മൂക്ക് വേദനയായി ഡോക്ടറെ കാണാനെത്തിയ പതിനാറുകാരിയുടെ മൂക്കിൽ നിന്ന് പുറത്തെടുത്തത് ഞെട്ടിക്കുന്ന വസ്തു.

in News 29 views

നമ്മൾ പലരും പറയുന്ന ഒരു പഴഞ്ചൊല്ലിൽ ഒന്നാണ് മൂക്കിൽ പല്ല് മുളക്കുക എന്നത്. എന്നാൽ അത്തരത്തിലൊരു അപൂർവമായ സംഭവമാണ് ബഹറിനിൽ ഒരു വിദ്യാർത്ഥിക്ക് സംഭവിച്ചത്. മൂക്കിൽ എന്തോ തടസ്സവും ചെറിയ വേദനയും അനുഭവപ്പെട്ടാണ് കുട്ടി ആശുപത്രിയിലെത്തുന്നത്. പിന്നീട് പരിശോധയിൽ മൂക്കിൽ പല്ലു വളരുന്നതായി കണ്ടു. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡിഎൻ കൺസൾട്ട് പ്രൊഫസർ ഹസൻ യൂസഫ് ഹസൻ്റെ നേതൃത്വത്തിലാണ് പല്ല് നീക്കം ചെയ്തത്. ഫൈബർ സാങ്കേതികത വിദ്യ ഉപയോഗിച്ച് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ആണ് പല്ല് നീക്കം ചെയ്തത്.

മൂക്കിൽ എന്തോ തടസ്സം അനുഭവപ്പെട്ടതായും,എന്തോ തങ്ങിനിറഞ്ഞതു പോലെ തോന്നുന്നുണ്ട് എന്നുമാണ് ഇ എൻ ടി വിഭാഗത്തിൽ എത്തിയ പെൺകുട്ടി ഡോക്ടറോട് പറഞ്ഞത്. തുടർന്ന് പരിശോധന നടത്തി. അപ്പോഴാണ് പല്ലു പോലെയുള്ള എന്തോ വസ്തു മൂക്കിനുള്ളിൽ ഉള്ളതായി കണ്ടെത്തിയത്. മൂക്കിൻ്റെ ദ്വാരത്തിന് നടുവിലായാണ് ഇതിൻ്റെ സ്ഥാനം എന്ന് വ്യക്തമായിരുന്നു. മറ്റു പ്രശ്നങ്ങളൊന്നും തന്നെ സംഭവിക്കാതെ രോഗിയുടെ പല്ല് നീക്കം ചെയ്തുവെന്നും കുട്ടി ഇപ്പോൾ ആരോഗ്യവാനാണ് എന്നുമാണ് ഡോക്ടർ ഹസ്സൻ പറഞ്ഞത്. ലോകത്തിൽ 100 മുതൽ 1000 പേരിൽ ഒരാൾക്കാണ് ഇത്തരത്തിൽ മൂക്കിൽ പല്ല് മുളക്കുന്നത്. ഇത്തരത്തിൽ ഡോക്ടറെ കാണാൻ വരുന്നത് എന്നും അതിൽ തന്നെ ഇത് അപൂർവമാണെന്നും അദ്ദേഹം പറയുന്നുണ്ട്. എന്തായാലും ഈ സംഭവം അറിഞ്ഞ് എല്ലാവരും ഞെട്ടിയിരിക്കുകയാണ്.
All rights reserved News Lovers.

Share this on...