ആ വാക്കുകൾ പറഞ്ഞപ്പോൾ വാവയുടെ തൊണ്ടയിടറി!!പിന്നെ പതിഞ്ഞ സ്വരത്തിൽ ഡോക്ടറോട് പറഞ്ഞതിങ്ങനെ,

in News 32 views

വാവ സുരേഷിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു.വാവ സുരേഷിനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റി.പാമ്പിന്റെ വിഷം പൂർണമായും നീങ്ങിയത് കൊണ്ട് ആന്റി ബയോട്ടിക് നൽകുന്നത് നീക്കി.രണ്ട് ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.സുരേഷ് ഓർമ്മ ശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തതായി ഡോക്റ്റർ ജയകുമാർ പറഞ്ഞു.തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും നിരീക്ഷണ മുറിയിലേക്ക് മാറ്റിയ വാവ സുരേഷ് ആദ്യം ചോദിച്ചത് കട്ടൻ ചായ ആയിരുന്നു.ഡോക്റ്റർ പി ആർ രഞ്ജിൻ മുറിയിലേക്ക് വന്നപ്പോൾ ആയിരുന്നു ഇത്.ഞരമ്പ് സംബദ്ധമായ ചില പ്രശ്നങ്ങൾ ബാക്കിയാണ്.എന്നാലും അല്പം ചായ നൽകാം എന്നായി ഡോക്റ്റർ.

ചായ കഴിച്ച ശേഷം ഡോക്റ്റർ നടന്നത് എല്ലാം വിവരിച്ചതോടെ തൊഴു കയ്യോടെ വാവ സുരേഷ് കേട്ടിരുന്നു.എല്ലാവരോടും സ്നേഹം നന്ദി ഇത് പറഞ്ഞപ്പോൾ വാവയുടെ തൊണ്ടയിടറി.സംഭവം നടന്ന സ്ഥലം മുതൽ കോട്ടയം മെഡിക്കൽ കോളേജ് വരെ സഹായിച്ചവരെയും പ്രാര്ഥിച്ചവരെയും തന്റെ നന്ദി അറിയിക്കുന്നു.സുരേഷ് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു.വെള്ളിയാഴ്‌ച ഉച്ചയോടെ തനിയെ നടന്നു.വെള്ളിയാഴ്ച ഹോസ്പിറ്റലിൽ എത്തിയ മന്ത്രി വി എൻ വാസവൻ ഉദോഗസ്ഥരുമായി വിവരങ്ങൾ ചർച്ച ചെയ്തു.അണുബാധ ഒഴിവാക്കാനും കോവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാലും സന്ദർശകർക്ക് വിലക്ക് ഉണ്ട്.നിരീക്ഷണ മുറിയിലും തുടർന്ന് പെ വാർഡിലും വാവ സുരേഷിന് കാണാൻ ആർക്കും അനുവാദം നൽകിയിട്ടില്ല.

രണ്ട് ദിവസം കൂടി വാവയെ നിരീക്ഷിക്കാനാണ് മെഡിക്കൽ സംഘത്തിന്റെ തീരുമാനം.തിങ്കളാഴ്ചയോടെ ഹോസ്പിറ്റൽ വിടാൻ ആകും എന്നാണ് പ്രതീക്ഷ.ഓർമ്മ ശക്തി വീണ്ടെടുത്ത സുരേഷിനെ ഇന്നലെ തന്നെ എഴുന്നേറ്റു ഇരിക്കാൻ കഴിഞ്ഞതായി ഡോക്റ്റർ അറിയിച്ചിരുന്നു.ആരോഗ്യത്തിൽ പുരോഗതി ഉണ്ടായതോടെ ആയിരുന്നു സുരേഷിനെ ഐ സി യു വിൽ നിന്നും മുറിയിലേക്ക് മാറ്റിയത്.സ്വന്തമായി ശ്യാസം എടുക്കാൻ കഴിയുന്നതിനെ തുടർന്ന് വ്യാഴാച ആയിരുന്നു വെന്റിലേറ്ററിൽ നിന്നും മാറ്റിയത്.അതിൽ നിന്നും മാറ്റിയ ശേഷം ഡോക്ടർമാരോട് സുരേഷ് സംസാരിച്ചതായി മെഡിക്കൽ ബുള്ളറ്റ് പറയുന്നു.

Share this on...