പൂജാമുറിയിൽ ഇരുന്ന് വാർത്ത കേട്ട് കരഞ്ഞ് കാവ്യ. അച്ഛനു വേണ്ടി പ്രാർത്ഥനയോടെ മീനാക്ഷി.

in News 128 views

കഴിഞ്ഞ ചൊവ്വാഴ്ച ദിലീപ് കോടതിയിൽ പോയതിന് പിന്നാലെ കാവ്യ വീട്ടിൽ നിന്നും സ്വന്തം അച്ഛൻ്റെയും അമ്മയുടെയും കൂടെ നീലേശ്വരത്തെ അവരുടെ വീട്ടിലേക്ക് പോയിരുന്നു. കുറെ നാളായുള്ള ഈ റെയ്ഡും, അന്വേഷണവും, കേസന്വേഷണവും മറ്റ് ചോദ്യം ചെയ്യലുമൊക്കെ കാരണം സൗന്ദര്യസംരക്ഷണ കാരണം കാവ്യയുടെ മാനസികാവസ്ഥ തകരാറിലായിരിക്കുകയായിരുന്നു. കാവ്യയെയും മക്കളെയുമൊക്കെ സമാധാനിക്കാൻ ഒരു താങ്ങും തണലുമായി കാവ്യയുടെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു .അതിനു ശേഷം അവർ തിരിച്ചു പോയപ്പോൾ കുറച്ച് നാളത്തേക്ക് വേണ്ടി കാവ്യയ്ക്ക് ഒരു ബ്രേക്ക് കിട്ടുന്നതിലേക്ക് വേണ്ടിയിട്ടാണ് കാവ്യയെ അച്ഛനുമമ്മയും വീട്ടിലേക്ക് കൊണ്ടുപോയത്.

അതിനുശേഷം കാവ്യ എല്ലാം മറന്ന് കഴിഞ്ഞദിവസം തിരിച്ചു പത്മ സരോവരത്തിലെത്തി എന്നുള്ള വാർത്തകളുണ്ടായിരുന്നു. ഇന്നത്തെ ദിവസം കോടതിയിൽ നിന്നും വളരെ നിർണായകമായ വിധി തന്നെ ഉണ്ടായിരിക്കും എന്ന് എല്ലാപേരും പ്രതീക്ഷിച്ചിരുന്നു. കാരണം ഇനിയൊരു കേസ് അല്ലെങ്കിൽ ഒരു ജാമ്യാപേക്ഷ നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല എന്നും, ഇന്ന് തന്നെ ഇതിനൊരു തീർപ്പ് കൽപ്പിക്കും എന്നും കോടതി തന്നെയാണ് കാര്യം പറഞ്ഞിരുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ ദിലീപ് രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കണ്ണീരോടെ പ്രാർഥനാ മുറിയിൽ ഇരിക്കുകയായിരുന്നു ഭാര്യയായ കാവ്യയും മകളായ മീനാക്ഷിയും. അച്ഛനുവേണ്ടി കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുകയായിരുന്നു മീനാക്ഷിയും.

ഒരുപാട് നേർച്ചകൾ ക്കൊക്കെയായി ഇവർ അമ്പലങ്ങളിലുമൊക്കെ കയറിയിറങ്ങിയിരുന്നു. ഒടുവിൽ ദിലീപിൻ്റെയും കാവ്യയുടെയും മീനാക്ഷിയുടെ ഇവരുടെ കുടുംബത്തിൻ്റെയും പ്രാർത്ഥന തന്നെയാണ് ദൈവം കേട്ടിരിക്കുന്നതും. ഇന്ന് ദിലീപിന് ഉപാദികളോടെ ജാമ്യം ലഭിച്ചിരിക്കുകയാണ്. പ്രോസിക്യൂഷൻ്റെ വാദമൊക്കെ തള്ളി അതുപോലെതന്നെ കസ്റ്റഡിയിൽ ദിലീപിനെ വേണമെന്നുള്ള ക്രൈംബ്രാഞ്ചിൻ്റെ വാദവും തള്ളിയിരിക്കുകയാണ് കോടതി ഇന്ന്. ഇതുമായി ബന്ധപ്പെട്ട് അപ്പീലുമായി പ്രോസിക്യൂഷൻ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.

അതേസമയം ഉപാധികളോടെയാണ് ദിലീപിനും കൂടെയുള്ള അഞ്ചുപേർക്കും ഇന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. എന്ത് തന്നെയായാലും ദിലീപിനും കൂടെയുള്ളവർക്കും ലഭിച്ച വലിയൊരു വിജയം തന്നെയാണിത്. രാമൻപിള്ള വക്കീൽൽ തന്നെയാണ് ഇവിടെയും ജയിച്ചിരിക്കുന്നത്. പ്രാർത്ഥനകളൊക്കെ ദൈവം കേട്ടു എങ്കിലും അവസാന നിമിഷം ദൈവം ആരുടെ കൂടെ ആയിരിക്കുമെന്ന് ഇനിവേണം കണ്ടറിയാൻ. ഈ കേസിൻ്റെ അന്വേഷണം ഇവിടെവെച്ച് തീർന്നിട്ടില്ല. ഇനിയും ഇതിൻ്റെ തുടരന്വേഷണങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. ഒപ്പം ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട കേസും ശക്തമായി തന്നെയായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അന്വേഷണത്തോട് ദിലീപ് സഹകരിച്ചില്ല എന്നുണ്ടെങ്കിൽ പ്രോസിക്യൂഷന് ദിലീപിൻ്റെ അറസ്റ്റിന് വേണ്ടി കോടതിയെ സമീപിക്കാമെന്നും കോടതി വിധി ഉണ്ടായിരുന്നു.
All rights reserved News Lvoers.

Share this on...