27 വർഷം പ്രവാസലോകത്ത്‌ കുടുംബത്തിനായി കഷ്ട്ടപെട്ട പ്രവാസി നാട്ടിലെത്തിയപ്പോൾ കണ്ടത്.!!

in News 105 views

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഓരോ വ്യക്തിക്കും നാട്ടിലുള്ള തങ്കളുടെ ഭാര്യയും മക്കളും സന്തോഷത്തോടുകൂടി ജീവിക്കണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി അവർ തങ്ങളുടെ ജീവിതവും ജീവനും വിയർപ്പാക്കി ഒരായുസ്സ് മുഴുവൻ ആ മണലാരണ്യത്തിൽ ജീവിച്ചു തീർക്കും. നാട്ടിൽ ഭാര്യയും മക്കളും സുഖമായി ജീവിക്കുന്നുണ്ടെന്നാണ് അവരുടെ ആശ്വാസം. ഭാര്യയേയും മക്കളെയും ഒരു നിമിഷം പോലും ഓർക്കാതിരിക്കാൻ അവർക്കാവുന്നില്ല. എന്നാൽ പ്രവാസ ലോകത്ത് വർഷങ്ങളോളം നിന്ന് നാട്ടിലെത്തിയപ്പോൾ ഭാര്യയും മക്കളും തിരിഞ്ഞുനോക്കുന്നില്ല. ഇത്തരത്തിൽ രാജേന്ദ്രൻ എന്ന ഒരു വ്യക്തിയുടെ നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തിയിരിക്കുന്നത്.

ഭാര്യക്കും മക്കൾക്കും വേണ്ടി മാസാമാസം ശമ്പളത്തിൽ മുക്കാൽഭാഗവും അയച്ചുകൊടുക്കുന്നു. അങ്ങനെ നാട്ടിലെത്തിയപ്പോൾ അയാൾ അറിഞ്ഞത് തന്നെ മറന്നു ഭാര്യവേറെ കൂടുതേടി പോയിരിക്കുന്നു എന്നാണ്.25 വർഷം മുമ്പാണ് രാജേന്ദ്രൻ ഒമാനിലേക്ക് പോയത്. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തെ കരകയറ്റാൻ രാജേന്ദ്രൻ കടൽകടന്ന് ഗൾഫിലെത്തി. ഒമാനിൽ എത്തിയ ശേഷം അവിടെ ലഭിക്കുന്ന എല്ലാ ജോലിയും ചെയ്യാൻ തുടങ്ങി. തറ തുടക്കുന്നത് മുതൽ ചുമട് എടുക്കുന്നതു വരെ ജോലികൾ നീണ്ടു. അങ്ങനെ ഇടയ്ക്ക് ഭാര്യയെയും മക്കളെയും ഒമാനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

പല തരത്തിലുള്ള ജോലികൾ ചെയ്തു നല്ല പോലെ സമ്പാദിച്ചിട്ടുണ്ട്. മൂന്നു പെൺമക്കൾക്കും നല്ല വിദ്യാഭ്യാസം നൽകി. അതിൽ രണ്ടുപേരെ വിവാഹം കഴിച്ചയച്ചു. എല്ലാവർക്കും നല്ല ജോലിയുണ്ട്. എന്നാൽ ഭാര്യ ബന്ധുവിൻ്റെ മകനോടൊപ്പം എവിടെയോയാണ് താമസം. ഗൾഫിൽ ഉണ്ടായിരുന്ന സമയത്ത് ബന്ധുക്കളും നാട്ടുകാരും അടക്കം ഒരുപാട് ആളുകൾ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് രാജേന്ദ്രനെ വിളിച്ചു പറഞ്ഞിരുന്നു.ഒരു ഡ്രൈവറുമായായിരുന്നു ആദ്യ അവിഹിതം. അയാളുമായി പല സ്ഥലങ്ങളിൽ പോവുകയും പലരാത്രികളിൽ വീട്ടിൽ നിന്ന് കാണാതാവുകയും ചെയ്തിട്ടുണ്ട് എന്ന് രാജേന്ദ്രൻ്റ അമ്മ രാജേന്ദ്രനെ വിളിച്ചു പറഞ്ഞതാണ്. അങ്ങനെ വിസിറ്റിംഗ് വിസയ്ക്ക് രാജേന്ദ്രൻ ഭാര്യയെ ഒമാനിലേക്ക് കൂട്ടി.

എന്നാൽ മറ്റൊരാളുമായി പോകുവാൻ തയ്യാറായിരുന്നു അവർ. അങ്ങനെ നാട്ടിലേക്ക് തന്നെ പറഞ്ഞയക്കേണ്ടിവന്നു. ഭാര്യയും മക്കൾക്കും കൂടി 120 പവൻ സ്വർണമാണ് രാജേന്ദ്രൻ വാങ്ങി കൊടുത്തത്. കൂടാതെ മുന്നൂറോളം ചെറുപ്പക്കാരെ രാജേന്ദ്രൻ ഗൾഫിലേക്ക് എത്തിച്ചിട്ടുണ്ട്. അതിൻ്റെയൊക്കെ പണമെല്ലാം കൈകാര്യം ചെയ്തിരുന്നത് ഭാര്യയായിരുന്നു. ഭാര്യയുടെ അക്കൗണ്ടിൽ ആയിരുന്നു രാജേന്ദ്രൻ പണം അയക്കാറുള്ളത്. ഭാര്യയെ ഒമാനിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ ഇലക്ട്രീഷ്യനുമായി ഭാര്യക്ക് ബന്ധമുണ്ടായിരുന്നു.ഗൾഫിൽ നിന്ന് വന്നിട്ട് പോലും, എന്നിട്ടുപോലും രാജേന്ദ്രൻ ഭാര്യയെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. ഭാര്യയുടെ പേരിൽ വീണ്ടും അയാൾ പണം അയച്ചു കൊടുത്തു.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് രാജേന്ദ്ര നാട്ടിൽ വന്നപ്പോഴാണ് ഭാര്യയുടെ വേറൊരു ബന്ധത്തെ കുറിച്ച് പറയുന്നത്. രാജേന്ദ്രൻ്റെ അടുത്ത ബന്ധുവിൻ്റെ മകനോടൊപ്പം ആണ് ഇപ്പോൾ ഭാര്യയുടെ ബന്ധം. സ്വന്തമായി ഒരു രൂപപോലും രാജേന്ദ്രന് ഇപ്പോൾ എടുക്കാൻ ഇല്ല. ആരോഗ്യ സ്ഥിതിയും വളരെ മോശമാണ്. ആശുപത്രി ചിലവുകളെല്ലാം സഹോദരിയാണ് ഇപ്പോൾ നോക്കുന്നത്. മക്കളൊന്നും സഹകരിക്കുന്നില്ല. തൻ്റെ വീടിൻ്റെ ജപ്തിയും കണ്ണ് ഓപ്പറേഷനുള്ള ചികിത്സാചെലവും ആണ് ഇപ്പോൾ രാജേന്ദ്രന് ആവശ്യം. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ വിഷമഘട്ടത്തിൽ നിൽക്കുകയാണ് ഇപ്പോൾ അദ്ദേഹം. രാജേന്ദ്രൻ്റെ അനുഭവം സോഷ്യൽ മീഡിയയെ ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

Share this on...