വാവ സുരേഷിന്റെ കുറിപ്പ് വൈറൽ – നന്ദി പറഞ്ഞ് നടൻ ശരത്തും

in News 30 views

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു വാവ സുരേഷ്. ഇപ്പോഴും വാവ സുരേഷ് മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ ഏറെ വേദനിച്ച ദിവസങ്ങളായിരുന്നു. കാരണം മറ്റൊന്നുമല്ല. കോട്ടയത്ത് വച്ച് പാമ്പു,ക,ടി,യേ,റ്റ് വളരെയധികം ഗു,രു,ത,രാ,വ,സ്ഥയിലായിരുന്നു വാവസുരേഷ്. ജീവിതത്തിലേക്ക് തിരികെ വരുമോ എന്നു വരെ സംശയം തോന്നിയ നിമിഷങ്ങളായിരുന്നു വാവ സുരേഷിൻ്റെ ജീവിതത്തിൽ സംഭവിച്ചിരുന്നത്. എന്നാൽ മലയാളികളുടെ പ്രാർത്ഥനയുടെ ഫലമോ അദ്ദേഹത്തിൻ്റെ നന്മയുടെ ഫലമോ എന്തെന്ന് അറിയില്ല. അദ്ദേഹം ജീവിതത്തിലേക്ക് തിരികെ എത്തി.ഇപ്പോഴിതാ അദ്ദേഹം തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പും, ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

അത് മറ്റൊന്നുമല്ല. ആ കുറിപ്പ് ഇങ്ങനെ. നമുക്ക് ഏറെ വേദനയുള്ള മധുവിൻ്റെ ജീവിതം പ്രമേയമാകുന്നു. സിനിമ ആദിവാസി.. ദ ബ്ലാക്ക് ഡെത്ത് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് പോസ്റ്റർ ഏറെ സന്തോഷത്തോടെ ഞാൻ പ്രകാശനം ചെയ്യുന്നു. കവിയും, ഹോളിവുഡ് സംവിധായകനുമായ ഡോക്ടർ സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി പ്രധാനവേഷത്തിൽ അഭിനയിച്ച സിനിമയുടെ കഥയും സംവിധാനവും വിജീഷ് മണിയാണ്. പോസ്റ്റർ റിലീസ് ചടങ്ങിൽ സംവിധായകൻ വിജീഷ് മണി, കെപിഎസ് സി ലീലാകൃഷ്ണൻ, അരുൺ കരവാളൂർ ,സുരേഷ് സൂര്യ ശ്രീ, മാസ്റ്റർ റംസാൻ എന്നിവർ പങ്കെടുത്തു.

ആദിവാസി സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് അദ്ദേഹം തൻ്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രവും ഈ കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.നിരവധി കമ്മൻ്റുകളാണ് അതിനുതാഴെ വന്നുകൊണ്ടിരിക്കുന്നത്. നന്ദി അറിയിച്ചു നടൻ ശരത് അപ്പാനിയും എത്തിയിട്ടുണ്ട്.

Share this on...