച്ചെങ്കിലും സംഗീതയെ കിട്ടാതായതോടെ സുനിൽ സ്വന്തം നിലയ്ക്കും അന്വേഷണം ആരംഭിച്ചു. ഒപ്പം അടുപ്പക്കാരും കൂടി.

ഈ അവസരത്തിൽ റിജോയും സംഗീതയും തമ്മിലുള്ള ബന്ധത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചു. ഇത്തരത്തിൽ ചിന്തിക്കുക പോലും ചെയ്യരുത് എന്ന് പറഞ്ഞു അവരെ വിലക്കിയത് സുനിൽ തന്നെയായിരുന്നു എന്നാണറിയുന്നത്. അന്വേഷണം തുടരവേ ഇടയ്ക്ക് പോലീസ് സ്റ്റേഷനിൽ എത്തി സുനിൽ വിവരം പൊലീസിനെ അറിയിച്ചു പോലീസ് മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയപ്പോൾ സംഗീത കെഎസ്ആർടിസി സ്റ്റാൻ്റിനടുത്തുണ്ടെന്ന് ബോധ്യമായതിനെ തുടർന്ന് പൊലീസ് സംഘവും അന്വേഷണത്തിൽ പങ്കാളികളായി.കാറ്ററിംങ്ങിന് ഉപയോഗപ്പെടുത്തിയിരുന്ന വാഹനം കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി.

സമീപത്തെ ലോഡ്ജ്കളിൽ ഫോട്ടോയുമായി കയറി പൊലീസും അന്വേഷണം ഊർജിതപ്പെടുത്തിയതോടെയാണ് രാജധാനി ലോഡ്ജിൽ ഇരുവരും മുറിയെടുത്തിട്ടുണ്ടെന്ന് എന്ന് വ്യക്തമായത്. പിന്നാലെ പോലീസ് മുറി തുറന്നപ്പോഴാണ് ഇരുവരെയും തൂ,ങ്ങി,മ,രി,ച്ച,നി,ല,യിൽ കാണുന്നത്. മുറ്റയെടുത്തിരുന്ന ലോഡ്ജിൽ നിന്നും സംഗീതയുടെ വീട്ടിലേക്ക് വെറും 6 കിലോമീറ്റർ ദൂരമേയുള്ളൂ. ബുധനാഴ്ച ഉച്ചയ്ക്ക് 2 .30 ന് അടുത്താണ് ഇരുവരും മുറിയെടുത്തത്. രാത്രി തിരുവനന്തപുരത്തേക്ക് യാത്ര ഉണ്ടെന്നും, അതി സൗകര്യത്തിനാണ് ലോഡ്ജിൽ മുറിയെടുക്കുന്നതെന്നും ആണ് ഇരുവരും ജീവനക്കാരെ അറിയിച്ചിരുന്നത്. ഇതിൻറെ സത്യാവസ്ഥ എത്രയും വേഗം പുറത്തു വരണമെന്ന ആഗ്രഹത്തിലാണ് നാട്ടുകാർ.

Share this on...