പാർവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. വീഡിയോയുമായി മൃദുല.

in News 49 views

പാർവതി പ്രഗ്നൻറ് ആയ ശേഷം ഉള്ള കാര്യങ്ങളും പാർവതി ആരാധകർക്ക് വേണ്ടി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഡെലിവറിക്കായി പാർവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. മിനി സ്ക്രീൻ താരമായ മൃദുലയുടെ സഹോദരിയാണ് പാർവതി. ഇപ്പോൾ പാർവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന തരത്തിലുള്ള ഒരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുന്നത് മൃദുല തന്നെയാണ്. ഭർത്താവ് അരുണിനോട് ഒപ്പം അരുണിൻ്റെ തോളോട് ചേർന്ന് നടക്കുന്ന പാർവ്വതിയുടെ ഒരു വീഡിയോ ആണ് മൃദുല പങ്കുവെച്ചിരിക്കുന്നത്.

ഡെലിവറിക്ക് കയറ്റുന്നതിനു മുൻപേ കുറച്ച് നേരം നടക്കണം എന്നുള്ള ഒരു കാര്യമുണ്ട്. ആ സമയത്ത് പാർവതി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു വീഡിയോയാണ് മൃദുല പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ് എന്നുള്ള ഒരു കുറുപ്പ് പങ്കുവെച്ച് കൊണ്ടാണ് മൃദുല ഈ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ട് പാർവതിയുടെ ഒരു വീഡിയോ വൈറലായി മാറിയിരിക്കുന്നത്.

അമ്മയും കുഞ്ഞും എത്രയും പെട്ടെന്ന് സുഖമായിരിക്കട്ടെ എന്നും, ആരോഗ്യത്തോടെയും, ആയുസോടെയും ഒരു കുഞ്ഞിനെ പാർവതിക്ക് ലഭിക്കട്ടെ എന്നു മാണ് പാർവതിയുടെ ആരാധകർ ഇതിൽ കമൻറ് ചെയ്തു എത്തിയിരിക്കുന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും പാർവതി വിട്ട് നിൽക്കുകയാണെങ്കിലും കുഞ്ഞ് ഒക്കെ ആയി കഴിഞ്ഞാൽ എല്ലാം ഒന്ന് സെറ്റിൾഡ് ആയി കഴിഞ്ഞാൽ വീണ്ടും അഭിനയത്തിലേക്ക് പാർവതി തിരിച്ചു വരണം എന്നുതന്നെയാണ് ആരാധകരുടെ ആവശ്യം. എന്നാൽ അഭിനയത്തിലേക്ക് താൻ തിരിച്ചുവരുന്ന കാര്യം വളരെ ചിന്തിക്കേണ്ടതാണ് എന്നാണ് പാർവതി പറഞ്ഞിരിക്കുന്നത് .
All rights reserved News Lovers.

Share this on...