കാസർകോട് ബേക്കലിൽ നടന്ന സംഭവം…. കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണം.

in News 30 views

കാസർകോട് ബേക്കലിൽ നടന്ന സംഭവം…. കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണം.ഉല്ലാസയാത്രയ്ക്ക് പോയ കുടുംബം പാർക്കിൽ വച്ച് കുഞ്ഞിനെ മറന്നു. യാത്ര കഴിഞ്ഞ് രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞു കൂടെയില്ലാത്ത വിവരം വീട്ടുകാർ അറിയുന്നത്. ഇതോടെ ബഹളമായി. നാട്ടുകാരും പോലീസുകാരുമെല്ലാം എത്തി. കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി വാട്സാപ്പ് ഗ്രൂപ്പുകളിൽ ശബ്ദ സന്ദേശങ്ങൾ കൈമാറി. ഒടുവിൽ നാല് വയസ്സുകാരനായ ബാലൻ മറ്റൊരു കുടുംബത്തിൻ്റെ സഹായത്തോടെ പിതാവിനെ മൊബൈലിൽ വിളിച്ചതോടെ മണിക്കൂറോളം തീ തിന്ന വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും ആശ്വാസമായി.

വ്യാഴാഴ്ച രാത്രി ബേക്കൽ റെഡ്മൂൺ പാർക്കിലാണ് ഒരു നാടിനെ മുഴുവൻ തീ തീറ്റിച്ച സംഭവം. കാസർകോട് മൊഗ്രാൽ പുത്തൂരിൽ നിന്നും രണ്ടു വാഹനങ്ങളിൽ കുടുംബക്കാർ ബേക്കൂൽ റെഡ്മൂൺ പാർക്ക് അടക്കമുള്ള സ്ഥലങ്ങളിൽ ഉല്ലാസയാത്ര വന്നു. രാത്രി 8 മണിയോടെ ഇവർ മടങ്ങിപ്പോകുമ്പോൾ സംഘത്തിലുണ്ടായിരുന്ന ഒരു നാലുവയസ്സുകാരൻ പാർക്കിൽ ഒറ്റപ്പെട്ടുപോയി.കളിചിരികൾക്കിടെ ആരും ഒപ്പമുണ്ടോ എന്ന് കുഞ്ഞ് ശ്രദ്ധിച്ചതില്ല. ഒന്നാമത്തെ വാഹനത്തിൽ ഉള്ളവർ കുഞ്ഞ് രണ്ടാമത്തെ വാഹനത്തിൽ ഉണ്ട് എന്ന് വിശ്വസിച്ചു. രണ്ടാം വാഹനത്തിലുള്ളവർ തിരിച്ചും കരുതി. വീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കുട്ടി രണ്ടു വാഹനങ്ങളിലുമില്ല എന്ന് അറിഞ്ഞത്.

ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശങ്ങളും, എഴുതിയ സന്ദേശങ്ങളും പറഞ്ഞു. അതേസമയം പാർക്കിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞു എന്ത് ചെയ്യണമെന്നറിയാതെ കരയുകയായിരുന്നു. തനിച്ചിരുന്ന് കരഞ്ഞ് കൊണ്ടിരുന്ന കുഞ്ഞിനെ തുക്കരിപ്പൂരിൽ നിന്നുള്ള കുടുംബത്തിൻ്റെ ശ്രദ്ധയിൽ പെട്ടു. അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു.പിതാവിൻ്റെ ഫോൺ നമ്പർ കുഞ്ഞിന് അറിയാം എന്നറിഞ്ഞതോടെ തൃക്കരിപ്പൂരിലെ കുടുംബം കുട്ടിയെ കൊണ്ട് വീട്ടിൽ വിളിച്ച് വിവരങ്ങൾ കൈമാറി.

അച്ഛനെ വിളിച്ചതും കുട്ടി ചോദിച്ചത് അച്ഛാ ഐസ്ക്രീം വാങ്ങിച്ചോ എന്നതും. ഐസ്ക്രീം വാങ്ങി വരാം എന്ന് പറഞ്ഞു അച്ഛൻ കുട്ടിയെ പാർക്കിൽ മറ്റുള്ളവരെ ഏൽപ്പിച്ച് പോയതായിരുന്നുവത്രേ. എന്നാൽ പിന്നീട് ആ കാര്യം മറന്നു. എന്തു തന്നെയായാലും രാത്രി ഒമ്പതോടെ മുഗ്രാനിൽ നിന്നും വീട്ടുകാർ വീണ്ടും പാർക്കിലെത്തി കുട്ടിയെ കൂട്ടികൊണ്ട് പോയി. ഇത്രയുംസമയം തൃക്കരിപ്പൂരിലെ കുടുംബം കുട്ടിക്ക് കാവലായി പാർക്കിലുണ്ടായിരുന്നു.

Share this on...